യുകെയില്‍ താമസിക്കുന്ന വിദേശികളില്‍ ബലാത്സംഗ വീരന്മാര്‍ സുഡാനികള്‍; തൊട്ടുപിന്നാലെ അഫ്ഗാനികള്‍; എറിട്രിയ, ഇറാന്‍, ഇറാഖ് പൗരന്മാര്‍ ആദ്യ അഞ്ചില്‍; മുന്‍ നിരയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍; ഇന്ത്യക്കാര്‍ക്ക് നാല്‍പ്പതാം സ്ഥാനം മാത്രം

യുകെയില്‍ താമസിക്കുന്ന വിദേശികളില്‍ ബലാത്സംഗ വീരന്മാര്‍ സുഡാനികള്‍

Update: 2025-04-14 01:55 GMT
യുകെയില്‍ താമസിക്കുന്ന വിദേശികളില്‍ ബലാത്സംഗ വീരന്മാര്‍ സുഡാനികള്‍; തൊട്ടുപിന്നാലെ അഫ്ഗാനികള്‍; എറിട്രിയ, ഇറാന്‍, ഇറാഖ് പൗരന്മാര്‍ ആദ്യ അഞ്ചില്‍; മുന്‍ നിരയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍; ഇന്ത്യക്കാര്‍ക്ക് നാല്‍പ്പതാം സ്ഥാനം മാത്രം
  • whatsapp icon

ലണ്ടന്‍: ബ്രിട്ടനില്‍ താമസിക്കുന്ന വിദേശികളില്‍ ഏറ്റവും അധികം ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് സുഡാനികളെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും താമസക്കാരായ വിദേശികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ കാണിക്കുന്ന രേഖകള്‍ പറയുന്നത് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം അഫ്ഗാനിസ്ഥാന്‍കാര്‍ക്കാണ് എന്നാണ്. എരിത്രിയ, ഇറാന്‍, ഇറഖ് എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ യഥാക്രമം മൂന്നും, നാലും, അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്. 155 രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്.

ബലാത്സംഗം ഉള്‍പ്പടെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ 2024 ല്‍ പോലീസ് അറസ്റ്റ് ചെയ്തത് 8500 വിദേശികളെയാണെന്ന് രേഖകള്‍ കാണിക്കുന്നു. അതില്‍ 220 ല്‍ അധികം പേര്‍ സുഡാനില്‍ നിന്നുള്ളവരാണ്. ഏറ്റവും പുതിയ, 2021 ലെ സെന്‍സസ് പ്രകാരം സുഡാനില്‍ ജനിച്ച, ബ്രിട്ടീഷ് പൗരത്വം ഇല്ലാത്ത 18,650 പേര്‍ മാത്രമാണ് ബ്രിട്ടനിലുള്ളത് എന്നാണ്. ആനുപാതികമായി പറഞ്ഞാല്‍, ഓരോ ലക്ഷം പേരിലും 1200 പേര്‍ വീതം അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, ഇത് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്കാണ്. അതില്‍ എല്ലാവരെയും ശിക്ഷിച്ചു എന്ന് കരുതാനാവില്ല. അതില്‍ തന്നെ ചിലരെ ഒന്നിലധികം തവണ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

സുഡാന്റെ അനുപാതം ഇംഗ്ലണ്ടിനും വെയ്ല്‍സിനും ബാധകമാക്കിയാല്‍ 5 ലക്ഷം പേരെയെങ്കിലും ഇവിടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റ് ചെയ്തിട്ടുണ്ടാവണം. എന്നാല്‍ 2024 ല്‍ 44,000 പേരെ മാത്രമാണ്, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവരായി, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത് എന്നറിയുമ്പോഴാണ് സുഡാനീസിന്റെ കുറ്റകൃത്യങ്ങളുടെ ഭീകരത വെളിപ്പെടുന്നത്.

155 രാജ്യങ്ങളിലെ പൗരന്മാരാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുനന്ത്. 49 ലൈംഗിക കുറ്റവാളികളുമായി കുവൈറ്റ് ഈ പട്ടികയില്‍ പത്താം സ്ഥാനത്ത് ഇടംപിടിച്ചു. 2,03,557 പൗരന്മാര്‍ ബ്രിട്ടനിലുള്ള പാകിസ്ഥാന്‍ 627 കുറ്റവാളികളുമായി ഇരുപത്തിയെട്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, 84,714 പൗരന്മാരുള്ള ബംഗ്ലാദേശ് 217 കുറ്റവാളികളുമായി മുപ്പത്തിമൂന്നാം സ്ഥാനത്തും എത്തി. നാല്‍പ്പതാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും 785 പേരെയാണ് ലൈംഗിക കുറ്റകൃത്യങ്ങല്‍ക്ക് അറസ്റ്റ് ചെയ്തത്. ബ്രിട്ടനിലെ മൊത്തം ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 4,37,566 ആണ്.

Tags:    

Similar News