ഇലവുംതിട്ട പീഡനം പുറത്തുകൊണ്ടുവന്നത് കുടുംബശ്രീ മിഷന്റെ സ്നേഹിത ഗൃഹസന്ദര്‍ശന പരിപാടി; പെണ്‍കുട്ടിക്ക് മാനസിക പിന്‍തുണ ഉറപ്പാക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി

ഇലവുംതിട്ട പീഡനം പുറത്തുകൊണ്ടുവന്നത് കുടുംബശ്രീ മിഷന്റെ സ്നേഹിത ഗൃഹസന്ദര്‍ശന പരിപാടി

Update: 2025-01-11 14:04 GMT

പത്തനംതിട്ട: ജില്ലയിലെ ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെന്നീര്‍ക്കരയില്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് അറുപതില്‍ പരം ആളുകള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത് കുടുംബശ്രീയുടെ ഗൃഹസന്ദര്‍ശന പരിപാടിയായ സ്നേഹിതയുടെ പ്രവര്‍ത്തകരോട്. സ്നേഹിത പ്രവര്‍ത്തകര്‍ സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിഡബ്ലിയുസി നിയോഗിച്ച കൗണ്‍സിലറും പോലീസും കുട്ടിയുടെ മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി എസ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. നിലവില്‍ 18 വയസും മൂന്ന് മാസവും പ്രായമുണ്ട്. 2019 ല്‍ പെണ്‍കുട്ടിക്ക് 13 വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ആരംഭിച്ച പീഡന പരമ്പരയില്‍ മിക്കതും 18 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് സംഭവിച്ചതാണ്. പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളിലായി 14 പേരാണ് ഇതുവരെ അറസ്റ്റിലായത്.

മുന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി ജില്ലയിലെ സ്‌കൂളുകളില്‍ പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരെ നിയോഗിച്ചിരുന്നു. പിന്നീട് ശമ്പളം നല്‍കാന്‍ ഫണ്ടില്ലാതെ വന്നതോടെ കൗണ്‍സിലിങ്ങ് മുടങ്ങി. കൗമാരക്കാരുടെ പ്രശ്നങ്ങള്‍ പങ്ക് വയ്ക്കാനും അവരുടെ മാനസികാവസ്ഥയില്‍ തകരാറുണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കാനും ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരായ മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനുമെല്ലാം പ്രയോജനമാകുമായിരുന്ന പദ്ധതിയാണ് അധികൃതര്‍ ഫണ്ട് ഇല്ല എന്ന പേരില്‍ മുടക്കിയത്.

ചെന്നീര്‍ക്കരയിലെ പതിനെട്ടുകാരിയുടെ വിഷയത്തിലും സ്‌കൂളുകളില്‍ കൗണ്‍സിലിങ്ങ് കാര്യക്ഷമമായിരുന്നു എങ്കില്‍ പ്രതിപ്പട്ടിക ഇത്രയധികം നീളുന്നതെങ്കിലും ഒഴിവാക്കാമായിരുന്നു.പ്രതികളിലൊരാളായ യുവാവിന്റെ വിവാഹത്തിന് ഒരാഴ്ച്ചയോളം മാത്രമാണ് ബാക്കിയുള്ളത്. മറ്റൊരാളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമാണ് ആയിട്ടുള്ളത്.

Tags:    

Similar News