'പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസുകള്‍ ഗൂഗിള്‍ ചെയ്തു നോക്കൂ, എല്ലാം സംഘികളാണ്; സേജല്‍ കപൂര്‍, ആരോഹി അലോക്, അദിതി ആരോണ്‍ തൊട്ട് കുമാര്‍ വികാസ് വരെയുള്ള 24 പേര്‍;'; ഭാരതത്തെ ഒറ്റിയവര്‍ സംഘികള്‍ എന്ന വാട്സാപ്പ് പ്രചരണത്തിന്റെ യാഥര്‍ത്ഥ്യം എന്താണ്?

ഭാരതത്തെ ഒറ്റിയവര്‍ സംഘികള്‍ എന്ന വാട്സാപ്പ് പ്രചരണത്തിന്റെ യാഥര്‍ത്ഥ്യം എന്താണ്?

Update: 2025-04-23 16:42 GMT

ന്ത്യയില്‍ ഭീകരാക്രമണം അടക്കമുണ്ടാവുമ്പോള്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയരുന്ന ഒരു വാദമാണ്, പാക്കിസ്ഥാനുവേണ്ടി ചാര പ്രവര്‍ത്തനം നടത്തിയവരുടെ പേരുകള്‍ ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ അതെല്ലാം സംഘപരിവാറുകാര്‍ ആണെന്നാണ്. ഇതിനായി 24 പേരുടെ ലിസ്റ്റും വാട്സാപ്പിലും ഫേസ്ബുക്കിലുമായി കറങ്ങാറുണ്ട്. ഇപ്പോള്‍ കശ്മീര്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും, കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്, ഇതും മോദി സര്‍ക്കാറിന്റെയും, സംഘപരിവാറിന്റെയും പദ്ധതിയാണ് എന്നാണ്.

സോഷ്യല്‍ മീഡിയയില്‍ വിവാദമായ പോസ്റ്റ് ഇങ്ങനെയാണ്. എഴുതിയത് ആരാണെന്ന് അറിയില്ലെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ് ഇങ്ങനെയാണ്-'പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസുകള്‍ മുഴുവന്‍ ഗൂഗിള്‍ ചെയ്തു നോക്കൂ. കൂമര്‍ നാരായണന്‍ മുതല്‍ ഇങ്ങോട്ട് സംഘികള്‍ അല്ലാത്ത ഒരൊറ്റ ആള്‍ പോലും ഇന്നേവരെ പാക്കിസ്ഥാന് വേണ്ടി ഈ രാജ്യത്തെ ഒറ്റിക്കൊടുത്തിട്ടില്ല.

എന്തുകൊണ്ടാണ് ഒരു പ്രത്യേക വിഭാഗക്കാര്‍ മാത്രം സ്വാതന്ത്ര്യത്തിനു മുമ്പ് ശേഷവും ശത്രുക്കളുടെ ഷൂ നക്കി ഈ രാജ്യത്തിനെ ഒറ്റിക്കൊടുക്കുന്നത്.ഭാരതത്തെ ഒറ്റികൊടുത്തവര്‍ സംഘികളുടെ ലിസ്റ്റ് ഇങ്ങനെ

1.സേജല്‍ കപൂര്‍,

2.ആരോഹി അലോക്,

3.അദിതി ആരോണ്‍,

4.അദിതി അഗര്‍വാള്‍,

5.അനാമിക ശര്‍മ്മ,

6.ദിവ്യ ചന്ദന്‍ റോയ്,

7.നേഹ ശര്‍മ്മ,

8.പൂജാ രഞ്ജന്‍

9. നിശാന്ത് അഗര്‍വാളിനെ

10. നന്ദലാല്‍ മഹാരാജ്

11. പ്രദീപ് കുരുല്‍ക്കര്‍

12. ബോധ് രാജ്

13. ലാഭ്ശങ്കര്‍ മഹേശ്വരി

14. രാജ ജയചന്ദ്ര

15. അംബി കുമാര്‍

16. ജയാജറോ സന്ധ്യ ( ആര്‍എസ്എസ്)

17. രാജ മന്‍ സിംഗ്

18ഗാനോജി (ആര്‍എസ്എസ്)

19.സതീന്ദ്ര ശിവാള്‍ (യുപി)

20.പ്രവീണ്‍ മിഷ്റ

21. അഭിഷേക് ശോഭനന്‍ (ബിഎംഎസ്) കേരള

22. ദീപക് (ബിഎംഎസ്) കേരള

23. പി. ശ്രീനിഷ് (ബിഎംഎസ്) കേരള

24. കുമാര്‍ വികാസ്.''- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

എന്താണ് യാഥാര്‍ത്ഥ്യം?

ഇവരെല്ലാം സംഘപരിവാര്‍ പ്രവര്‍ത്തകരാണ് എന്ന് പറയുന്ന പോസ്റ്റ്, ഗൂഗിള്‍ സെര്‍ച്ചില്‍ ഇതെല്ലാം വ്യക്തമാണെന്ന് പറയുന്നുണ്ട്. എന്നാല്‍ ആരും ഇത് ഗുഗിള്‍ സെര്‍ച്ച്ചെയ്യാന്‍ പോവാറില്ല. ഇപ്പോള്‍ ഒരു സംഘം സ്വതന്ത്രചിന്തകര്‍ അങ്ങനെ ഗൂഗിള്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ തിരിച്ചായിരുന്നു. ഇവര്‍ ആരും തന്നെ സംഘപരിവാറുമായി ബന്ധമുണ്ടായിരുന്നില്ല. പല പേരുകളും ഫേക്കാണ്. അങ്ങനെ ഒരു സംഭവം തന്നെയില്ല. പാക് ചാരന്മാര്‍ ബ്രഹ്‌മോസ് എയ്‌റോസ്പേസിലെ ശാസ്ത്രജ്ഞരെ കുടുക്കാന്‍ ഉണ്ടാക്കിയ പേരുകള്‍ പോലും ഒറിജിനല്‍ എന്നുകരുതി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

ലിസ്റ്റില്‍ പറയുന്ന ആദ്യ 9 പേരുകാരെ നോക്കുക. സേജല്‍ കപൂര്‍, ആരോഹി അലോക്, അദിതി ആരോണ്‍, അദിതി അഗര്‍വാള്‍, അനാമിക ശര്‍മ്മ, ദിവ്യ ചന്ദന്‍ റോയ്, നേഹ ശര്‍മ്മ, പൂജാ രഞ്ജന്‍, നിശാന്ത് അഗര്‍വാള്‍ എന്നിവരാണ് ഇവര്‍. ഈ 9 പേരുകളും പാക് ചാരന്മാര്‍ ബ്രഹ്‌മോസ് എയ്‌റോസ്പേസിലെ ശാസ്ത്രജ്ഞരെ കുടുക്കാന്‍ ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേരുകളാണ്. അല്ലാതെ യഥാര്‍ത്ഥ വ്യക്തികളല്ല. 

https://timesofindia.indiatimes.com/city/nagpur/pakistan-spies-pose-as-indian-girls-to-honeytrap-desi-defence-officials/amp_articleshow/111043967.cms?fbclid=IwY2xjawJ2FXdleHRuA2FlbQIxMABicmlkETEzallnek81MnZsZ3ZaN096AR6c2PaepwrwYALQmlhvvrIFzCRvZhi0pBB0ig43aIzFbP2sLV1hNKD1ZiycnA_aem_g-2ajt7WE-dUwAFCn2XC4Q

10ാമത് വരുന്ന നന്ദലാല്‍ മഹാരാജ് പാക്കിസ്ഥാന്‍ സ്വദേശിയാണ് .

https://timesofindia.indiatimes.com/city/jaipur/nand-lal-two-other-pak-spies-sentenced-to-8-9-years-in-jail/amp_articleshow/98195052.cms?fbclid=IwY2xjawJ2FbVleHRuA2FlbQIxMABicmlkETEzallnek81MnZsZ3ZaN096AR7xv7XrUAQx2cUiJr58OKIi5M9QlC8PvTXq1FM0nrj8tXea9rAo8QEoSIcKRA_aem_5qtXvRv_G68jl2sGoDPXtQ

ലിസ്റ്റില്‍ 11-ാമതായ ഇടംപിടിച്ച, പ്രദീപ് കുരുല്‍ക്കര്‍ ഇയാള്‍ സാറ ദാസ്ഗുപ്ത എന്ന പേരില്‍ വന്ന പാക് ചാരന്റെ ഹണി ട്രാപ്പില്‍പ്പെട്ട വ്യക്തിയാണ്. 

https://indianexpress.com/article/cities/pune/drdo-scientist-denied-bail-in-espionage-case-9059067/lite/?fbclid=IwY2xjawJ2FjBleHRuA2FlbQIxMABicmlkETEzallnek81MnZsZ3ZaN096AR5d_esBuju7WFUaYnbmp87V7i470YXwJ9ieCPD_QR9KEpABpLx6RozqPGZOMQ_aem_Ogdarlxd88RfqV2DVjABYw

തുടര്‍ന്ന് ലിസ്റ്റില്‍ 12,13 നമ്പറില്‍ പറയുന്നു, ബോധ് രാജ് ,ലാഭ്ശങ്കര്‍ മഹേശ്വരി എന്നിവരാണ്. ഇവില്‍ മഹേശ്വരി അഭയാര്‍ത്ഥി ചമഞ്ഞ് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ ചാരന്‍മ്മാരാണ്.തുടര്‍ന്ന് വരുന്നത്.

https://timesofindia.indiatimes.com/city/ahmedabad/gujarat-high-court-denies-bail-to-pakistani-refugee-in-espionage-case/amp_articleshow/112880002.cms?fbclid=IwY2xjawJ2FmJleHRuA2FlbQIxMABicmlkETEzallnek81MnZsZ3ZaN096AR6POy3KdVw0TcRmdJztwx1tj8hFWdbQqatZH11-COggJvrjFwjsXrxSbD

14. രാജ ജയചന്ദ്ര, 15. അംബി കുമാര്‍ 16 ജയാജറോ സന്ധ്യ 17. രാജ മന്‍ സിംഗ് 18.ഗാനോജി എന്നിവരാണ്. ഈ അഞ്ചുപേരും ആരാണെന്ന് പോസ്റ്റ് ഉണ്ടാക്കിയ മഹാനോട് നിങ്ങള്‍ തീര്‍ച്ചയായും ചോദിക്കണം. എല്ലാം ചരിത്ര കഥാപാത്രങ്ങളാണ്. ഇവരെക്കുറിച്ച് ഒരു വിവരവുമില്ല.

19സതീന്ദ്ര ശിവാള്‍ ,20. പ്രവീണ്‍ മിഷ്റ 21. അഭിഷേക് ശോഭനന്‍ എന്നിവരും ആരാണെന്നതിന് യാതൊരു തെളിവുമില്ല.

തുടന്നുള്ള ദീപക് ,പി. ശ്രീനിഷ് എന്നിവരക്കുറിച്ചും സേര്‍ച്ചില്‍ ഒന്നുമില്ല ( ശ്രീനിഷ് പോളി മാണിയുടെ പേര്‍ളി മാണിയുടെ ഭര്‍ത്താവാണോ?). ലിസ്റ്റിലെ അവസാനക്കാരനായ കുമാര്‍ വികാസും അജ്ഞാതനാണ്. അതായത് ഗൂഗിള്‍ സേര്‍ച്ചില്‍ എവിടെയും ഇവര്‍ ഉള്‍പ്പെട്ട ചാരക്കേസുകളുടെ കുറിച്ച് പറയുന്നില്ല. ഇനി ഇന്ത്യയില്‍ നടന്ന ഏതാനും ചാരക്കേസുകളില്‍ ഹിന്ദു നാമധാരികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, അവര്‍ ഒന്നും സംഘപരിവാറിന്റെ ആളുകള്‍ ആയിരുന്നില്ല. ഐസ്ഐക്ക് ഇന്ത്യയിലും 'റോ'യ്ക്ക് പാക്കിസ്ഥാനിലും നിരവധി ഏജന്റുകളുണ്ട്. ഏജന്റുമാരെ തീരുമാനിക്കുന്നത് മതവും രാഷ്ട്രീയവും നോക്കിയല്ല, മറിച്ച് പണമാണവിടെ പ്രാധാന്യം. മൊസാദ് ഒക്കെ ഹമാസ് നേതാക്കളുടെ മക്കളെപ്പോലും പണം കൊടുത്ത് ചാരന്‍മ്മാര്‍ ആക്കിയിട്ടുണ്ട്. അതായത് ചാര പ്രവര്‍ത്തിയിലൊക്കെ പ്രധാനം, പണവും സംരക്ഷണവും ആണെന്നിരിക്കേ, ഇതിനെല്ലാം പിറകില്‍ സംഘപരിവാര്‍ ആണെന്ന കുപ്രചാരമാണ് ഇസ്ലാമിസ്റ്റുകളും, ഒരു വിഭാഗം കമ്യൂണിസ്റ്റുകളും നടത്തുന്നത്.


Tags:    

Similar News