ഫൈനൽ ചെക്ക് ലിസ്റ്റ് പൂർത്തിയാക്കി; ചെന്നൈ ലക്ഷ്യമാക്കി വിമാനം ടേക്ക് ഓഫ് ചെയ്തു; ലാൻഡിംഗ് ഗിയർ അപ്പാക്കി 15,000 അടിയിലേക്ക് കുതിച്ചു; പൊടുന്നനെ കണ്ട്രോൾ റൂമിൽ നിന്ന് പൈലറ്റിന് വാണിംഗ് കോൾ; ഭീമന് എമർജൻസി ലാൻഡിംഗ്; പരിശോധനയിൽ അമ്പരപ്പ്; യാത്രക്കാരെല്ലാം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെന്നൈ: വിമാനയാത്രകൾ പലപ്പോഴും തലവേദനകൾ സൃഷ്ടിക്കാറുണ്ട്. വിമാനം പുറപ്പെടാൻ വൈകുന്നതും ചിലപ്പോൾ സാങ്കേതിക കാരണങ്ങൾ കൊണ്ട് എമർജൻസി ലാൻഡിംഗ് നടത്തുന്നതും എല്ലാം ചില കാരണങ്ങളാണ്.ഇപ്പോഴിതാ,അങ്ങനെയൊരു സംഭവമാണ് ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് വരുകയായിരുന്ന സ്പൈസ്ജൈറ്റ് വിമാനത്തിലാണ് യാത്രക്കാരെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്.
ലാന്റിങിന് മുമ്പ് വിമാനത്തിന്റെ ടയർ പൊട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് അധിക സുരക്ഷാ സന്നാഹങ്ങളൊരുക്കി വിമാനം നിലത്തിറക്കി. വിമാനവും യാത്രക്കാരും പൂർണ സുരക്ഷിതരാണെന്ന് വിമാന കമ്പനി പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്.
ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന യറാണ് പൊട്ടിയത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് വിമാനം ജയ്പൂരിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റൺവേയിൽ പൊട്ടിയ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൾ ടവറിൽ വിവരം അറിയിച്ചതനുസരിച്ച് പൈലറ്റുമാർക്ക് വിവരം കൈമാറി. വിമാനത്തിന്റെ വിവരങ്ങൾ നിരീക്ഷിച്ചെങ്കിലും എല്ലാം കൃത്യമായിരുന്നതിനാൽ യാത്ര തുടരുകയായിരുന്നു.
ചെന്നൈ എയർ ട്രാഫിക് കൺട്രോളിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ വിമാനം ചെന്നൈയിൽ എത്തിയപ്പോൾ ലാന്റിങിന് മുന്നോടിയായി ടവറിൽ നിന്ന് ടയറുകൾ നേരിട്ട് നിരീക്ഷിച്ചു. വിമാനത്തിന്റെ രണ്ടാം വീലിന് തകരാറുകൾ സംഭവിച്ചതായും ടയർ പൊട്ടി ചില ഭാഗങ്ങൾ പുറത്തേക്ക് വന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എമർജൻസി ലാൻഡിംഗ് പ്രഖ്യാപിച്ച് വിമാനത്താവളത്തിൽ ചട്ട പ്രകാരമുള്ള അധിക സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
വിമാനം സാധാരണ പോലെ തന്നെ സുരക്ഷിതമായി ലാന്റ് ചെയ്തതായും സാധാരണ പോലെ ബ്രേക്ക് ചെയ്ത് നിർത്തി സുരക്ഷിതമായി പാർക്ക് ചെയ്യുകയും ചെയ്തതായി വിമാന കമ്പനി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ ദിവസം വിമാനത്തിന്‍റെ ശുചിമുറിയിൽ കയറി 'ബീഡി' വലിച്ച യാത്രക്കാരനെ കൈയ്യോടെ പൊക്കിയിരിന്നു. സുറത്തിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുന്ന അശോക് ബിശ്വാസ് എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വിമാനം പുറപ്പെടുന്നതിന് മുൻപ് വിമാനത്തിലെ ശുചിമുറിയിൽ ഇയാൾ ബീഡി വലിക്കുകയായിരുന്നു. ഗുജറാത്തിലെ നവസാരിയിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശിയാണ് അശോക്.
എയർപോർട്ടുകളിലെ കർശനമായ സുരക്ഷാ പരിശോധനകൾക്കിടയിലും ബീഡിയും തീപ്പെട്ടിയും വിമാനത്തിനുള്ളിലേക്ക് എങ്ങനെ കയറ്റിയെന്നത് ചർച്ചയായിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വിമാനം വൈകിയതിനാൽ പുറപ്പെടാൻ സാധിച്ചില്ല. ഈ സമയത്താണ് ശുചിമുറിയിൽ നിന്ന് പുകയുടെ ഗന്ധം വരുന്നതായി എയർ ഹോസ്റ്റസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ എയർപോർട്ടിലെ സീനിയർ എക്സിക്യൂട്ടീവിനെ വിവരമറിയിക്കുകയും പരിശോധന നടത്തുകയും ചെയ്തു.