അവന്റെ ജീവന് വേണ്ടി രാപ്പകൽ ഇല്ലാതെ പരിശ്രമിച്ച ഡോക്ടർമാർക്ക് കടുത്ത നിരാശ; ആരെയും കാത്ത് നിൽക്കാതെ കുഞ്ഞിന്റെ മടക്കം; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി; തിരിച്ചുവരുമെന്ന് പ്രതീക്ഷച്ചവരുടെ കണ്ണീർ ഓർമ്മയായി ആ എട്ടുവയസ്സുകാരൻ

Update: 2026-01-06 00:48 GMT

ദുബായ്: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ അസാം ബിൻ അബ്ദുൾ ലത്തീഫും അന്തരിച്ചു. ഇതോടെ, ഈ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി ഉയർന്നു. ഒരേ കുടുംബത്തിലെ നാലാമത്തെ കുട്ടിയാണ് അസാം.

മലപ്പുറം തിരൂർ സ്വദേശികളായ അബ്ദുൾ ലത്തീഫിന്റെയും റുക്സാനയുടെയും മകനാണ് അസാം. ഇന്നലെ അപകടത്തിൽ മരണപ്പെട്ട അഷസ്, അമ്മാർ, അയാഷ് എന്നിവർ അസാമിന്റെ സഹോദരങ്ങളാണ്. ദമ്പതികളുടെ അഞ്ചു മക്കളിൽ പത്തുവയസ്സുകാരിയായ ഇസ്സ മാത്രമാണ് ഈ ദാരുണമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അബുദാബിയിലെ ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്ന അസാമിനെ രക്ഷിക്കാൻ ഡോക്ടർമാർ അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഈ കുടുംബത്തിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന ചമ്രവട്ടം സ്വദേശി ബുഷ്റയും ഇതേ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ബുഷ്റയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.

അതിനിടെ, സൗദിയിലെ മദീനയിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്ദുൽ ജലീൽ, ഭാര്യ തസ്‌ന, മകൻ ആദിൽ, ജലീലിന്റെ മാതാവ് മൈമൂനത്ത്‌ എന്നിവർ മരണപ്പെട്ടു.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉള്ളതിനാൽ ഇവരുടെ സംസ്കാര ചടങ്ങുകളും നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ഈ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജലീലിന്റെ ഏഴുവയസ്സുള്ള മകൾ നൂറ തിങ്കളാഴ്ച ആശുപത്രി വിട്ടു. എന്നാൽ, മറ്റ് മക്കളായ ആയിഷയും ഫാത്തിമയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഒന്നിച്ച് ഉല്ലസിച്ചു വളർന്നവർക്ക് ഒന്നിച്ച് അന്ത്യവിശ്രമം. അതേസമയം, മരിച്ച വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഉപ്പ അബ്ദുൽ ലത്തീഫും ഉമ്മ റുക്സാനയും സഹോദരിയും ചികിത്സയിലാണ്. ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടമാണ് കുടുംബത്തെ കീഴ്മേൽ മറിച്ചത്.

മറ്റൊരു അപകടത്തിൽ ജിദ്ദയിൽ മരിച്ച ജലീലിന്റെയും കുടുംബാംഗങ്ങളായ മറ്റ് മൂന്നു പേരുടെയും ഖബറടക്കം സൗദിയിൽ തന്നെയായിരിക്കും. ട്രാഫിക് വകുപ്പ് നടപടികൾ പൂർത്തിയായ ശേഷമാകും ഇതെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News