ഫ്ലൈറ്റ് മിസ് ആകാതിരിക്കാൻ ഓടിയെത്തി; എയർപോർട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച; യാത്രക്കാരന്റെ ചങ്ക് തകർന്നു; 15 മിനിറ്റ് മുമ്പ് വിമാനം പറന്നുയര്‍ന്നു; നഷ്ടമായത് വിലപ്പെട്ട സമയവും പണവും; ചോദ്യം ചെയ്തപ്പോൾ സ്റ്റാഫിന്റെ മോശം പെരുമാറ്റം; ഇൻഡിഗോ എയർലൈൻസിന് വെയിറ്റ് ചെയ്ത യാത്രക്കാരന് സംഭവിച്ചത്!
ഇൻഡിഗോ എയർലൈൻസിന് വെയിറ്റ് ചെയ്ത യാത്രക്കാരന് സംഭവിച്ചത്!
ഡൽഹി: വിമാനത്തിൽ കയറാൻ ഓടിയെത്തിയ യുവാവിന്റെ ഫ്ലൈറ്റ് മിസ്സായി. ഇതോടെ അദ്ദേഹത്തിന് നഷ്ടമായത് വിലപ്പെട്ട സമയവും പണവും. യാത്രക്കാരൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ ആണ് തനിക്ക് പണികിട്ടിയെന്ന് മനസിലായത്. വിമാനക്കമ്പനിയുടെ അവസാന നിമിഷത്തെ സമയ മാറ്റം മൂലം ഒരു യാത്രക്കാരന് വിമാനം മിസ്സായി.
വിമാനം പുറപ്പെടേണ്ട സമയത്തിന് രണ്ടര മണിക്കൂര്‍ മുമ്പ് മാത്രമാണ് വിമാനക്കമ്പനി നിശ്ചയിച്ച സമയത്തിനും 15 മിനിറ്റ് മുമ്പ് വിമാനം പറന്നുയരുമെന്ന് തങ്ങളുടെ യാത്രക്കാരെ അറിയിച്ചത്. ഇതോടെയാണ് ടിക്കറ്റെടുത്ത തനിക്ക് വിമാന യാത്ര നഷ്ടമായതെന്ന് പറയുന്നു.
പുലർച്ചെ നാല് മണിക്കാണ്, രാവിലെ ആറേ മുക്കാലിന് പുറപ്പെടുന്ന ഇന്‍റിഗോ വിമാനം 15 മിനിറ്റ് മുമ്പേ പുറപ്പെടുമെന്ന് അറിയിച്ചത്. ഇതോടെ വിമാനത്താവളത്തിൽ എത്താൻ അഞ്ച് മിനിറ്റ് താമസിച്ച തനിക്ക് ബോർഡിംഗ് നിഷേധിച്ചെന്നും വിമാനത്തില്‍ കയറാന്‍ പറ്റിയില്ലെന്നും പ്രഖർ ഗുപ്ത എഴുതി. വിമാനത്തിന്‍റെ സമയ മാറ്റം സംബന്ധിച്ച് തനിക്ക് യാതൊരുവിധ ഈമെയില്‍ സന്ദേശങ്ങളും ലഭിച്ചില്ല.
പക്ഷെ നാല് മണിക്ക് എന്‍റെ വിമാനത്തിന്‍റെ സമയം രാവിലെ 6.45 -ൽ നിന്ന് 6.30 -ലേക്ക് മാറ്റിയതായി ഒരു സന്ദേശം മൊബൈലില്‍ ലഭിച്ചു. ഇതോടെ ഓടിപ്പിടിച്ച് വിമാനത്താവളത്തിലെത്തിയ തന്നോട് ഗ്രൗണ്ട് സ്റ്റാഫ് വളരെ മോശമായി പെരുമാറിയെന്നും പ്രശ്നം പരിഹരിക്കാൻ ഒരു കൗണ്ടറിൽ നിന്ന് മറ്റൊരു കൗണ്ടറിലേക്ക് പോകാനും ആവശ്യപ്പെടുകയും ചെയ്തു.
ജീവനക്കാര്‍ തന്നോടും തന്‍റെ സഹയാത്രികരോടും വളരെ മോശമായാണ് പെരുമാറിയത്. അവർ സ്പീക്കർ ഫോണില്‍ മോശം തമാശകൾ പറഞ്ഞ് ആസ്വദിക്കുകയായിരുന്നു. അതേസമയം പുതിയ വിമാന ടിക്കറ്റിന് തന്നിൽ നിന്നും 3,000 രൂപ അധികമായി ഈടാക്കിയെന്നും അദ്ദേഹം കുറിച്ചു. അതേസമയം, വിമാനം നേരത്തെ പോയതിനോ അമിത ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കിയതിനോ ഉള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ലെന്നും വിമാനക്കമ്പനിയുടെ നിരുത്തരുവാദ നടപടിക്ക് തന്‍റെ സമയവും പണവും നഷ്ടമായതിന് നഷ്ടപരിഹാരം പോലും ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെടുകയും ചെയ്തു.
അതേസമയം, പ്രഖർ ഗുപ്തയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ഇന്‍ഡിഗോ അധികൃതര്‍ പരാതി പരിശോധിക്കുകയാണെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും മറുപടി നല്‍കി. പക്ഷെ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് വൈറലായതിന് പിന്നാലെ വലിയ വിമർശനമാണ് ഇൻഡിഗോ എയർലൈൻസ് കേൾക്കുന്നത്.