റിസര്‍വ് ബാങ്കിന്റെ പുതിയ ഗോള്‍ഡ് ലോണ്‍ പോളിസി നിലവില്‍ വന്ന് കഴിഞ്ഞാല്‍ മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവും ഒഴിച്ചുള്ള സകല എന്‍ബിഎഫ്‌സികളും പൊട്ടും; ബോചെ നടത്തുന്ന തട്ടിപ്പുകള്‍ മറുനാടന്‍ ഷാജന്‍ സ്‌കറിയ ഒഴിച്ച് ഒരു മാധ്യമവും ഇന്ന് വരെ ഒരു സ്റ്റാമ്പ് സൈസ് വാര്‍ത്ത പോലും കൊടുത്തിട്ടില്ല; സത്യം പറഞ്ഞാല്‍ തന്തയ്ക്ക് വിളി ഉറപ്പെന്നും സാമ്പത്തിക വിദഗ്ധനായ ബൈജു സ്വാമി
മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവും ഒഴിച്ചുള്ള സകല എന്‍ബിഎഫ്‌സികളും പൊട്ടും
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണൂര്‍ (ബോ ചെ) പ്രൊമോട്ട് ചെയ്യുന്ന ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (എല്‍എല്‍പി) കമ്പനികള്‍ കഴിഞ്ഞ നാല് വര്‍ഷമായി കനത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന മാധ്യമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നഷ്ടത്തിലായിട്ടും ആയിരക്കണക്കിന് പുതിയ പങ്കാളികള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നത് സംശയമുണര്‍ത്തുന്നു എന്നതായിരുന്നു വാര്‍ത്തയുടെ കാതല്‍.
ഫിജി കാര്‍ട്ട്, ബോ ച്ചെ ടീ യുടെ മറവില്‍ നടന്ന ലോട്ടറി തുടങ്ങിയവയെ കുറിച്ചെല്ലാം വിശദമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇതിനുമുമ്പ് നല്‍കിയ ഏക മാധ്യമം മറുനാടന്‍ മലയാളി മാത്രമായിരുന്നു. ഈ പശ്ചാത്തലത്തില്‍ എല്‍ എല്‍ പികള്‍ നഷ്ടത്തിലെന്ന വാര്‍ത്ത സത്യമാണോയെന്നും ബോചെ പൊളിയുമോ എന്നുമുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് സാമ്പത്തിക വിദഗ്ധനായ ബൈജു സ്വാമി.
സാമ്പത്തികമായി ലാഭകരമല്ലാത്ത, എന്നാല്‍ ചാരിറ്റിയുടെയും സെലിബ്രിറ്റി സ്റ്റാറ്റസിന്റെയും മറവില്‍ വളരുന്ന ഇത്തരം ബിസിനസ്സുകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന അംഗീകാരം, സാമ്പത്തിക സാക്ഷരതയുടെ അഭാവമാണെന്നാണ് ബൈജു സ്വാമിയുടെ വിലയിരുത്തല്‍. എന്‍.ബി.എഫ്.സി.യായ ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്‌സ് ലിമിറ്റഡിന്റെ ഡിബഞ്ചര്‍ ഇഷ്യൂവില്‍, തനിക്കെതിരെ കേസുകളില്ലെന്ന ബോബി ചെമ്മണൂര്‍ അവകാശവാദത്തില്‍, കൃത്യമായ പരാതികള്‍ ലഭിച്ചാല്‍ മാത്രമേ സെബി/ആര്‍.ബി.ഐ. പോലുള്ള റെഗുലേറ്ററി സ്ഥാപനങ്ങള്‍ ശക്തമായ നടപടി എടുക്കാന്‍ തയ്യാറാകൂ.
മുത്തൂറ്റ് ഫിനാന്‍സിലെ ജോര്‍ജ് അലക്‌സാണ്ടര്‍ പോലുള്ള പ്രൊഫഷണല്‍ ബാങ്കര്‍മാര്‍ തങ്ങളുടെ കോര്‍പ്പറേറ്റ് നിലവാരം കാത്തുസൂക്ഷിക്കുമ്പോള്‍, പ്രകടനാത്മകതയ്ക്കാണ് കേരളത്തില്‍ ജനപ്രീതിയെന്ന് ബൈജു സ്വാമി വിമര്‍ശിക്കുന്നു.
'100 % സാക്ഷരത ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ സാമ്പത്തിക സാക്ഷരത എത്ര താഴന്നതാണെന്ന് മനസിലാക്കാന്‍ ബോ ച്ചെ എന്ന തട്ടിപ്പുകാരന് കിട്ടുന്ന അംഗീകാരം മാത്രം നോക്കിയാല്‍ പോരെ? എന്റെ അറിവില്‍ അയാള്‍ നടത്തുന്ന തട്ടിപ്പുകള്‍ എല്ലാ മാധ്യമങ്ങള്‍ക്കുമറിയാമെങ്കിലും മറുനാടന്‍ ഷാജന്‍ സ്‌കറിയ ഒഴിച്ച് ഒരു മാധ്യമവും ഇന്ന് വരെ ഒരു സ്റ്റാമ്പ് സൈസ് വാര്‍ത്ത പോലും കൊടുത്തിട്ടില്ല. അയാളുടെ ഫിജി കാര്‍ട്ട്, ബോ ച്ചെ ടീ യുടെ മറവില്‍ നടന്ന ലോട്ടറി, 3000 കോടി രൂപയുടെ ഓക്‌സിജന്‍ സിറ്റി, വയനാട്ടില്‍ വിമാനത്താവളം ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത തട്ടിപ്പുകള്‍ നടത്തിയ ആ വ്യക്തി കൊടുക്കുന്ന പരസ്യം വാങ്ങി ഊമ്പുന്ന കുറെ മാധ്യമങ്ങള്‍ ആണ് യഥാര്‍ത്ഥ കുറ്റവാളികള്‍.'
2026 ഏപ്രില്‍ മുതല്‍ റിസേര്‍വ് ബാങ്കിന്റെ പുതിയ ഗോള്‍ഡ് ലോണ്‍ പോളിസി നിലവില്‍ വന്ന് കഴിഞ്ഞാല്‍ മുത്തൂറ്റ് ഫിനാന്‍സ് (റെഡ് മുത്തൂറ്റ്), മണപ്പുറം എന്നിവയൊഴിച്ചുള്ള സകല എന്‍ബിഎഫ്‌സികളും രണ്ടോ മൂന്നോ വര്‍ഷത്തിനുളളില്‍ പൊട്ടുമെന്നും ബൈജു സ്വാമി വിലയിരുത്തുന്നു.
ബൈജു സ്വാമിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം:
ബോ ചേ യുടെ തട്ടിപ്പുകളെക്കുറിച്ചും അയാള്‍ ഉണ്ടാക്കിയ LLP കള്‍ എല്ലാം വന്‍ നഷ്ടത്തിലെന്നും അയാളുടെ മലങ്കര ക്രെഡിറ്റ് സൊസൈറ്റിയില്‍ നടക്കുന്ന ക്രമക്കേടുകളെ കുറിച്ചും അഴിമുഖം എന്ന വെബ് പ്രസിദ്ധീകരണം പുറത്ത് വിട്ട ലേഖനങ്ങള്‍ എനിക്ക് ഏതാണ്ട് 20 പേരോളം ഇന്‍ബോക്സില്‍ അയച്ചു തന്നിട്ട് ഇത് സത്യമാണോ, ബോ ചെ പൊളിയുമോ എന്നൊക്കെ ചോദിക്കുന്നു. പലപ്പോളായി പറഞ്ഞത് ഒരിക്കല്‍ കൂടി പറയാം.
100 % സാക്ഷരത ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ സാമ്പത്തിക സാക്ഷരത എത്ര താഴന്നതാണെന്ന് മനസിലാക്കാന്‍ ബോ ച്ചെ എന്ന തട്ടിപ്പുകാരന് കിട്ടുന്ന അംഗീകാരം മാത്രം നോക്കിയാല്‍ പോരെ? എന്റെ അറിവില്‍ അയാള്‍ നടത്തുന്ന തട്ടിപ്പുകള്‍ എല്ലാ മാധ്യമങ്ങള്‍ക്കുമറിയാമെങ്കിലും മറുനാടന്‍ ഷാജന്‍ സ്‌കറിയ ഒഴിച്ച് ഒരു മാധ്യമവും ഇന്ന് വരെ ഒരു സ്റ്റാമ്പ് സൈസ് വാര്‍ത്ത പോലും കൊടുത്തിട്ടില്ല. അയാളുടെ ഫിജി കാര്‍ട്ട്, ബോ ച്ചെ ടീ യുടെ മറവില്‍ നടന്ന ലോട്ടറി, 3000 കോടി രൂപയുടെ ഓക്‌സിജന്‍ സിറ്റി, വയനാട്ടില്‍ വിമാനത്താവളം ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത തട്ടിപ്പുകള്‍ നടത്തിയ ആ വ്യക്തി കൊടുക്കുന്ന പരസ്യം വാങ്ങി ഊമ്പുന്ന കുറെ മാധ്യമങ്ങള്‍ ആണ് യഥാര്‍ത്ഥ കുറ്റവാളികള്‍.
അയാളുടെ ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്വേസ്‌റ്‌മെന്റ്‌സ് ലിമിറ്റഡ് എന്ന NBFC നടത്തുന്ന ഡിബഞ്ചര്‍ ഇഷ്യുവില്‍ അയാള്‍ അവകാശപ്പെടുന്നത് അയാള്‍ക്കെതിരെ യാതൊരു കേസുകളും ഇല്ലായെന്നതാണ്. അത് തന്നെ നുണയാണെന്ന് RBI ക്കോ സെബി ക്കോ അറിയാത്തതല്ല. അവര്‍ക്ക് ഇപ്പോള്‍ പരാതികള്‍ ഇല്ലാതെ കേസെടുക്കാന്‍ താത്പര്യമില്ല എന്നതാണ് സത്യം. പരാതി കൊടുത്താല്‍ ബോ ച്ചെ ഗുണ്ടകളെ ഒന്നും ഇറക്കേണ്ട കാര്യമില്ല, അയാളുടെ ഫാന്‍സ് മതി പരാതിക്കാരനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ എന്നതാണ് കേരളത്തിന്റെ അവസ്ഥ. കേരളത്തില്‍ മാത്രമേ ഞാന്‍ ഒരു പ്രതിഭാസം കണ്ടിട്ടുള്ളൂ. അതായത് ഫ്രോഡ് ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ മന്ത്രിമാര്‍ മുതല്‍ പൊതുജനങ്ങളിലെ 90 % വും റോഡില്‍ കാണുന്ന ഊളകള്‍ വരെ ബോ ച്ചെ പോലെയുള്ള ക്രിമിനലുകളെ അംഗീകരിച്ച് 'ചേര്‍ത്ത് പിടിക്കുന്നത്'.
അത് ഇക്കൂട്ടര്‍ സാധ്യമാക്കുന്നത് എന്തെങ്കിലും ചാരിറ്റി വേഷം കെട്ടിയായിരിക്കും. ചാരിറ്റിക്ക് ഇറക്കിയ പണം പാവങ്ങളെ പറ്റിച്ച കാശ് അല്ലേയെന്ന് ചോദിച്ചു പോയാല്‍ നീ കൊടുത്തോ എന്ന മറുചോദ്യവും തന്തക്ക് വിളിയും ഉറപ്പാണ്. കേരളത്തിന് വെളിയില്‍ ഫ്രോഡുകള്‍ക്ക് സാമൂഹ്യ അംഗീകാരം രാഷ്ട്രീയത്തില്‍ മാത്രമേ കിട്ടൂ. അല്ലാതെ ബോ ച്ചെ പോലെയുള്ള ഫ്രോഡ് ക്രിമിനല്‍സിനെ ആരും പിന്തുണയ്ക്കില്ല.
ബോ ച്ചെ തട്ടിപ്പ് നടത്തി സുഖിച്ച് ജീവിക്കുകയായിരുന്നു എന്നറിയാന്‍ അഴിമുഖത്തിന്റെ സമഗ്രമായ അന്വേഷണത്തിന്റെ ആവശ്യമൊന്നുമില്ല, അയാളെ ശ്രദ്ധിച്ചാല്‍ മതി. എന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് അനുഭവ ജ്ഞാനം വെച്ച് പറയട്ടെ, ഒരു സീരിയസ് ബാങ്കറും അവന്റെ പിന്‍ സ്‌ട്രൈപ്പ് സ്യുട്ട് കോമ്പ്രോമൈസ് ചെയ്യില്ല എന്ന് മാത്രമല്ല, അവന്റെ കോര്‍ണര്‍ ഓഫീസിന് വെളിയില്‍ അധിക സമയം പുറത്ത് പോകില്ല.
മറ്റൊന്ന് അവരെ ഒരിക്കലും പൊതുവേദികളില്‍ പാട്ടും കൂത്തും അലവലാതികളുടെ കൂടെ ഡാന്‍സിനും കാണാന്‍ കിട്ടില്ല എന്നത് മാത്രമല്ല, പിങ്ക് ഡെയിലിസ് & ബിസിനസ് ജേര്‍ണല്‍സിനും പോര്‍ട്ടലിനും വെളിയില്‍ അവരെ സംബന്ധിച്ച് വാര്‍ത്ത പോലും വരില്ല. അവരുടെ രീതി അങ്ങനെയാണെന്നറിയാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ NBFC കളില്‍ ഒന്നായ മുത്തൂറ്റിനെ നോക്കിയാല്‍ പോരെ? ഇന്ന് ഓണര്‍ഷിപ്പ് മോണിറ്റൈസ് ചെയ്താല്‍ ഒന്നേകാല്‍ ലക്ഷം കോടിയുമായി കോഴഞ്ചേരിയില്‍ പോയി ശിഷ്ട കാലം സ്വസ്ഥമായി ജീവിക്കാന്‍ പറ്റുന്ന മുത്തൂറ്റിലെ ജോര്‍ജ് അലെക്സാണ്ടറെ എത്ര മലയാളി ഫോട്ടോയില്‍ എങ്കിലും കണ്ടിട്ടുണ്ട്? എന്നാല്‍ ബോ ച്ചെ പോലെയുള്ള അലവലാതിയെ കാണാത്ത ദിവസമുണ്ടോ? ബോ ച്ചെ എന്ന അലവലാതിയെ നോക്കൂ , ചട്ടയും മുണ്ടും ഹെഡ്ബാന്‍ഡും റ്റാറ്റൂ വും എല്ലാമായി തെരുവ് സര്‍ക്കസ് സൈക്കിളഭ്യാസി ലുക്ക്. കോര്‍ണര്‍ ഓഫിസില്‍ കയറുന്നത് ദ്വയാര്‍ത്ഥ പ്രയോഗം നടത്തി എന്തെങ്കിലും ചീഞ്ഞ മത്സരത്തിന്റെ 'സമ്മാനം' കൊടുക്കാന്‍ ആണ്.
അവസാനമായി എന്റെ ഒരു അസസ്‌മെന്റ്‌റ് പറയട്ടെ. 2026 ഏപ്രില്‍ മുതല്‍ റിസേര്‍വ് ബാങ്കിന്റെ പുതിയ ഗോള്‍ഡ് ലോണ്‍ പോളിസി നിലവില്‍ വന്ന് കഴിഞ്ഞാല്‍ മുത്തൂറ്റ് ഫിനാന്‍സ് (റെഡ് മുത്തൂറ്റ്), മണപ്പുറം എന്നിവയൊഴിച്ചുള്ള സകല NBFC കളും രണ്ടോ മൂന്നോ വര്‍ഷത്തിനുളളില്‍ പൊട്ടും. അത് ക്രെഡിറ്റ് സൊസൈറ്റി ആയാലും NBFC ആയാലും പൊട്ടി കഴിഞ്ഞാല്‍ മാത്രമേ നാട്ടുകാര്‍ അറിയൂ. അത് വരെ പരസ്യം വാങ്ങി ഊമ്പി മാധ്യമങ്ങള്‍ ഇവരുടെ റോള്‍സ് റോയ്സും പോര്‍ഷെയും കാട്ടി അളിഞ്ഞ ബാക് ഗ്രൗണ്ടും തട്ടിപ്പും മാത്രം ഇക്വിറ്റിയുള്ള ഇവരെ ബില്യനെയേഴ്‌സ് ആക്കും. സാധാ മല്ലു ഭള്ളൂസ് അധ്വാനിച്ച കാശ് ഇവന്മാരെ ഏല്‍പിച്ച് മയ്യത്താകും.
