ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചാല്‍ നിങ്ങള്‍ക്ക് വാട്സാപ്പ് തൊട്ട് എടിഎം വരെ ഉപയോഗിക്കാന്‍ കഴിയില്ല; അവര്‍ വില്‍ക്കുന്നത്, മൊട്ടുസൂചിയും പല്ലിടകുത്തിയും ഒന്നുമല്ല; ശാസ്ത്ര- സാങ്കേതിക മികവില്‍ യഹൂദരാജ്യം തിളങ്ങുമ്പോള്‍

ശാസ്ത്ര- സാങ്കേതിക മികവില്‍ യഹൂദരാജ്യം തിളങ്ങുമ്പോള്‍

By :  Riju
Update: 2024-09-19 17:07 GMT

കോഴിക്കോട്: ഗസ്സയിലടക്കം യുദ്ധം മൂര്‍ച്ഛിക്കുന്ന സമയത്തൊക്കെ ഇടക്കിടെ ഉയര്‍ന്നവരുന്ന ഒരു കാര്യമാണ് ഇസ്രയേല്‍ ഉല്‍പ്പന്ന ബഹിഷ്‌ക്കരണം. ഇപ്പോള്‍ ലബനനിലെ ഹിസ്ബുള്ളക്കുനേരെ പേജര്‍-വാക്കി ടോക്കി ആക്രമണം ലോകത്തെ ഞെട്ടിച്ചതോടെ വീണ്ടും യഹുദ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണവുമായി ചിലര്‍ രംഗത്ത് എത്തിയിരിക്കയാണ്. മക്ഡോണള്‍ഡ്സ് മുതല്‍ പ്യൂമ വരെ പ്രമുഖ സ്ഥാപനങ്ങളും, സ്റ്റാര്‍ബക്‌സ് കോഫിയുമൊക്കെ ഇങ്ങനെ ലോകവ്യാപകമായി ഇസ്ലാമിക ഗ്രൂപ്പുകളുടെ ബഹിഷ്്ക്കരണ ഭീഷണി നേരിടുന്നവയാണ്. കേരളത്തിലെ ചിലര്‍ ആവട്ടെ ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്യുന്ന തുണികള്‍ പോലും നല്‍കില്ല എന്ന് അറിയിച്ച് സ്വയം കുഴിതോണ്ടി.

പക്ഷേ ലോകത്ത് ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യയില്‍ നമ്പര്‍ വണ്‍ ആണ് ഇസ്രായേല്‍. ആ രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചുകൊണ്ട്, നമുക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ്, സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ടോമി സെബാസ്റ്റിയന്‍. ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കയാണെങ്കില്‍ നിങ്ങള്‍ വാട്സാപ്പ് തൊട്ട എടിഎം വരെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്തൊക്കെ നാം ഉപേക്ഷിക്കും?

ടോമി സെബാസ്റ്റിയന്റെ പോസ്റ്റിലെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്.


ഇസ്രായേലിലെ ഉത്പന്നങ്ങള്‍ നമുക്ക് ബഹിഷ്‌കരിക്കാം. അതിന് ആദ്യം ചെയ്യേണ്ടത്.

1- വാട്സ്ആപ്പ് ഉപേക്ഷിക്കുക കാരണം വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ എന്ന സാങ്കേതികവിദ്യ കണ്ടെത്തിയത് ഇസ്രായേല്‍ ആണ്. നിങ്ങള്‍ വാട്സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ അതിന്റെ ബൗദ്ധിക അവകാശ വിഹിതം ഇസ്രായേലിന് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.

2- മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ഉപേക്ഷിക്കുക കാരണം അതില്‍ ഉപയോഗിച്ചിരിക്കുന്ന മൈക്രോപ്രൊസസറുകള്‍ ഇതൊക്കെ ഇസ്രായേലി ഉല്‍പ്പന്നങ്ങളാണ്.

3- ഗൂഗിള്‍ മാപ്പ്. വേയ്സ് എന്ന പേരില്‍ ഇസ്രായേലി കമ്പനി ആരംഭിച്ച നാവിഗേറ്റര്‍ സോഫ്‌റ്റ്വെയര്‍ ആണ് പിന്നീട് ഗൂഗിള്‍ മാപ്പ് ആയി മാറിയത് . നിങ്ങള്‍ അത് ഉപയോഗിക്കുമ്പോഴും അതിന്റെ ലാഭവിഹിതം ഇസ്രായേലിന് കിട്ടുന്നുണ്ട്.

4- യുഎസ്ബി ഡ്രൈവ് ഡേറ്റ കോപ്പി ചെയ്യാനും ട്രാന്‍സ്ഫര്‍ ചെയ്യാനും ഇനിമുതല്‍ ഇത് ഉപയോഗിക്കരുത്.

5- കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഫയര്‍വാള്‍ വിപിഎന്‍ സൗകര്യങ്ങള്‍ ഇസ്രായേല്‍ കണ്ടുപിടിച്ചതാണ്.

6- സോളാര്‍ ഹീറ്റിംഗ് പാനലുകള്‍ ആരുടെയെങ്കിലും വീട്ടില്‍ ഇത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇന്ന് തന്നെ തല്ലിപ്പൊട്ടിച്ചു കളയുക

7 ഇന്ന് കാറുകളില്‍ ഉപയോഗിക്കുന്ന മൊബൈല്‍ എൈയിസ്് എഡിഎസ് സെന്‍സറുകള്‍ ഇസ്രായേലി ഉല്‍പന്നമാണ്. അതുകൊണ്ട് അത് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ കയറാതെ ഒട്ടകത്തിന്റെ പുറത്തു മാത്രം കയറി യാത്ര ചെയ്യുക.

8 - എടിഎം ഇനിമുതല്‍ ഉപയോഗിക്കരുത് കാരണം ഓട്ടോമേറ്റഡ് കിയോസ്റ്റ് ഇസ്രയേലി കണ്ടുപിടുത്തമാണ്. നിങ്ങള്‍ എടിഎമ്മില്‍ നിന്നും പണം എടുക്കുമ്പോള്‍ ആ ഉപകരണം ഉണ്ടാക്കിയ കമ്പനി ഇസ്രായേലിന് അവരുടെ വിഹിതം കൊടുത്തു കൊണ്ടിരിക്കുന്നു.

9- വീടുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ ഉണ്ടെങ്കില്‍ അത് ഇപ്പോള്‍ തന്നെ തല്ലിപ്പൊട്ടിച്ചു കളയുക. കാരണം റിവേഴ്സ് ഓസ്മോസിസ് എന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചത് ഇസ്രായേല്‍ക്കാരാണ്. അത് ഉപയോഗിച്ച് ലോകത്തില്‍ ഏത് കമ്പനി ഉപകരണം നിര്‍മ്മിച്ചാലും അതിന്റെ വിഹിതവും ഇസ്രായേല്‍ കമ്പനിക്ക് കിട്ടും.

10 - ആരെങ്കിലും ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇന്ന് തന്നെ അതിന് തീ ഇടുക. കാരണം അതിന് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇസ്രായേല്‍ വികസിപ്പിച്ചെടുത്തതാണ്.

11- നിങ്ങളുടെ കാറിന് ഇമ്മൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിങ്ങ് സിസ്റ്റ് ഇവയൊക്കെ ഉണ്ടെങ്കില്‍ അത് ഇപ്പോള്‍ തന്നെ അഴിച്ചു മാറ്റുക . കാരണം ഇസ്രയേലി കമ്പനി ആയ ആര്‍ഗസ് സെക്യൂരിറ്റിയുടെ ഉല്‍പ്പന്നമാണ് അത്. നിങ്ങള്‍ ഓരോ കാര്‍ വാങ്ങുമ്പോഴും അതിന്റെ റോയല്‍റ്റി ഇസ്രായേലിന് കിട്ടും.

12- നിങ്ങള്‍ക്ക് എന്‍ഡോസ്‌കോപ്പി ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ പഴയ രീതിയിലുള്ള പൈപ്പ് കയറ്റിയാല്‍ മതി എന്ന് പ്രത്യേകം പറയണം. കാരണം ഇന്ന് ഉപയോഗിക്കുന്ന പില്‍ഐ ഇസ്രായേലി ഉത്പന്നമാണ്. അവര് കാശ് കൊണ്ടുപോകും.

13-നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്ന അസുഖം ഉണ്ടെങ്കില്‍ ഒരു കാരണവശാലും ഇനി മരുന്ന് കഴിക്കരുത്. കാരണം ഈ അസുഖത്തിനുള്ള ഏക മരുന്ന് ആയ കൊപാക്സോണ്‍ ഇസ്രായേലി ഉല്‍പന്നമാണ്.

14- നിങ്ങളുടെ ആര്‍ക്കെങ്കിലും ചെറിയ ക്യാന്‍സര്‍ മുഴകള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ച് തലച്ചോറില്‍ അത് ഓപ്പറേഷന്‍ ചെയ്യാതെ കരിച്ചു കളയാം എന്ന് പറഞ്ഞാല്‍ ഒരിക്കലും സമ്മതിക്കരുത്. കാരണം അതിന് ഉപയോഗിക്കുന്ന എകസ്എബ്ലേറ്റ് ഇ എന്ന ഉപകരണവും സാങ്കേതികവിദ്യവും ഇസ്രായേലിന്റേതാണ്.

15- നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഒരു അപകടത്തില്‍ മുറിവ് പറ്റി ആശുപത്രിയില്‍ ചെന്നാല്‍ എമര്‍ജന്‍സി ബാന്‍ഡേജ് ഇടാന്‍ സമ്മതിക്കരുത്. കാരണം ഇത് ഇസ്രായേലിന്റെ ഒരു ബൗദ്ധിക സ്വത്ത് അവകാശമാണ്. നിങ്ങള്‍ ഒരു ബാന്‍ഡേജ് ഒട്ടിക്കുമ്പോള്‍ കാശ് അവര് കൊണ്ടുപോകും

16-നിങ്ങള്‍ എന്തെങ്കിലും അസുഖമായി ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ക്ക് ക്യാന്‍സര്‍ ആണോ എന്നൊരു സംശയം തോന്നി സ്നിഫ്ഫോണ്‍ എന്ന പരിശോധന നടത്താന്‍ പറഞ്ഞാല്‍ ഒരിക്കലും സമ്മതിക്കരുത് . കാരണം അതും ഇസ്രായേലിന്റെ കണ്ടുപിടുത്തമാണ്.

17- വീട്ടില്‍ ഡിസേബിള്‍ഡ് ആയിട്ടുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കുറച്ചുകൂടി സൗകര്യപ്രദമായ സസ്പെന്‍ഷന്‍ ഉള്ള സോഫ്റ്റ്വീല്‍ വീല്‍ചെയറുകള്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ തല്ലിപ്പൊട്ടിച്ചു കളയണം. കാരണം ഇതും അവന്മാരുടെ കണ്ടുപിടിത്തമാണ്.

18- ക്യാന്‍സറിന് ക്യാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന ഏറ്റവും നൂതനമായ ഡോക്സില്‍ ചികിത്സ ഒരിക്കലും ഉപയോഗിക്കരുത്. കാരണം ഇതും ഇസ്രയേലിന്റെ കണ്ടുപിടിത്തമാണ്. നിങ്ങള്‍ ചികിത്സ എടുത്താല്‍ അതിന്റെ ഒരുവിഹിതം ഇസ്രായേലില്‍ എത്തും.

19 -നിങ്ങളുടെ അറിവില്‍ ആര്‍ക്കെങ്കിലും പാര്‍ക്കിന്‍സണ്‍സ് എന്ന അസുഖമുണ്ടെങ്കില്‍ അവരെ ഒരിക്കലും ചികിത്സിക്കാന്‍ അനുവദിക്കരുത് . കാരണം ഈ ചികിത്സയില്‍ ഉപയോഗിക്കുന്ന ന്യൂറോഡേര്‍ം ഇസ്രായേലിന്റെ കണ്ടുപിടുത്തമാണ് . ചികിത്സ നടത്തിയാല്‍ അവന്മാര് കാശു കൊണ്ടുപോകും.

20 -എന്തെങ്കിലും ആവശ്യത്തിന് ഇനി ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ എക്സ് റേ എടുക്കണം എന്നു പറഞ്ഞാല്‍ ആശുപത്രിയില്‍ ഉപയോഗിക്കുന്നത് നനോക്സ് എക്സ് റേ ആണോ അല്ലയോ എന്ന് ചോദിച്ച് ഉറപ്പുവരുത്തണം . കാരണം ഇന്ന് ഏറ്റവും കൃത്യമായ ഇമേജ് അതും ഡിജിറ്റല്‍ ആയി കാണാവുന്ന തരത്തിലുള്ള ഈ എക്സറേ മിഷ്യന്‍ ആണ് ഇപ്പോള്‍ മിക്ക ആശുപത്രികളിലും ഉപയോഗിക്കുന്നത്.

എന്റെ പൊന്ന് അണ്ണന്മാരെ, ഇസ്രായേല്‍ വില്‍ക്കുന്ന സാധനം വേണ്ട എന്നു പറയാന്‍ അവര് മൊട്ടുസൂചിയും പല്ലിടകുത്തിയും ഒന്നുമല്ല വില്‍ക്കുന്നത്. തൊട്ടടുത്തുള്ള ഇസ്ലാമിക രാജ്യങ്ങള്‍ 24 മണിക്കൂറും മതം മാത്രം തിന്ന്

, അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ജൂതനെ ഇല്ലായ്മ ചെയ്യണം എന്നു പറഞ്ഞ് വെറുപ്പും വിദ്വേഷവുമായി മദ്രസ നിരങ്ങിയപ്പോള്‍, അവര്‍ ശാസ്ത്ര ഗവേഷണങ്ങള്‍ നടത്തി മനുഷ്യവംശത്തിനും മുഴുവന്‍ ഗുണകരമാകുന്ന കണ്ടുപിടുത്തങ്ങളാണ് നടത്തിയത്. അത് ഞങ്ങള്‍ ഇനി ഉപയോഗിക്കില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആറാം നൂറ്റാണ്ടിലെ മനുഷ്യന്‍ നടന്നതുപോലെ ഇപ്പോഴും നടക്കേണ്ടി വരും. അസുഖം വന്നാല്‍ കഴിക്കാന്‍ കുറച്ച് കരിഞ്ചീരകം വാങ്ങി വയ്ക്കുന്നത് നല്ലതായിരിക്കും.- ഇങ്ങനെയാണ് ടോമി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tags:    

Similar News