ആദ്യഭർത്താവിന്റെ മരണ ശേഷം തുടങ്ങിയ ബന്ധം; പിരിഞ്ഞിരിക്കാൻ കഴിയാത്തവിധം അടുത്തു; ഒരുമിച്ച് ജീവിക്കുന്നതിനിടെ നടന്നത് അരുംകൊല; മക്കൾ സ്‌കൂൾ വിട്ട് മടങ്ങിയെത്തിയപ്പോൾ കണ്ടത് അമ്മയുടെ മൃതദേഹം; ഉരുപ്പടികളും കാണാനില്ല; പങ്കാളി തമിഴ് സ്വദേശി രങ്കനായി തിരച്ചിൽ; കണിയാപുരത്തെ വിജിയുടെ മരണം കൊലപതാകമെന്ന് ഉറപ്പിച്ച് പോലീസ്

Update: 2025-01-14 12:59 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഞെട്ടിച്ച് കൊലപാതകം. കണിയാപുരത്ത് വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. കാരിച്ചാറയിൽ സ്വദേശിനി കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സ്കൂൾ വിട്ടെത്തിയ പെൺമക്കളാണ് 33കാരിയായ വിജിയെ ഹാളിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.

കഴുത്തിൽ കയറിട്ട് കുരുക്കിയിരുന്നു. വിജി ധരിച്ചിരുന്ന സ്വർണ്ണ മാലയും കമ്മലും നഷ്ടപ്പെട്ടിരുന്നു. യുവതിയുടെ മൊബൈൽ ഫോണും നഷ്ടമായിട്ടുണ്ട്. പിന്നാലെയാണ് യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുനെൽവേലി സ്വദേശി രങ്കനായി പൊലീസ് അന്വേഷണം തുടങ്ങിയത്. ആദ്യഭർത്താവ് മരിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ യുവതിക്കൊപ്പം വീട്ടിൽ താമസിച്ചിരുന്നു.

രാവിലെ എട്ടരയോടെ വിജിയുടെ മക്കൾ സ്കൂളിലേക്ക് പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു.വിജിയുടെ മരണത്തിന് ശേഷം ഇയാള പറ്റി ഒരു സൂചനയുമില്ല. ഇരുവരും ഒരേ ഹോട്ടലിലെ ജീവനക്കാരായിരുന്നു. ട്രെയിൽ മാർഗം ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പ്ലസ് വൺ, ആറാം ക്ലാസ് വിദ്യാർത്ഥിനികളാണ് വിജിയുടെ മക്കൾ. ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

അലക്കിയ വസ്ത്രം ഉണക്കാൻ അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയിരിക്കുന്നത്. മരിച്ച യുവതിയുടെ മൃതദേഹത്തിൽ നിന്ന് മാലയും കമ്മലും മൊബൈൽ ഫോണും കണ്ടെത്താനായില്ല. തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടക്കുകയാണ്. അതേസമയം, പ്രതി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇന്നലെയാണ് കണിയാപുരം കരിച്ചാറയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനു എന്ന വിജിയെയാണ് വീട്ടിനുള്ളിലെ ഹാളിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യ ഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.

സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല. ഇന്ന് രാവിലെ 8.30 ഓടെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

Tags:    

Similar News