അച്ചടിക്കാന്‍ പേപ്പര്‍ കിട്ടാനില്ല; കോട്ടയത്ത് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് വിതരണം മുടങ്ങി; വിദേശത്ത് പോകാന്‍ അപേക്ഷ നല്‍കിയവര്‍ നെട്ടോട്ടത്തില്‍; സിഡിറ്റ് പേപ്പര്‍ വിതരണം ചെയ്യാത്തതാണ് ലൈസന്‍സ് വിതരണം മുടങ്ങാന്‍ കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്
കോട്ടയത്ത് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് വിതരണം മുടങ്ങി
കോട്ടയം: പ്രിന്റിങിനായി പേപ്പര്‍ ലഭ്യമാകാതെ വന്നതോടെ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് വിതരണം മുടങ്ങി. കോട്ടയം ആര്‍. ടി. ഓഫീസില്‍ 214 ഐ. ഡി. പി (ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ്) കളാണ് വിതരണം ചെയ്യാനുള്ളത്. വിദേശത്തേയ്ക്ക് പോകുന്നതിനായി അപേക്ഷ നല്‍കിയവര്‍ ഇതോടെ പ്രതിസന്ധിയിലായി. പേപ്പര്‍ പ്രിന്റ് നല്‍കുന്നതിനായി സിഡിറ്റ് പേപ്പര്‍ വിതരണം ചെയ്യാതെ വന്നതോടെയാണ് ലൈസന്‍സ് വിതരണം മുടങ്ങിയതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ആര്‍. ടി. ഓഫീസില്‍ നിന്നും അനുവദിച്ചാലും നല്‍കിയാലും ലൈസന്‍സ് വിതരണം ചെയ്യാന്‍ കഴിയുന്നില്ല. ഹോളോഗ്രാം ആലേഖനം ചെയ്ത പ്രത്യേക പേപ്പറാണ് ലൈസന്‍സിനായി വേണ്ടത്.
നിലവില്‍ ലൈസന്‍സ്, ആര്‍. സി. ബുക്ക് എന്നിവ വിതരണം ചെയ്യുന്നത് സിഡിറ്റിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കാണ് സിഡിറ്റ് ആണ് ഇത് കൊടുക്കുന്നത്. കോട്ടയം ഓഫീസില്‍ ഒക്ടോബര്‍ 20 വരെ ലൈസന്‍സ് എടുക്കുന്ന പേപ്പര്‍ ലഭ്യമായിരുന്നു. അത്് തീരും മുന്‍പ് സിഡിറ്റിന് ലെറ്റര്‍ അയച്ചിരുന്നു. ഉടന്‍ വരുമെന്നുുള്ള മറുപടിയാണ് നല്‍കിയത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണുടെ ഓഫീസില്‍ പേപ്പര്‍ വരാതെ ആയതോടെ മറ്റ് ജില്ലകളിലും ഐ. ഡി. പി. വിതരണത്തില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. അപേക്ഷ നല്‍കിയവര്‍ വിദേശത്തേയ്ക്ക് യാത്ര പോകാന്‍ സമയം ആയതോടെ പ്രതിസന്ധിയിലായി. ഐ. ഡി. പി. ലഭിക്കാതെ പലരും വിദേശത്തേയ്ക്ക് പോകേണ്ട സാഹചര്യത്തിലായി. ഗതാഗത മന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.
സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ്, 3 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിസ, പാസ്പോര്‍ട്ട്, എയര്‍ടിക്കറ്റ് എന്നിവയുടെ കോപ്പി നല്‍കിയാല്‍ ലൈസന്‍സ് അനുവദിക്കും. സ്വന്തമായി ലൈസന്‍സ് ഉള്ള ആര്‍ക്കും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റിലൂടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഐ. ഡി. പി. നേടാം. എന്നാല്‍ പേപ്പര്‍ വിതരണം നിലച്ചതോടെ പ്രവാസികള്‍ പ്രതിസന്ധിയിലായി.