ഇരട്ട കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന ഇയാന്‍ ഹന്റ്‌ലിയുടെ തലക്ക് സഹതടവുകാരന്‍ കമ്പി ഉപയോഗിച്ച് അടിച്ചത് 15 തവണ; നരകത്തില്‍ പ്രത്യേക ഇടം ബുക്ക് ചെയ്ത് കാത്തിരിക്കുന്ന തന്റെ പിതാവിനെ എത്രയും വേഗം അങ്ങോട്ട് അയക്കാന്‍ പറഞ്ഞ് മകളും
ഇരട്ട കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന ഇയാന്‍ ഹന്റ്‌ലിയുടെ തലക്ക് സഹതടവുകാരന്‍ കമ്പി ഉപയോഗിച്ച് അടിച്ചത് 15 തവണ
ലണ്ടന്‍: ജയിലില്‍ വെച്ച് സഹതടവുകാരന്റെ മര്‍ദ്ധനമേറ്റ കുട്ടിപ്പീഢകന്‍ ഇയാന്‍ ഹന്‍ലിക്ക് 15 തവണയാണ് മൂന്നടി നീളമുള്ള ലോഹദണ്ഡ് കൊണ്ട് മര്‍ദ്ധനമേറ്റതെന്ന് റിപ്പോര്‍ട്ട്. ഡുറമിലെ ഫ്രാങ്ക്‌ലാന്‍ഡ് ജയിലില്‍ വെച്ച് മര്‍ദ്ധനമേറ്റ ഹന്‍ട്‌ലിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തു വയസ്സുകാരികളായ ഹോളി വെല്‍സിനെയും ജെസ്സിക്ക ചാപ്മാനെയും 2002 ല്‍ ബലാത്സംഗം ചെയ്തതിനു ശേഷം കൊല ചെയ്തതിന് ശിക്ഷ അനുഭവിക്കുകയായിരുന്ന ഈ കുറ്റവാളിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ മരുന്നുകള്‍ നല്‍കി ഇയാളെ മയക്കിക്കിടത്തിയിരിക്കുകയാണ്.
തലയോട്ടി പിളരുകയും, മസ്തിഷ്‌ക്കത്തിന് തകരാറുകള്‍ സംഭവിക്കുകയും, താടിയെല്ല് പൊട്ടുകയും ഒക്കെ ചെയ്ത ഇയാള്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നു എന്നത് വൈദ്യലോകം ഒരു അദ്ഭുതമായാണ് കാണുന്നത്. മൂന്ന് കൊലപാതക കേസുകളിലും ഒരു ബലാത്സംഗക്കേസിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആന്റണി റസ്സല്‍ എന്ന 43 കാരനാണ് ജയിലിലെ റീസൈക്ലിംഗ് വര്‍ക്ക്‌ഷോപ്പില്‍ വെച്ച് ഇയാളെ മര്‍ദ്ധിച്ചതെന്നാണ് വിവിധ ജയില്‍ സ്രോതസ്സുകളെ ആസ്പദമാക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആശുപത്രിയില്‍ സന്ദര്‍ശിച്ച സ്വന്തം അമ്മയ്ക്ക് പോലും തിരിച്ചറിയാനാകാത്ത വിധം ഹന്‍ട്‌ലിയുടെ മുഖച്ചായ തന്നെ മാറുന്ന വിധത്തിലുള്ള ആക്രമണം നടത്തിയ റസ്സലിന് പക്ഷെ ഇപ്പോഴും അക്കാര്യത്തില്‍ തെല്ലും പശ്ചാത്താപമില്ലെന്നാണ് ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നവരാണ് ഹന്‍ട്‌ലിക്ക് 15 തവണ മര്‍ദ്ദനമേറ്റെന്ന് വെളിപ്പെടുത്തിയത്. പല തടവുകാര്‍ക്കും ഇങ്ങനെയൊരു ആക്രമണമുണ്ടാകുമെന്ന് നേരത്തേ അറിയാമായിരുന്നു എന്നും അവര്‍ തലേന്ന് രാത്രി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ആരും അത് തടയാന്‍ ശ്രമിച്ചില്ല.
അതേസമയം, രണ്ടു കുരുന്നുകളെ പീഢിപ്പിച്ചു കൊന്ന പിതാവിന് കടുത്ത മര്‍ദ്ദനമേറ്റതില്‍ സന്തോഷിക്കുകയാണ് ഹന്ട്‌ലിയുടെ മകള്‍. പിതാവ് മര്‍ദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ താന്‍ കരഞ്ഞുപോയി എന്നാണ് 27 കാരിയായ സമന്ത ബ്രിയാന്‍ പറഞ്ഞത്. ഹന്ട്‌ലിയുറ്റെ ഒരേയൊരു മകളായ സമന്ത പറയുന്നത് ഹന്ട്‌ലിയുടെ മകള്‍ എന്ന മേല്‍വിലാസം ഒരു ഭാരമാണെന്നാണ്. തന്റെ പതിനാലാം വയസ്സില്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരു സ്‌കൂള്‍ പ്രൊജക്റ്റ് തയ്യാറാക്കുന്നതിനിടയിലായിരുന്നു ഹന്ട്‌ലി തന്റെ പിതാവാണെന്ന് സമന്ത ആദ്യമായി അറിയുന്നത്.
സമന്തയുടെ ഇപ്പോള്‍ 45 വയസ്സുള്ള മാതാവ് കാറ്റി ബ്രിയാന് 15 വയസ്സുള്ളപ്പോഴായിരുന്നു ഹന്ട്‌ലിലുമായുള്ള ബന്ധം ആരംഭിച്ചത്. പതിനാറാം വയസ്സില്‍ അവര്‍ ഗര്‍ഭിണിയാവുകയും ചെയ്തു. ഹന്ട്‌ലിയുടെ ക്രൂരതകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ പിന്നീട് കൈക്കുഞ്ഞുമായി ഓടി രക്ഷപ്പെടുകയായിരുന്നു. അര്‍ഹിക്കുന്ന ശിക്ഷയാണ് ഹന്ട്‌ലിക്ക് ലഭിച്ചതെന്ന് സമന്ത പറയുന്നു ഇത് ചെയ്ത വ്യക്തിയുമായി ഹസ്തദാനം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞ സമന്ത, നരകത്തിലെ തീയില്‍ തന്റെ പിതാവ് നീറി നീറി ദഹിക്കുമെന്ന് പ്രത്യാശിക്കുന്നതായും പറഞ്ഞും.
