ട്രാക്കിലെ ചുവന്ന നിറം കണ്ട് ട്രെയിന്‍ നിര്‍ത്തി; കരസേന പതിവായി ഉപയോഗിക്കുന്ന റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത് ഗ്യാസ് സിലിണ്ടര്‍; ഒഴിവായത് വന്‍ ദുരന്തം; വീണ്ടും അട്ടിമറി ശ്രമമെന്ന് സൂചന; അന്വേഷണം തുടങ്ങി

കരസേന പതിവായി ഉപയോഗിക്കുന്ന റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത് ഗ്യാസ് സിലിണ്ടര്‍

Update: 2024-10-13 07:15 GMT

റൂര്‍ക്കി: ഉത്തരാഖണ്ഡില്‍ റെയില്‍ വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍. അട്ടിമറി സാധ്യത സൂചനകളിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റൊരു സംഭവമാണ് ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ നടന്നത്. കരസേന ഉപയോഗിച്ചിരുന്ന റെയില്‍ വേള പാളത്തിലാണ് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. ധന്‍ദേ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്‌സ് ട്രെയിന്‍ ലോക്കോ പൈലറ്റാണ് പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കിടക്കുന്നത് കണ്ട് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ ഗുഡ്‌സ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടില്ല.

ബംഗാള്‍ എന്‍ജിനിയര്‍ ഗ്രൂപ്പ് ആന്‍ഡ് സെന്ററിന് സമീപത്തായാണ് പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. സേനാ വാഹനങ്ങളും സൈനികരേയും കൊണ്ടുപോകാനായി പതിവായി ഉപയോഗിക്കുന്ന ട്രെയിന്‍ പാളമായിരുന്നു ഇത്. സംഭവത്തില്‍ പ്രാദേശിക പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു. അഞ്ച് കിലോമീറ്ററോളം ദൂരം സിലിണ്ടര്‍ കണ്ടെത്തിയതിന് പരിസരത്ത് തെരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. അട്ടിമറി സാധ്യത സൂചനകളിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റൊരു സംഭവമാണ് ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ നടന്നത്.

കരസേന ഉപയോഗിച്ചിരുന്ന റെയില്‍ വേള പാളത്തിലാണ് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. ധന്‍ദേ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്‌സ് ട്രെയിന്‍ ലോക്കോ പൈലറ്റാണ് പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കിടക്കുന്നത് കണ്ട് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ ഗുഡ്‌സ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടില്ല.

ബംഗാള്‍ എന്‍ജിനിയര്‍ ഗ്രൂപ്പ് ആന്‍ഡ് സെന്ററിന് സമീപത്തായാണ് പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. സേനാ വാഹനങ്ങളും സൈനികരേയും കൊണ്ടുപോകാനായി പതിവായി ഉപയോഗിക്കുന്ന ട്രെയിന്‍ പാളമായിരുന്നു ഇത്. സംഭവത്തില്‍ പ്രാദേശിക പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു. അഞ്ച് കിലോമീറ്ററോളം ദൂരം സിലിണ്ടര്‍ കണ്ടെത്തിയതിന് പരിസരത്ത് തെരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദന്തേര സ്റ്റേഷനില്‍ നിന്ന് ഒരു കി.മീ ദൂരത്തില്‍ ലന്ദൗരയ്ക്കും ദന്തേരയ്ക്കും ഇടയിലാണ് ട്രാക്കില്‍ ചുവന്ന നിരത്തിലുള്ള കാലി സിലിണ്ടര്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും ലോക്കല്‍ പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.സിലിണ്ടര്‍ കണ്ടെത്തിയതിന് പിന്നാലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ജീവനക്കാരും ചേര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടത്തി. സിലിണ്ടര്‍ ട്രാക്കിലെത്തിച്ചത് ആരാണെന്നോ എപ്പോഴാണെന്നോ കണ്ടെത്താനായില്ല.

അടുത്തിടെയായി റെയില്‍വേ ട്രാക്കില്‍ ഇത്തരത്തില്‍ വസ്തുക്കള്‍ കണ്ടെത്തുന്നത് പതിവായിട്ടുണ്ട്. ട്രെയിന്‍ അട്ടിമറി ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നേരത്തെ സൂറത്തില്‍ ട്രാക്കില്‍ നിന്ന് ഇരുമ്പ് ദണ്ഡുകളും കാന്‍പൂരില്‍ നിന്ന് ഗ്യാസ് സിലിണ്ടറും കണ്ടെത്തിയിരുന്നു.

ഇന്ന് രാവിലെ 6.35ഓടെയാണ് BCNHL/32849 എന്ന ഗുഡ്‌സ് ട്രെയിന്‍ കടന്ന് പോകുമ്പോഴായിരുന്നു സംഭവം. ഇത് ആദ്യമായല്ല ഇത്തരം സംഭവങ്ങള്‍ മേഖലയില്‍ നടക്കുന്നത്. ഏതാനു ആഴ്ചകള്‍ക്ക് മുന്‍പാണ് ഗുജറാത്തിലെ സൂറത്തില്‍ സമാന സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലെ ദേഹതിലും റെയില്‍വേ പാളത്തില്‍ നിന്ന് ഗ്യാസ് കുറ്റി കണ്ടെത്തിയത്.

Tags:    

Similar News