ഞാന്‍ ഇപ്പോള്‍ മരിക്കുകയാണെങ്കില്‍ പൂര്‍ണ ഉത്തരവാദി അയാള്‍; എന്നെ ശാരീരികമായി ഉപദ്രവിച്ചു; അപകീര്‍ത്തിപ്പെടുത്തി; അയാള്‍ മാത്രമല്ല അയാളുടെ കുടുംബം മുഴുവനും; മുഖ്യമന്ത്രിക്കും പൊലീസിനും ഒക്കെ പരാതി കൊടുത്തു; പക്ഷേ എന്റെ പരാതി ആരും കാര്യമാക്കിയില്ല; ഒരു സ്ത്രീക്ക് നീതി കിട്ടാന്‍ ഇത്ര പാടാണോ; ആശുപത്രിക്കിടക്കയില്‍ നിന്നുളള ബാലയുടെ മുന്‍ പങ്കാളി എലിസബത്തിന്റെ വീഡിയോ വൈറല്‍

Update: 2025-07-16 05:09 GMT

നടന്‍ ബാലയുടെ മുന്‍ ഭാര്യ ഡോ. എലിസബത്ത് ഉദയന്‍ ആശുപത്രി കിടക്കയില്‍ നിന്ന് പങ്കുവച്ച പ്രതികരണ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച അവശ നിലയിലായിട്ടാണ് എലിസബത്ത് വിഡിയോയില്‍ സംസാരിക്കുന്നത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ മുന്‍ ഭര്‍ത്താവായ ബാലയും അദ്ദേഹത്തിന്റെ കുടുംബവുമാണെന്ന് വ്യക്തമായി പറയുന്ന എലിസബത്ത്, നിരവധി തവണ പരാതി നല്‍കിയിട്ടും നീതി ലഭിക്കാതെ പോയതില്‍ നിരാശ പ്രകടിപ്പിക്കുന്നു. ''സ്ത്രീകള്‍ക്ക് പരാതി നല്‍കിയാല്‍ നീതി കിട്ടും എന്ന് പറയുന്നതു കേട്ടിട്ടുണ്ട്. പക്ഷേ, എന്റെ കാര്യത്തില്‍ ഒന്നും നടന്നില്ല. മുഖ്യമന്ത്രിയിലേക്ക് വരെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല,'' എലിസബത്ത് പറഞ്ഞു.

''മരിക്കുന്നതിന് മുന്‍പെങ്കിലും എനിക്ക് നീതി കിട്ടുമോ?'' എന്ന തലക്കെട്ടോടെയാണ് വൈറലായ വിഡിയോ എലിസബത്ത് പങ്കുവെച്ചത്. ''ഇങ്ങനെ ഒരു അവസ്ഥയില്‍ നിന്ന് വിഡിയോ പോസ്റ്റ് ചെയ്യേണ്ടി വരുമെന്ന് കരുതിയില്ല. എങ്കിലും പറയാനുള്ള കാര്യങ്ങള്‍ മൊത്തും പുറത്തുവന്നിട്ടില്ല,'' എന്നും അവര്‍ വ്യക്തമാക്കി. തനിക്ക് എന്താണ് സംഭവിച്ചതെന്നോ, ഏത് ആശുപത്രിയിലാണെന്നോ എലിസബത്ത് വെളിപ്പെടുത്തിയില്ല. എന്നാല്‍ ദൃശ്യങ്ങള്‍ പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

''ഈ അവസ്ഥയില്‍ വിഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാന്‍ പറ്റിയിട്ടുണ്ടായിരുന്നില്ല. നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം വലിച്ചെടുക്കുന്ന കുളയട്ട എന്നൊക്കെ പറഞ്ഞ് പല ഭീഷണി വിഡിയോകള്‍ ചെയ്തും കൗണ്ടര്‍ കേസുകള്‍ നല്‍കിയും അവര്‍ എന്നെ തളര്‍ത്തി. എന്നെ വിവാഹം കഴിച്ചിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. ആളുകളുടെ മുന്നില്‍ വച്ച് ഭാര്യയാണ് എന്നു പറഞ്ഞതും റിസപ്ഷനും അഭിമുഖങ്ങളും നടത്തിയതുമൊക്കെ എന്തിനാണെന്ന് എനിക്ക് അറിയില്ല. ഞാന്‍ ഇപ്പോള്‍ മരിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി ആ വ്യക്തി ആണ്. ഞാന്‍ മുഖ്യമന്ത്രിക്കും പൊലീസിനും ഒക്കെ പരാതി കൊടുത്തിരുന്നു. പക്ഷേ ആരും എന്റെ പരാതി കാര്യമാക്കിയില്ല. ഒരുതവണ വീട്ടില്‍ വന്നു അന്വേഷിച്ചിരുന്നു ഇപ്പോള്‍ അതിന്റെ അവസ്ഥ അറിയില്ല.

Full View

കോടതിയില്‍ കേസ് നടക്കുന്നുണ്ട്. കുറെ തവണ പ്രതിയും വക്കീലും കോടതിയില്‍ വന്നില്ല. ഒടുവിലത്തെ തവണ വക്കീല്‍ കോടതിയില്‍ വന്നപ്പോള്‍ അയാള്‍ക്ക് തീരെ പണമില്ലാത്ത ആളാണ് എന്നാണ് കൗണ്ടര്‍ പെറ്റീഷന്‍ കൊടുത്തിരിക്കുന്നത്. 250 കോടി ഉണ്ട് എന്ന് പറയുന്ന ആളാണ്. സ്ത്രീകള്‍ കേസ് കൊടുത്താല്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കിട്ടും എന്നൊക്കെ ആളുകള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാം വിളിച്ചു പറഞ്ഞു, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു, കോടതിയില്‍ കേസ് കൊടുത്തു, പക്ഷേ എനിക്ക് നീതി കിട്ടിയിട്ടില്ല.

ഞാനിപ്പോള്‍ ആശുപത്രിയിലാണ് കിടക്കുന്നത്. സംശയമുണ്ടെങ്കില്‍ ടെസ്റ്റുകളും സ്റ്റേറ്റ്‌മെന്റും എല്ലാം പരിശോധിച്ച് നോക്കാം, ഞാന്‍ മരിക്കുകയാണെങ്കില്‍ ഈ ഒരാള്‍ എന്നെ ചതിച്ചതു കാരണമാണ്, എന്നെ ശാരീരികമായി ഉപദ്രവിച്ചു, മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി, അയാള്‍ മാത്രമല്ല അയാളുടെ കുടുംബം മുഴുവനും. എങ്ങനെയെങ്കിലും നീതി ലഭിക്കുന്നെങ്കില്‍ ലഭിക്കട്ടെ എന്നുകരുതിയാണ്. ഇതു പോസ്റ്റ് ചെയ്തു കഴിഞ്ഞ് എനിക്ക് എന്താകും എന്നറിയില്ല, ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. ഇതൊക്കെ എല്ലാവരോടും പറയണം എന്ന് തോന്നി. പറയാതെ മരിച്ചു പോയാല്‍ അതില്‍ കാര്യമില്ലല്ലോ. എന്തെങ്കിലും സംഭവിക്കുന്നതിനു മുന്‍പ് എല്ലാം അടങ്ങണം.

ഞാന്‍ ഇവിടെ പരാതി കൊടുക്കാന്‍ നോക്കിയപ്പോഴും എന്തൊക്കെയോ തടസങ്ങള്‍ പറയുന്നുണ്ട്. ഒരു സ്ത്രീക്ക് നീതി കിട്ടാന്‍ ഇത്ര പാടാണോ എന്ന് അറിയില്ല. എനിക്ക് ഭയങ്കരമായി വിഷമം ആകുന്നു, ഇപ്പൊ ഇതെല്ലാം പറയണം എന്ന് തോന്നി. രണ്ടുപേര്‍ക്കും ഓര്‍ഡര്‍ വന്നിട്ടുണ്ട്, ഇരുവരുടെയും കാര്യത്തില്‍ ഇടപെടാന്‍ പാടില്ല, വിഡിയോ ഇടാന്‍ പാടില്ല എന്നൊക്കെ പറഞ്ഞിട്ട്. അയാള്‍ പങ്കുവച്ച വിഡിയോ എന്നെ ഭീഷണിപ്പെടുത്തുന്നതായിരുന്നു. ഞാന്‍ ഇത്രയുമൊന്നും പ്രതീക്ഷിച്ചില്ല. ഞാന്‍ നീതിക്ക് വേണ്ടി മാക്‌സിമം പോരാടി. ഇതോടു കൂടി എല്ലാം അവസാനിക്കുമോ എന്നറിയില്ല. മാസത്തില്‍ രണ്ടു തവണ വക്കീലിന് പണം കൊടുത്ത് കേസിനു ഹാജരായി എനിക്ക് മതിയായി. കേസ് കൊടുത്തത് അബദ്ധമായി ഇപ്പോള്‍ തോന്നുന്നു. ഇത്രയൊക്കെ ഒരു പെണ്ണ് കരഞ്ഞു പറഞ്ഞിട്ടും നിങ്ങള്‍ക്കൊന്നും ചെവിക്കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ മരിച്ചാലെങ്കിലും ഇവിടുത്തെ സിസ്റ്റം മാറുമോ എന്ന് നോക്കാം. എനിക്ക് ഇതുവരെ സ്‌നേഹവും പിന്തുണയും തന്ന എല്ലാവരോടും നന്ദിയുണ്ട്.''

Tags:    

Similar News