തലസ്ഥാനത്തെ ജനത്തിരക്കിലാഴ്ത്തി ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പില്‍ തീ തെളിച്ചു; ഉച്ചയ്ക്ക് 1.15ന് അമ്മയ്ക്ക് പൊങ്കാല നിവേദ്യം; രാത്രി 1ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനം

Update: 2025-03-13 05:59 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ ജനത്തിരക്കിലാഴ്ത്തി ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം. വ്യാഴം രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ തെളിച്ചു. ശേഷം പൊങ്കാല അടുപ്പുകളിലേക്ക് തീപകര്‍ന്നു.

വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാരും വിവിധ വകുപ്പുകളും കോര്‍പറേഷനും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. പൊലീസും അഗ്‌നിരക്ഷാസേനയും കെഎസ്ഇബിയും ആരോഗ്യവകുപ്പും സര്‍വസജ്ജമാണ്. ഹരിതചട്ടം പാലിച്ചാണ് പൊങ്കാല. യാത്ര സുഗമമാക്കാന്‍ കെഎസ്ആര്‍ടിസിയും റെയില്‍വേയും പ്രത്യേക സര്‍വീസ് നടത്തും. കോര്‍പറേഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ നഗരം വൈകിട്ടോടെ ശുചിയാക്കും.

ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍കുത്തും. 11.15 ന് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

Tags:    

Similar News