വംശീയ വെറിപൂണ്ടവര്‍ പ്രകോപനമില്ലാതെ കൊല നടത്തുന്നു; അനധികൃത കുടിയേറ്റക്കാരെകൊണ്ട് പൊറുതിമുട്ടി വലത് വംശീയ വാദികളും ആയുധം എടുത്തതോടെ ബ്രിട്ടന്‍ ചോരക്കളം; ഒടുവില്‍ കൊല്ലപ്പെട്ടത് സൗദിയില്‍ നിന്നും കേംബ്രിഡ്ജില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ സമ്പന്ന അറബി വിദ്യാര്‍ത്ഥി
വംശീയ വെറിപൂണ്ടവര്‍ പ്രകോപനമില്ലാതെ കൊല നടത്തുന്നു
ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ കൊണ്ട് പൊറുതി മുട്ടി വലത് വംശീയ വാദികളും ആയുധം എടുത്തതോടെ ബ്രിട്ടന്‍ ചോരക്കളമായി മാറുന്നു. വംശീയ വെറിപൂണ്ടവര്‍ പ്രകോപനമില്ലാതെയാണ് കൊലപാതകങ്ങള്‍ നടത്തുന്നത്. ഏറ്റവും ഒടുവിലായി സൗദി അറേബ്യയില്‍ നിന്ന് സ്റ്റുഡന്റ് വിസയില്‍ എത്തിയ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ സൗദി സ്വദേശിയായ വിദ്യാര്‍്ത്ഥിയാണ് കൊല്ലപ്പെട്ടത്.
സൗദിയിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് ഇയാള്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് മില്‍ പാര്‍ക്കില്‍ വെച്ച് 20 കാരനായ മുഹമ്മദ് അല്‍ഗാസിം കൊല ചെയ്യപ്പെട്ടത്. സംഭവത്തിസല്‍ 21 കാരനായ ചാസ് കോറിഗനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രകോപനമില്ലാതെയാണ് ആക്രമണം നടന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവത്തില്‍ അല്‍ഗാസിമിന്റെ കുടുംബാംഗങ്ങള്‍ പലരും ബ്രിട്ടനില്‍ ആര്‍ക്കും ഒരു സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥ ആണെന്ന കാര്യത്തില്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.
ഇത്തരത്തില്‍ നിരപരാധികളുടെ ജീവനുകളാണ് നഷ്ടമാകുന്നതെന്നാണ് അമ്മാവനായ മജീദ് അബല്‍ഖൈല്‍ അഭിപ്രായപ്പെട്ടത്. യുകെയിലും വിദേശത്തുമുള്ള പലരും ബ്രിട്ടനില്‍ അക്രമ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടന്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്കോ വിനോദസഞ്ചാരികള്‍ക്കോ സുരക്ഷിതമായ ഒരു സ്ഥലമല്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അബല്‍ഖൈല്‍ കൂട്ടിച്ചേര്‍ത്തു.
കോറിഗനെതിരെ കൊലപാതകം, പൊതുസ്ഥലത്ത് കത്തി കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കോടതി ഇയാളെ പോലീസ് കസ്റ്റഡയില്‍ വിട്ടിട്ടുണ്ട്. കുറ്റവാളിയെ സഹായിച്ച കുറ്റത്തിന് കേംബ്രിഡ്ജില്‍ താമസിക്കുന്ന ഒരു അമ്പതുകാരനേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവിടെയുള്ള ഒരു ആഡംബര അപ്പാര്‍ട്ട്മെന്റിലാണ് കൊല്ലപ്പെട്ട അല്‍ഗാസിം താമസിച്ചിരുന്നത്. അല്‍ഗാസിം കേംബ്രിഡ്ജില്‍ പത്ത് ആഴ്ചത്തെ പ്ലേസ്‌മെന്റില്‍ പഠിക്കുകയായിരുന്നുവെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. അല്‍ഗാസിമിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും.