ബ്രിട്ടീഷ് ദ്വീപ് ചൈനയ്ക്ക് മുന്‍പില്‍ സ്റ്റാര്‍മര്‍ അടിയറ വെച്ചോ? മൗറീഷ്യസിന് കൈമാറിയ ഷാഗോസിന്റെ പേരില്‍ വിവാദം; പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരന് കൊടുത്തെന്ന് ടോറികള്‍

Update: 2024-10-04 05:41 GMT

മേരിക്കന്‍ - ബ്രിട്ടീഷ് സൈന്യത്തിന്റെ തന്ത്രപ്രധാനമായ ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഷെയ്ഗോസ് ദ്വീപ് സമൂഹത്തിന് മേലുള്ള പരമാധികാരം ചൈനയുടെ ഉറ്റ സഖ്യരാജ്യമായ മൗറീഷ്യസിന് കൈമാറാനുള്ള സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ തീരുമാനം വിവാദമാവുകയാണ്. ഈ ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യ, നാവിക കപ്പലുകളുടെയും ദീര്‍ഘദൂര ബോംബിംഗ് വിമാനങ്ങളുടെയും തന്ത്രപ്രധാനമായ ആസ്ഥാനമാണ്. 10 ചതുരശ്ര മൈല്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഇവിടം അമേരിക്കക്ക് ഏറെ പ്രധാനപ്പെട്ട ഒരിടമായാണ് കണക്കാക്കുന്നത്.

വിദേശ സൈനികര്‍ ഇടം കൈയ്യടക്കിയതോടെ തദ്ദേശവാസികള്‍ എല്ലാവരും തന്നെ 1960 കളില്‍ ദ്വീപ് വിട്ട് പോയിരുന്നു. എന്നാല്‍, അവരില്‍ ചിലര്‍ക്ക് ദ്വീപിന്റെ സമുദ്രതീരങ്ങളില്‍ പ്രവേശനം അനുവധിച്ചത് ഏറെ കിംവദന്തികള്‍ പ്രചരിക്കാന്‍ ഇടയാക്കിയിരുന്നു. അവിടെ നടക്കുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് പുറം ലോകത്ത് എത്തിക്കുന്നതിനാണ് ഇതെന്നായിരുന്നു അവയില്‍ പ്രധാനം. ഇവിറ്റേയുള്ള സൈനിക ആസ്ഥാനം ഏറെ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും അതിനു ചുറ്റുമുള്ള സ്വകാര്യതയുടെ ആഴം മറ്റു പലയിടങ്ങളിലും കാണുന്നതിലും വളരെ അധികമാണെന്നാണ് കിംഗ്ല്സ് കോളേജ് ലണ്ടനിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ലക്ചറര്‍ ആയ വാള്‍ട്ടര്‍ ലാഡ്വിംഗ് പറയുന്നത്.

ഏറ്റവും അടുത്ത വന്‍കരയില്‍ നിന്നും 1000 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ഇവിടെ വാണിജ്യ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ല. വളരെ കുറച്ചു പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇവിറ്റേക്ക് പ്രവേശിക്കണമെങ്കില്‍ അത് പ്രത്യേക അനുമതിയോടെ മാത്രമെ സാധിക്കുകയുള്ളു. പതിറ്റാണ്ടുകളായി തന്നെ ഇവിടെക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. തന്റെ ബോട്ട് കേടായി എന്ന വ്യാജേന, തീരത്ത് അടുക്കാന്‍ ശ്രമിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെ ഓടിച്ചു വിട്ട ചരിത്രവുമുണ്ട്. അടുത്തിടെ മാത്രമാണ് അമേരിക്കന്‍ - ബ്രിട്ടീഷ് അധികൃതര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദ്യമായി ഇവിടെ താമസിച്ച്, ഇവിടത്തെ ജീവിതത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ അനുമതി നല്‍കിയത്.

1966 ല്‍ ആയിരുന്നു ബ്രിട്ടന്‍ ഈ ദ്വീപ് അമേരിക്കക്ക് 50 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയത്.പിന്നീട് കാലാവധി നീട്ടി. ഇനിയൊരു കരാര്‍ ഇല്ലെങ്കില്‍ പാട്ടക്കാലാവധി 2036 ല്‍ അവസാനിക്കും. മൗറീഷ്യസുമായുള്ള പുതിയ കരാര്‍ അനുസരിച്ച് അടുത്ത 99 വര്‍ഷത്തേക്ക് ഇരു രാജ്യങ്ങള്‍ക്കും ഇവിടെയുള്ള സൈനിക താവളത്തിന്റെ പൃവൃത്തനം തുടരാന്‍ കഴിയും. ഗള്‍ഫ് യുദ്ധ സമയത്തും, അഫ്ഗാന്‍ ഇറാഖ് യുദ്ധങ്ങളിലും ഈ സൈനിക താവളം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുമുണ്ട്. ഈ ദ്വീപ് പാട്ടത്തിന് നല്‍കിയതിനു പകരമായി, ഒരു രഹസ്യ ഇടപാടിലൂടെ ബ്രിടന്‍ പോളാരിസ് ന്യൂക്ലിയര്‍ മിസൈലുകള്‍ വാങ്ങിയപ്പോള്‍ അമേരിക്ക 14 മില്യന്‍ ഡോളറിന്റെ കിഴിവ് നല്‍കിയതായും പറയപ്പെടുന്നു.

ഇപ്പോള്‍ ഈ ദ്വീപിന്റെ അവകാശം മൗറീഷ്യസിന് വിട്ടുകൊടുത്തതിനെതിരെയാണ് ടോറികള്‍ ആഞ്ഞടിക്കുന്നത്. എന്നാല്‍, അമേരിക്കക്കും ബ്രിട്ടനും പുതിയ കരാര്‍ അനുസരിച്ച് 99 വര്‍ഷം വരെ അവിടെയുള്ള സൈനിക താവളത്തിന്റെ പ്രവര്‍ത്തനം തുടരാന്‍ കഴിയുമെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇക്കാലയളവില്‍ ഷെയ്ഗോസിയന്‍പൗരന്മാരുടെ ക്ഷേമത്തിനായി ബ്രിട്ടന്‍ ഒരു നിശ്ചിത തുക നല്‍കും. ഇത് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. പുതിയ കരാര്‍ വഴി ഇന്ത്യന്‍ മഹാസമുദ്രം നിരമവിരുദ്ധ കുടിയേറ്റത്തിനുള്ള പാതയാകുന്നത തടയുവാനും അതേസമയം കോമണ്‍വെല്‍ത്ത് അംഗമായ മൗറീഷ്യസുമായുള്ള ബന്ധം ശക്തിപ്പെടുത്താനും കഴിയുമെന്നാണ് ഫോറിന്‍ ഓഫീസ് പറയുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും ഈ തീരുമാനത്തിന് അനുകൂലമാണ്.

അതേസമയം, ബ്രിട്ടന്റെ സ്വന്തം ദ്വീപ് മൗറീഷ്യസിന് മുന്‍പില്‍ അടിയറവെച്ചു എന്നാണ് ടോറികള്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപുകളുടേ ഭാവി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട, വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ലേബര്‍ സര്‍ക്കാര്‍, ദ്വീപിനു മേല്‍ ബ്രിട്ടനുള്ള പരമാധികാരം ഇല്ലാതെയാക്കി എന്നും അവര്‍ ആരോപിക്കുന്നു. പുതിയ കരാര്‍ അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിറ്ററി എന്ന് അറിയപ്പെടുന്ന ഷെയ്ഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിനായിരിക്കും.

പുതിയ കരാര്‍ പ്രകാരമുള്ള 99 വര്‍ഷങ്ങള്‍ക്ക് ശേഷം സൈനിക താവളത്തിന് എന്ത് സംഭവിക്കുമെന്ന് വിശദീകരിക്കണമെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി ഗ്രാന്‍ഡ് ഷാപ്‌സ് ചോദിക്കുന്നു. മാത്രമല്ല, ഇതിനായി നികുതിദായകരുടെ എത്ര പണം നല്‍കേണ്ടി വരുമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മൗറീഷ്യസിന്റെ ചീഫ് ലീഗല്‍ അഡൈ്വസര്‍ ആയ ഫിലിപ്പ് സാന്‍ഡ്സ് കെ. സി, പ്രധാനമന്ത്രിയുടെ ഉറ്റ സുഹൃത്ത് ആണെന്നും അതാണ് ഈ കീഴടങ്ങളിന് കാരണമെന്നും ടോറികള്‍ ആരോപിക്കുന്നുണ്ട്.

Tags:    

Similar News