പോളിമര്‍ നാനോ ടെക്‌നോളജി രംഗത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍; നീണ്ട ശിഷ്യഗണങ്ങളുളള മികച്ച അക്കാദമിഷ്യന്‍; ഡോ. കുരുവിള ജോസഫ് ഇനി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പ്രോ വൈസ് ചാന്‍സലര്‍

പോളിമര്‍ നാനോ ടെക്‌നോളജി രംഗത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍

Update: 2025-07-09 11:52 GMT

തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള കല്‍പിത സര്‍വകലാശാലയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (ഐഐഎസ്ടി) പ്രോ വൈസ് ചാന്‍സലര്‍ ആയി ഡോ. കുരുവിള ജോസഫ് നിയമിതനായി. കോട്ടയം അതിരമ്പുഴ സ്വദേശിയാണ് ഡോ. കുരുവിള ജോസഫ്.

നിലവില്‍ ഐഐഎസ്ടിയുടെ റജിസ്റ്റാറും ഡീനുമായി പ്രവര്‍ത്തിച്ചുവരിരകായിരുന്നു. ഇതിനിടെയാണ് പുതിയ ചുമതല അദ്ദേഹത്തെ തേടിയെത്തിയത്. കുരുവിള ജോസഫ്, പോളിമര്‍ നാനോ ടെക്‌നോളജി രംഗത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും മികച്ച അക്കാദമിഷ്യനുമാണ്.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ ഐഐഎസ്ടി, ബഹിരാകാശ ശാസ്ത്ര-സാങ്കേതിക മേഖലയിലെ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും മാത്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ സ്ഥാപനമാണ്. ഐഐഎസ്ടിയുടെ റജിസ്റ്റാറും ഡീനുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു കുരുവിള ജോസഫിന്റെ മികവില്‍ മികച്ച നേട്ടങ്ങള്‍ സ്ഥാപനത്തിന് ഉണ്ടായിട്ടുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചാക്കി മികച്ച അക്കാദമിക സംഭാവന നല്‍കിയ വ്യക്തിയാണ് അദ്ദേഹം.

പ്രമുഖ അന്താരാഷ്ട്ര ജേണലുകളില്‍ 250-ലധികം ഗവേഷണ പ്രബന്ധങ്ങള്‍ ഡോ. കുരുവിള ജോസഫിന്റേതായി വന്നിട്ടുണ്ട്. ഒമ്പത് പുസ്തകങ്ങളുടെ രചയിതവാണ്. നിരവധി പേറ്റന്റുകള്‍ നേടിയെടുക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട. ജോസഫിന്റെ മേല്‍നോട്ടത്തില്‍ 22 ഡോക്ടറല്‍ വിദ്യാര്‍ത്ഥികള്‍ പിഎച്ച്ഡി ബിരുദം നേടിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ സ്റ്റാന്‍ഫോര്‍ഡ് / എല്‍സെവിയര്‍ പട്ടികയില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം (2020-2025) ഡോ. കുരുവിള ജോസഫ് ഉള്‍പ്പെട്ടിരുന്നു. ഇത്തരത്തില്‍ തന്റെ കര്‍മ്മരംഗത്ത് മികവു തെളിയിച്ചതിനാണ് അദ്ദേഹത്തെ തേടി പുരസ്‌ക്കാരം എത്തിയിരിക്കുന്നത്. അതിരമ്പുഴ പീടിയേക്കല്‍ വീട്ടില്‍ ബീന കുരുവിളയാണ് ഭാര്യ. റിട്ട. അധ്യാപികയാണ്. ഡോ. കിറ്റി ജോസഫ് കുരുവിള, കെന്നി ജോസഫ് കുരുവിള എന്നിവര്‍ മക്കളാണ്. മരുമകള്‍ ഡോ. ടിന്‍സ കിറ്റി.

Tags:    

Similar News