പുറത്തറിഞ്ഞാല്‍ നാണക്കേടാണോ ചേട്ടാ? സി എ ടിയിലെ കേസില്‍ ഡോ.ബി.അശോക് വിവരാവകാശത്തില്‍ ചോദിച്ച ഫയല്‍ അതീവരഹസ്യമെന്ന് സര്‍ക്കാര്‍; വിവരങ്ങള്‍ പുറത്തുവിട്ടാല്‍ സര്‍ക്കാര്‍ കേസ് തോറ്റുപോകും; ഫയലില്‍ നിയമവിരുദ്ധ പ്രവൃത്തി നടന്നെന്ന് എന്‍ പ്രശാന്ത് ഐഎഎസ്; ഡോ. ജയതിലക് മറ്റുള്ളവരെ കൂടി കുഴിയില്‍ ചാടിക്കുകയാണെന്നും മുന്നറിയിപ്പ്

സി എ ടിയിലെ കേസില്‍ ഡോ.ബി.അശോക് വിവരാവകാശത്തില്‍ ചോദിച്ച ഫയല്‍ അതീവരഹസ്യമെന്ന് സര്‍ക്കാര്‍

Update: 2025-11-18 15:42 GMT

തിരുവനന്തപുരം: കൃഷി വകുപ്പില്‍ നിന്ന് തന്നെ സ്ഥലം മാറ്റിയതിന് എതിരെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ.ബി.അശോക് നല്‍കിയ കേസ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ പുരോഗമിക്കുകയാണ്. കേസ് ആവശ്യത്തിനായി ഒരു ഫയലിന്റെ പകര്‍പ്പിനായി അശോക് വിവരാവകാശം വഴി ചോദിച്ചപ്പോള്‍ വിചിത്രമായ വാദം ഉന്നയിച്ച്് കൊണ്ട് അപ്പീല്‍ ഉത്തരവ് മറുപടിയായി കിട്ടി. എന്‍.പ്രശാന്ത് ഐ എ എസാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയും അപ്പീല്‍ അധികാരിയുമായ രാജേഷ് ജി ആര്‍ ആണ് അപ്പീല്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഡോ.ബി. അശോക് ആവശ്യപ്പെട്ട മുഴുവന്‍ ഫയലും അതീവരഹസ്യമാണെന്നാണ് മറുപടി. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ സി എ ടിയിലും ഹൈക്കോടതിയിലും നടക്കുന്ന കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് കോട്ടും വരുമെന്നും ഫയലില്‍ ഉള്ളത് പുറത്തായാല്‍ സര്‍ക്കാര്‍ കേ്‌സ് തോറ്റുപോകുമെന്നാണ് അപ്പീല്‍ ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ആര്‍ ടി ഐ വെബ്‌സൈറ്റില്‍ പറയുന്നതിന് വിരുദ്ധമാണ് ഫയല്‍ പകര്‍പ്പ് നിഷേധിക്കലെന്ന് എന്‍ പ്രശാന്ത് പറയുന്നു. കോടതിയില്‍ കേസുള്ളത് കൊണ്ട് വിവരം തരാതിരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് വിവരം പുറത്തുവിടുന്നത് കോടതി അലക്ഷ്യമായാലോ ആ വിവരം പ്രസിദ്ധീകരിക്കരുത് എന്ന് കോടതി വ്യക്തമായി ഉത്തരവിട്ടിട്ടുണ്ടെങ്കില്‍ മാത്രമാണ് വിവരം നിഷേധിക്കാവുന്നത്.

ബി അശോകിന്റെ കേസില്‍ കോടതി അലക്ഷ്യമോ കോടതിയുടെ വിലക്കോ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ അഡീഷണല്‍ സെക്രട്ടറിയും അപ്പീല്‍ അധികാരിയുമായ രാജേഷ് ജി ആറിന്റെ അപ്പീല്‍ ഉത്തരവ് നിയമവിരുദ്ധമെന്നാണ് എന്‍ പ്രശാന്ത് കുറിപ്പില്‍ പറയുന്നത്.

'മാളത്തില്‍ ഒളിച്ചിരിക്കുന്ന ഡോ. ജയതിലകിനോട് ഒരു വാക്ക്: താങ്കളോ പലവിധ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്ത് പെട്ടിരിക്കുകയാണ്. മറ്റുള്ളവരെക്കൂടി കുഴിയില്‍ ചാടിക്കരുത്. കോടതിയില്‍ നിയമം നടപ്പാക്കണം എന്ന് മാത്രമാണല്ലോ ഡോ.ബി. അശോക് ആവശ്യപ്പെട്ടിരിക്കുന്നത്. ഫയലില്‍ ഉള്ളത് ഡോ.ബി. അശോക് അറിഞ്ഞാല്‍, അത് കോടതിയില്‍ എത്തിയാല്‍, സര്‍ക്കാര്‍ കേസ് തോറ്റ് പോകും എന്നാണ് ഇപ്പോള്‍ മനസ്സിലായത്. അതായത് കോടതി അറിയാന്‍ പാടില്ലാത്ത നിയമവിരുദ്ധമായ പ്രവൃത്തി ആ ഫയലില്‍ നടന്നു എന്ന്. എന്റെ പ്രിയപ്പെട്ട സാറേ, ഇങ്ങനൊന്നുമല്ല കോടതിയില്‍ കേസ് നടത്തുന്നതും ജയിക്കുന്നതും എന്നത് വിരമിക്കാരായിട്ടും മനസ്സിലായില്ലേ? ഇനി ഈ ഫയല്‍ മുഴുവനായും കോടതി വിളിപ്പിച്ചോളും.

ഇതും ചേര്‍ത്ത് രാജേഷും കുട്ടരും ഡോ. ജയതിലകിന്റെ നിയമവിരുദ്ധ നിര്‍ദ്ദേശപ്രകാരം നിഷേധിച്ച പതിനഞ്ചോളം വിവരാവകാശ അപേക്ഷകളായി.'

എന്‍ പ്രശാന്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

പുറത്തറിഞ്ഞാല്‍ നാണക്കേടാണോ ചേട്ടാ?

ഇന്നൊരു രസകരമായ സംഭവം ഉണ്ടായി. മുതിര്‍ന്ന IAS ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോക് അദ്ദേഹത്തിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് കേസ് നടത്തുന്നത് അറിയാമല്ലോ. കേസിന്റെ ആവശ്യത്തിന് അദ്ദേഹം ഒരു ഫയല്‍ കോപ്പി വിവരാവകാശത്തില്‍ ചോദിച്ചു. ഒരു തവണ നിഷേധിച്ചെങ്കിലും നിയമങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി അദ്ദേഹം അപ്പീല്‍ ഫയല്‍ ചെയ്തു. ഇനിയാണ് രസം.

പൊതുഭരണ വകുപ്പിലെ (GAD) അഡീഷണല്‍ സെക്രട്ടറിയും അപ്പീല്‍ അധികാരിയുമായ ശ്രീ. രാജേഷ് ജി. ആര്‍.-ല്‍ നിന്ന് ഇന്ന് അദ്ദേഹത്തിന് മനോഹരമായ അപ്പീല്‍ ഉത്തരവ് കിട്ടി. വിവരാവകാശത്തെകുറിച്ച് പുസ്തകമൊക്കെ എഴുതി ഞെളിഞ്ഞിരിക്കുന്ന എനിക്ക് ആ മറുപടി അദ്ദേഹം അയച്ച് തന്നു.

അപ്പലേറ്റ് അധികാരി ശ്രീ. രാജേഷ് പറയുന്നത്, ജി.ഒ.(ആര്‍.ടി) 3802/2025/ജി.എ.ഡി യുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലും അതീവ രഹസ്യമാണെന്നാണ്. ഈ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ CAT-ലും ഹൈക്കോടതിയിലും നടക്കുന്ന കേസുകളില്‍ ''സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് കോട്ടം വരും'' എന്നാണ്. ഇതിനായി RTI നിയമത്തിലെ 8(1)(h) എന്ന വകുപ്പാണ് എടുത്തുപയോഗിച്ചിരിക്കുന്നത്! എന്ന് വെച്ചാല്‍ ഫയലില്‍ ഉള്ളത് പുറത്തായാല്‍ സര്‍ക്കാര്‍ കേസ് തോറ്റ് പോകും!

ഇനി കേരള സര്‍ക്കാരിന്റെ ഔദ്യോഗിക RTI വെബ്‌സൈറ്റിലെ FAQ (പതിവുചോദ്യങ്ങള്‍) ഭാഗം ഒന്ന് നോക്കിക്കേ:

''കോടതിയില്‍ കേസുള്ളതുകൊണ്ട് വിവരം തരാതിരിക്കാന്‍ പറ്റുമോ?

വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയുന്നത് ഈ രണ്ട് കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്:

(i) വിവരം പുറത്തുവിടുന്നത് കോടതി അലക്ഷ്യമായാല്‍ (Contempt of Court), അല്ലെങ്കില്‍

(ii) ആ വിവരം പ്രസിദ്ധീകരിക്കരുത് എന്ന് കോടതി വ്യക്തമായി ഉത്തരവിട്ടിട്ടുണ്ടെങ്കില്‍''

ഇവിടെ കോടതി അലക്ഷ്യമോ കോടതിയുടെ വിലക്കോ ഒന്നുമില്ല. ഈ FAQ 2023-ല്‍ അപ്‌ഡേറ്റ് ചെയ്തതാണ്. ഇത് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇപ്പോഴുമുണ്ട്. (സര്‍ക്കാര്‍ സൈറ്റ് ഡോ. ജയതിലക് ഡൗണ്‍ ആക്കും മുന്‍പ് എല്ലാവരും ഒന്ന് കേറി കണ്ടോളൂ.)

അപ്പോള്‍, ഇത് ശ്രീ. രാജേഷ് ജി. ആറിന് അറിയില്ലായിരുന്നു എന്ന് പറയാന്‍ സാധ്യതയില്ല. ഓര്‍ക്കണം, പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനോടാണ് ഒരു അഡീഷണല്‍ സെക്രട്ടറി ഇവ്വിധം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെടുന്നത്.

മാളത്തില്‍ ഒളിച്ചിരിക്കുന്ന ഡോ. ജയതിലകിനോട് ഒരു വാക്ക്: താങ്കളോ പലവിധ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്ത് പെട്ടിരിക്കുകയാണ്. മറ്റുള്ളവരെക്കൂടി കുഴിയില്‍ ചാടിക്കരുത്.

കോടതിയില്‍ നിയമം നടപ്പാക്കണം എന്ന് മാത്രമാണല്ലോ ഡോ.ബി. അശോക് ആവശ്യപ്പെട്ടിരിക്കുന്നത്. ഫയലില്‍ ഉള്ളത് ഡോ.ബി. അശോക് അറിഞ്ഞാല്‍, അത് കോടതിയില്‍ എത്തിയാല്‍, സര്‍ക്കാര്‍ കേസ് തോറ്റ് പോകും എന്നാണ് ഇപ്പോള്‍ മനസ്സിലായത്. അതായത് കോടതി അറിയാന്‍ പാടില്ലാത്ത നിയമവിരുദ്ധമായ പ്രവൃത്തി ആ ഫയലില്‍ നടന്നു എന്ന്. എന്റെ പ്രിയപ്പെട്ട സാറേ, ഇങ്ങനൊന്നുമല്ല കോടതിയില്‍ കേസ് നടത്തുന്നതും ജയിക്കുന്നതും എന്നത് വിരമിക്കാരായിട്ടും മനസ്സിലായില്ലേ? ഇനി ഈ ഫയല്‍ മുഴുവനായും കോടതി വിളിപ്പിച്ചോളും.

ഇതും ചേര്‍ത്ത് രാജേഷും കുട്ടരും ഡോ. ജയതിലകിന്റെ നിയമവിരുദ്ധ നിര്‍ദ്ദേശപ്രകാരം നിഷേധിച്ച പതിനഞ്ചോളം വിവരാവകാശ അപേക്ഷകളായി.

രാജേഷിനോട് ഫ്രീ ആയി ഒരു ഉപദേശം തരാം.

അല്ലെങ്കില്‍ വേണ്ട.

Full View
Tags:    

Similar News