ഞാൻ നിന്നെ പ്രേമിക്കുന്നു..; ഉത്തര കടലാസുകളിൽ മുഴുവൻ നിറഞ്ഞ് നിന്നത് റൊമാന്റിക് ഗാനങ്ങൾ; ചില പേജുകളിൽ സ്വന്തം പ്രണയങ്ങൾ; ത്രില്ലിംഗ് സിനിമ കഥകളും ഇടംപിടിച്ചു; ജയിപ്പിക്കാൻ നൂറ് രൂപ നോട്ടും; എല്ലാം വായിച്ച് അധ്യാപകരുടെ കിളി പോയി; പരീക്ഷ പേപ്പർ സ്വന്തം ഡയറിയായപ്പോൾ സംഭവിച്ചത്!
ലക്നൗ: പഠിക്കുന്ന സമയത്ത് കുറച്ചുപേർക്കെങ്കിലും മനസ്സിൽ തോന്നുന്ന ഒരു കാര്യമാണ് പരീക്ഷ നടക്കുമ്പോൾ 'എന്നെ ജയിപ്പിക്കണെ' എന്ന് ഉത്തരക്കടലാസിൽ ഒന്ന് എഴുതാൻ. അത് ഇപ്പോൾ പ്രവൃത്തികമാക്കിയിരിക്കുകയാണ് ഉത്തർപ്രദേശിലെ വിദ്യാർത്ഥികൾ. യുപി യിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസുകൾ കണ്ട് ആകെ ഒന്ന് വിറങ്ങലിച്ചു പോയത്.
ഉത്തരക്കടലാസിൽ പഠിപ്പിച്ചതോ പഠിച്ചതോ ആയ ഒന്നും പരീക്ഷാ പേപ്പറില്‍ നിന്നും അധ്യാപകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് യാഥ്യാർഥ്യം. പക്ഷെ, സ്വന്തം പ്രണയം, ബോളിവുഡ് സിനിമകളിലെ പ്രണയ ഗാനങ്ങൾ, പരീക്ഷ പാസാക്കണമെന്നുള്ള അപേക്ഷകൾ എന്നിങ്ങനയൊയിരുന്നു പല ഉത്തര കടലാസുകളിലും ചോദ്യങ്ങൾക്ക് വിദ്യാര്‍ത്ഥികൾ എഴുതി വച്ച ഉത്തരങ്ങൾ.
ചില വിദ്യാര്‍ത്ഥികൾ പരീക്ഷ പാസാക്കാന്‍ ഉത്തരക്കടലാസുകൾക്കിടയില്‍ നൂറ് രൂപാ നോട്ട് കെട്ടിവയ്ക്കുകയും ചെയ്തു. ഉത്തർപ്രദേശ് മധ്യമിക് ശിക്ഷാ പരിഷത് (യുപിഎംഎസ്പി) എന്ന 10, 12 ക്ലാസിലെ ബോര്‍ഡ് എക്സാമുകൾ കഴിഞ്ഞ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 12 വരെയായിരുന്നു നടന്നത്. 30 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനെത്തിയത്.
ഏപ്രിലില്‍ യുപിഎംഎസ്പിയുടെ വെബ്സൈറ്റ് വഴി പരീക്ഷാ ഫലം പ്രഖ്യാപിക്കും. അതിന് മുമ്പായി വിദ്യാർത്ഥികളുടെ പരീക്ഷാ മൂല്യ നിര്‍ണ്ണയം നടക്കുകയാണിപ്പോൾ. പരീക്ഷാ മൂല്യ നിര്‍ണ്ണയ കേന്ദ്രങ്ങളില്‍ നിന്നും പുറത്ത് വരുന്നത് പഠിപ്പിച്ച പാഠഭാഗങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെന്നത് അധ്യാപകരെ കുഴക്കുന്നു.
പരീക്ഷാ മൂല്യ നിർണ്ണയ കേന്ദ്രമായ ആർകെ ഇന്‍റര്‍ കോളേജില്‍ നടക്കുന്ന ഫിസികിസ് പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിനിടെ അധ്യാപകന്‍ ഉത്തരക്കടലാസില്‍ കണ്ടെത്തിയത് ജിസം, രാജാ ഓർ റങ്ക് തുടങ്ങിയ സിനിമകളിലെ, 'ജാദൂ ഹൈ, നഷാ ഹൈ', 'തു കിത്നി സുന്ദർ ഹൈ' തുടങ്ങിയ ഗാനങ്ങളുടെ വരികളായിരുന്നു. ഇതൊരു ഒറ്റപ്പെട്ട കേസല്ല.
കിഴക്കന്‍ യുപി ജില്ലകളില്‍ നിന്നുള്ള മിക്ക ഉത്തരക്കടലാസുകളിലും സിനിമാ പാട്ടുകൾ കൊണ്ട് സമ്പന്നമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒന്നും എഴുതാതെ ഉത്തര കടലാസുകൾ വിദ്യാര്‍ത്ഥികൾ ഒഴിച്ചിട്ടില്ലെന്നും പരീക്ഷാ സമ്മര്‍ദ്ദമായിരിക്കാം കുട്ടികളെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്നും പരീക്ഷ മൂല്യ നിർണ്ണയ കേന്ദ്രത്തിന്‍റെ ചുമതലയുള്ള അധ്യാപകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.