തല മാത്രം രണ്ട്; ഉടല്‍ ഒന്ന് മാത്രം; ഒരാള്‍ കല്യാണം കഴിച്ചു ഗര്‍ഭിണിയായി; മറ്റയാള്‍ ഇപ്പോഴും കന്യകയോ? കല്യാണം കഴിച്ചയാളുടെ ലൈംഗിക ജീവിതം എങ്ങനെ? അമേരിക്കയിലെ അപൂര്‍വ ഇരട്ടകളുടെ ജീവിതം വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍

തല മാത്രം രണ്ട്; ഉടല്‍ ഒന്ന് മാത്രം; ഒരാള്‍ കല്യാണം കഴിച്ചു ഗര്‍ഭിണിയായി

Update: 2025-08-20 03:46 GMT

സെന്റ് പോള്‍: അമേരിക്കയില്‍ നടന്ന ഒരപൂര്‍വ്വ സംഭവം ശരിക്കും ഇപ്പോഴും വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമായിരിക്കും. രണ്ട് തലയും ഒരു ഉടലുമായി ജനിച്ച സഹോദരിമാരുടെ അമ്പരപ്പിക്കുന്ന കഥയാണ് ഇത്. ഇവരില്‍ ഒരാള്‍ കല്യാണം കഴിച്ചു ഗര്‍ഭിണിയുമായി. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം മറ്റയാള്‍ ഇപ്പോഴും കന്യകയാണോ കല്യാണം കഴിച്ചയാളുടെ ലൈംഗിക ജീവിതം എങ്ങനെയാണ് എന്നതൊക്കെയാണ്. ആബിയും ബ്രിട്ടാനി ഹെന്‍സലുമാണ് ഈ അപൂര്‍വ്വ സഹോദരങ്ങള്‍.

മുപ്പത് വയസ് വരെ അവര്‍ ഇത്തരത്തില്‍ തന്നെയാണ് ജീവിച്ചത്. എന്നാല്‍ എല്ലാം മാറി മറിഞ്ഞത് നാല് വര്‍ഷം മുമ്പാണ്. ആബി സൈനികനായിരുന്ന ജോഷ്വ ബൗളിംഗിനെ വിവാഹം കഴിച്ചു . അതേസമയം അവളുടെ സഹോദരി ബ്രിട്ടാനി അവിവാഹിതയായി തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ച ഒരു നവജാത ശിശുവിനെ കൈയിലെടുത്ത് നില്‍ക്കുന്നത് കണ്ട പലരും ഈ സഹോദരിമാരെയും അവരുടെ പ്രണയജീവിതത്തെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. തങ്ങള്‍ ഒരു ദിവസം അമ്മമാരാകും എന്ന് നേരത്തേ ഇവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.


 



എന്നാല്‍ ഇക്കാര്യത്തില്‍, ഇപ്പോഴും ദുരൂഹത തുടരുകയാണ്. 1996 ലാണ് മിനസോട്ടയില്‍ ഡൈസ്ഫാലിക് പാരപാഗസ് എന്ന അപൂര്‍വ രോഗവുമായി ഈ ഇരട്ടകള്‍ ജനിച്ചത്. ദി ഓപ്ര വിന്‍ഫ്രി ഷോയിലും ലൈഫ് മാഗസിന്‍ കവറിലും എല്ലാം ഇവരുടെ കഥ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴും പലരും പലരും ചോദിക്കുന്നത് ഇവരുടെ പ്രണയ ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നാണ്. 2021 ലാണ് ആബി ജോഷ്വയെ വിവാഹം കഴിച്ചത്. അവരുടെ ബന്ധം അന്ന് ഏറെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.

ജോഷ്വക്ക് മുന്‍ ഭാര്യ അന്നിക്കയില്‍ ഒരു മകളുണ്ട്. ആബി നിയമപരമായി ജോഷ്വയെ വിവാഹം കഴിച്ചാല്‍, ബ്രിട്ടാനിയും അങ്ങനെയാകുമെന്ന് ചിലര്‍ കരുതിയെങ്കിലും, അവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ആബിയുടേയും ജോഷ്വയുടെയും പേരുകള്‍ മാത്രമാണ് ഉള്ളത്. കഴിഞ്ഞ ജൂണില്‍ സമൂഹമാധ്യമമായ എക്സില്‍ ഒരു പെട്ടിയില്‍ കുഞ്ഞിന്റെ പായയുടെ ചിത്രം പങ്കിട്ടതിന് ശേഷം, കുഞ്ഞിന്റെ വരവിനായി തയ്യാറെടുക്കുകയായിരുന്നിരിക്കാമെന്ന് സൂചിപ്പിച്ചുകൊണ്ട്, ജോഷ്വ സൂചന നല്‍കിയിരുന്നു.


 



അപ്പോള്‍, ആബി വിവാഹിതയും ബ്രിട്ടാനി അവിവാഹിതയുമാണ്. എന്നാല്‍ അവരുടെ ദാമ്പത്യജീവിതം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ചരിത്രത്തില്‍ ബാല്യത്തെ അതിജീവിച്ച ചുരുക്കം ചില ഡൈസ്ഫാലസ് ഇരട്ടകളില്‍ പെടുന്നവരാണ് ആബിയും ബ്രിട്ടാനിയും. ഇവര്‍ ഇപ്പോള്‍ അധ്യാപകരായി ജോലി നോക്കുകയാണ്.

അതേസമയം നിയമപരമായ അമ്മ ആരായിരിക്കുമെന്നും കുഞ്ഞിനെ ചുമക്കുന്നതില്‍ എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടാകുമോ എന്നും വ്യക്തമല്ല. കുഞ്ഞ് അവരുടേതാണെങ്കില്‍ ദമ്പതികള്‍ ഒരു വാടക ഗര്‍ഭപാത്രം ഉപയോഗിച്ചിരിക്കാനോ കുഞ്ഞിനെ ദത്തെടുക്കാനോ സാധ്യതയുള്ളതായും പലരും ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News