ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി; മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ ഒരു വെന്റിലേറ്റര്‍ കത്തിനശിച്ചു; ഓക്‌സിജന്‍ ലൈന്‍ വിച്ഛേദിച്ചത് വന്‍ ദുരന്തം ഒഴിവാക്കി; പുക നിറഞ്ഞതോടെ 33 രോഗികളെയും മാറ്റി; ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മേയര്‍; അതിവേഗം തീ അണച്ച ജീവനക്കാര്‍ സൂപ്പര്‍ ഹീറോകള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തു വരുന്നത് ആശ്വാസ വാര്‍ത്ത
തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ തീപിടിത്തം വന്‍ ദുരന്തത്തിന്റെ വക്കിലെത്തി നിന്നു. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഒന്നാം നിലയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചതിന് സമാനമായി തീപിടിത്തമുണ്ടായത്. ആശുപത്രി ജീവനക്കാരുടെ അതിവേഗത്തിലുള്ള ഇടപെടലും സമയോചിതമായ നീക്കങ്ങളുമാണ് 33 രോഗികളുടെ ജീവന്‍ രക്ഷിച്ചത്.
രാവിലെ ഒന്‍പത് മണിയോടെ ഐസിയുവിലെ ഒരു വെന്റിലേറ്ററിനുള്ളില്‍ നിന്നാണ് തീപടര്‍ന്നത്. നിമിഷങ്ങള്‍ക്കകം ഉപകരണം കത്തി ഒരു കട്ടിലിലേക്ക് തീ പടര്‍ന്നു. ഓക്‌സിജന്‍ ലൈനുകള്‍ക്ക് തീപിടിച്ചിരുന്നെങ്കില്‍ ആശുപത്രിയാകെ വലിയ സ്‌ഫോടനത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ അപായ സൂചന കണ്ട ഉടന്‍ തന്നെ ജീവനക്കാര്‍ ഐസിയുവിലെ ഓക്‌സിജന്‍ വിതരണം വിച്ഛേദിച്ചു. അഗ്‌നിശമന സേന എത്തുന്നതിന് മുന്‍പ് തന്നെ കൈവശമുള്ള അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് ജീവനക്കാര്‍ തീ അണച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
തീ അണച്ചെങ്കിലും വെന്റിലേറ്ററില്‍ ഓക്‌സിജന്‍ ലീക്ക് ഉണ്ടായതോടെ ഐസിയുവിനുള്ളില്‍ കനത്ത പുക നിറഞ്ഞു. ശ്വാസം മുട്ടിക്കുന്ന പുക ഉയര്‍ന്നതോടെ ഗുരുതരാവസ്ഥയിലായിരുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. ഇതോടെയാണ് ഐസിയുവില്‍ ചികിത്സയിലായിരുന്ന 33 രോഗികളെയും അടിയന്തരമായി മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയത്. നിലവില്‍ ഈ രോഗികളെല്ലാം വിദഗ്ധ പരിശോധനയ്ക്ക് വിധേയരാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവമറിഞ്ഞ ഉടന്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ രോഗികളും സ്റ്റേബിള്‍ ആണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതകളും പരിശോധിക്കാന്‍ മെഡിക്കല്‍ കോളേജിലെ എല്ലാ ഐസിയുകളിലും അടിയന്തര സുരക്ഷാ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഒന്നാം നിലയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് വെന്റിലേറ്റര്‍ കത്തി അപകടമുണ്ടായത്. 33 രോഗികളുടെ ജീവന്‍ രക്ഷിച്ച ജീവനക്കാര്‍ ശരിക്കു 'സൂപ്പര്‍ ഹീറോ'കളായി മാറിയ നിമിഷങ്ങള്‍ക്കായിരുന്നു ആശുപത്രി സാക്ഷ്യം വഹിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ഐസിയുവിലെ ഒരു വെന്റിലേറ്ററിനുള്ളില്‍ നിന്ന് തീപടരുന്നത് കണ്ട ഉടന്‍ തന്നെ ജീവനക്കാര്‍ അസാമാന്യ ധൈര്യമാണ് കാട്ടിയത്. ഒരു കട്ടിലിലേക്ക് തീ പടര്‍ന്നുവെങ്കിലും ജീവനക്കാര്‍ ഉടന്‍ തന്നെ ഐസിയുവിലെ ഓക്‌സിജന്‍ വിതരണം വിച്ഛേദിച്ചു.
ഓക്‌സിജന്‍ ലൈനുകളിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വലിയൊരു സ്‌ഫോടനത്തിന് ആശുപത്രി സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. അഗ്‌നിശമന സേന എത്തുന്നതിന് മുന്‍പ് തന്നെ കൈവശമുള്ള അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് ജീവനക്കാര്‍ തീ അണച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. തീ നിയന്ത്രണ വിധേയമായെങ്കിലും വെന്റിലേറ്ററില്‍ ഓക്‌സിജന്‍ ലീക്ക് ഉണ്ടായതോടെ ഐസിയുവിനുള്ളില്‍ കനത്ത പുക നിറഞ്ഞു. ശ്വാസം മുട്ടിക്കുന്ന പുക ഉയര്‍ന്നതോടെ ഗുരുതരാവസ്ഥയിലായിരുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. ഇതോടെയാണ് ഐസിയുവില്‍ ചികിത്സയിലായിരുന്ന 33 രോഗികളെയും അടിയന്തരമായി മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയത്. നിലവില്‍ ഒഴിപ്പിച്ച രോഗികളെല്ലാം വിദഗ്ധ പരിശോധനയ്ക്ക് ശേഷം സുരക്ഷിതരാണെന്ന ആശ്വാസ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജിലെ എല്ലാ ഐസിയുകളിലും അടിയന്തര സുരക്ഷാ പരിശോധനയ്ക്കും ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
