'രാഹുല്‍ ആന്‍ഡ് രാഹുല്‍'; രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ലൈംഗിക ആരോപണത്തില്‍പ്പെട്ടു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി; ദേശീയ തലത്തിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി; രാഹുലിന് പറയാനുള്ളത് കേട്ട ശേഷം രാജികാര്യത്തില്‍ തീരുമാനമാക്കാന്‍ പാര്‍ട്ടി നേതൃത്വവും
'രാഹുല്‍ ആന്‍ഡ് രാഹുല്‍'
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കുട്ടത്തിലിന് എതിരായ ലൈംഗിക ആരോപണങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി. രാഹുല്‍ ഗാന്ധിക്കൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ നില്‍ക്കുന്ന ചിത്രവുമായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണ തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ലൈംഗിക ആരോപണത്തില്‍പ്പെട്ടെന്നാണ് പോസ്റ്ററിലുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലും രാഹുല്‍ഗാന്ധിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിമര്‍ശനം.
രാഹുല്‍ ആന്‍ഡ് രാഹുല്‍ എന്ന തലക്കെട്ടോടെയായിരുന്നു ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുല്‍ ഗാന്ധിയെ ചാരിയെയാാണ് ബിജെപിയുടെ പോസ്റ്റ്. മറ്റൊരു കോണ്‍ഗ്രസ് നേതാവിനെതിരെ കൂടി ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നു എന്ന് ബിജെപിയുടെ ഒഫിഷ്യല്‍ എക്‌സ് പേജില്‍ കുറിച്ചു. രാഹുല്‍ വിഷയം ഉയര്‍ത്തി ദേശീയ തലത്തില്‍ പ്രതിരോധത്തിലാക്കാനാണ് ബിജെപിയുട ശ്രമം. ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മേല്‍ രാഹുലിന്റെ രാജി എഴുതിവാങ്ങാന്‍ സമ്മര്‍ദ്ദമേറുകയാണ്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജ്യ ആവശ്യം പ്രതിപക്ഷ നേതാവടക്കമുള്ള സംസ്ഥാനത്തെ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുമ്പോഴും രാഹുലിന് പറയാനുള്ളത് കേട്ട ശേഷമാകാം തിരുമാനം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാര്‍ട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചിരുന്നു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയില്‍ അന്തിമ തീരുമാനം സ്വീകരിക്കുകയെന്നാണ് വ്യക്തമാകുന്നത്. രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കില്ല. നീണ്ട ചര്‍ച്ചകള്‍ വേണ്ടിവരുമെന്നാണ് കോണ്‍?ഗ്രസ് നേതൃത്വം അറിയിക്കുന്നത്.
കടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ നേതാക്കള്‍ രാജി സൂചന നല്‍കുമ്പോഴും രാജിയില്ലെന്ന നിലപാടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടരുകയാണെന്നാണ് വിവരം. തന്നെ കുടുക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് സ്ഥാപിക്കാനാണ് രാഹുലിന്റെ നീക്കം. ആരോപണം ഉന്നയിച്ച ട്രാന്‍സ്ജണ്ടര്‍ അവന്തിക ഈ മാസം ഒന്നിന് അയച്ച ചാറ്റും ശബ്ദരേഖയും പുറത്തുവിട്ടാണ് രാഹുല്‍ പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. അവന്തിക ആരോപണം ഉന്നയിക്കും മുമ്പ് തന്നെ വിളിച്ചു. മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച ശബ്ദരേഖ അയച്ച് തന്നു. കുടുക്കാന്‍ ശ്രമമെന്ന് തന്നോട് പറഞ്ഞു എന്നും രാഹുല്‍ വിശദീകരിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് രാഹുല്‍ മറുപടി നല്‍കിയില്ല. പ്രവത്തകര്‍ക്ക് താന്‍ കാരണം തല കുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന് കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗം കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചിട്ടേ അന്തിമ തീരുമാനം എടുക്കുകയുള്ളു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് നടപടി എടുക്കില്ല. സി പി എമ്മും ബി ജെ പിയും ചെയ്യും പോലെ ഏകപക്ഷീയമായി തീരുമാനമെടുക്കില്ല. ചര്‍ച്ചചെയ്ത് തീരുമാനമെടുത്തിട്ട് എ ഐ സി സിയെ വിവരങ്ങള്‍ അറിയിക്കും. യു ഡി എഫിലെ ഘടകകക്ഷികള്‍ ആരും ഇതുവരെ ഈ വിഷയത്തില്‍ എന്നെ ബന്ധപ്പെട്ടിട്ടില്ല എന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.
അതേസമയം രാഹുലിന് മേല്‍ രാജിയ്ക്കായി സമ്മര്‍ദം കൂടുകയാണ്. രാജി സൂചനകള്‍ക്കിടെ രാഹുല്‍ മാധ്യമങ്ങളെ കണ്ടെങ്കിലും രാജി വെക്കുന്നതിനെക്കുറിച്ച് രാഹുല്‍ പ്രതികരിച്ചില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അവന്തിക നടത്തിയ വെളിപ്പെടുത്തല്‍ വ്യാജമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മറ്റ് ആരോപണങ്ങളില്‍ രാഹുല്‍ പ്രതികരിക്കാന്‍ തയാറായില്ല. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേള്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാര്‍ട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയില്‍ അന്തിമ തീരുമാനം സ്വീകരിക്കുക. രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കില്ല. നീണ്ട ചര്‍ച്ചകള്‍ വേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്. അതേസമയം, വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചാല്‍ പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല. രാജി വെച്ചാല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും നിയമസഭയ്ക്ക് ഒരു വര്‍ഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് വ്യക്തമാക്കുന്നത്. രാഹുല്‍ ഇന്ന് രാജി വെച്ചാല്‍ തന്നെ നിയമസഭയുടെ കാലാവധി 9 മാസമേയുള്ളൂ. അതിനാല്‍ തെരഞ്ഞെടുപ്പ് നടത്താനാവില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് സമാനമായ രീതിയില്‍ ഒഴിവ് വന്ന അംബാല, പുനെ, ചന്ദ്രപ്പൂര്‍, ഗാസിപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കമ്മീഷന്‍ ഉപ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല.