കൗതുകം ലേശം കൂടുതലാ..; കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ ബൈക്ക് യാത്രക്കാരന്റെ സാഹസികയാത്ര; അണ്ണന്.. ഇതൊക്കെ എന്തെന്ന് കണ്ടുനിന്നവർ; പാതിവഴി എത്തിയപ്പോൾ കളി മാറി; കുത്തൊഴുക്കിൽ ബൈക്ക് പെട്ടു; ഒഴിഞ്ഞുമാറി തൂണിൽ പിടിച്ച് രക്ഷപ്പെട്ടു; തലയിൽ കൈവച്ച് നാട്ടുകാർ!

Update: 2024-12-03 13:40 GMT

പാലക്കാട്: മഴ പെയ്ത് തോടും കായലുമൊക്കെ നിറഞ്ഞൊഴുകുമ്പോൾ എല്ലാവർക്കും മനസ്സിൽ ആദിയാണ്. എല്ലാവരും എത്രയും വേഗം അവിടെനിന്നും രക്ഷപ്പെട്ട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് പോകാനേ നോക്കുകയുള്ളൂ. മറ്റുചിലർ ഉണ്ട് ജന്മനാ സാഹസികതയെ ഇഷ്ട്ടപ്പെട്ടവർ. അവർ എന്തിനും മുരുതും വരാൻ പോകുന്ന ആപത്തിനെ കുറിച്ച് ചിന്തിക്കാതെ എടുത്ത് ചാടും. അങ്ങനെ ഒരു യുവാവിന് സംഭവിച്ച അമളിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ വൈറൽ കാഴ്ച.

വെള്ളം കുത്തിയൊഴുകുന്ന താത്കാലിക ബണ്ടിലൂടെ മറുകര കടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാര്‍ ഒഴുക്കിൽപ്പെട്ടതാണ് സംഭവം. പാലക്കാട് കാവശ്ശേരി പത്തനാപുരത്താണ് സംഭം. പത്തനാപുരം പാതയിൽ പുതിയ പാലം പണിയുന്നതിന് ഗായത്രി പുഴയിൽ താൽക്കാലികമായി നിർമ്മിച്ച ബണ്ടിലൂടെ വന്ന ബൈക്കാണ് ഒഴുക്കിൽപ്പെട്ടത്. ബൈക്കിലുണ്ടായിരുന്നവർ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ തൂണിൽ പിടിച്ച് ഒടുവിൽ രക്ഷപ്പെടുകയായിരുന്നു.

ശക്തമായ മഴയെത്തുടർന്ന് ബണ്ടിന് മുകളിലൂടെയാണ് പുഴ ഒഴുകിയിരുന്നത്.ബണ്ടിന്‍റെ കുറച്ച് ഭാഗം ഒഴുകിപ്പോയിരുന്നു. വെള്ളം കയറിയതിനാൽ ഗതാഗതം നിർത്തിവെച്ച ബണ്ടിലൂടെയാണ് മുന്നറിയിപ്പ് അവഗണിച്ച് ബൈക്ക് ഓടിച്ചു വന്നത്.

സ്ഥലത്തുണ്ടായിരുന്നവർ നൽകിയ മുന്നറിയിപ്പ് വകവെക്കാതെ വന്ന കാവശ്ശേരി സ്വദേശി സന്ദീപും സുഹൃത്തുമാണ് ബൈക്കിൽ ബണ്ടിനെ മുകളിലൂടെ ബൈക്ക് ഓടിക്കുകയായിരുന്നു. പാലത്തിന്‍റെ തൂണിൽ പിടിച്ചു നിൽക്കാനായതിനാലാണ് രക്ഷപ്പെട്ടത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags:    

Similar News