'ടാറ്റയ്ക്ക് കിട്ടിയത് എട്ടിന്റെ പണി! സര്‍ട്ടിഫിക്കറ്റില്ലാതെ വിമാനം പറത്തി കളിപ്പിച്ചു; എയര്‍ ഇന്ത്യയ്ക്ക് കോടികളുടെ പിഴ; എയര്‍ ഇന്ത്യയില്‍ പൊതുജനവിശ്വാസം കൂടുതല്‍ ഇല്ലാതാക്കുകയും സ്ഥാപനത്തിന്റെ സുരക്ഷാ കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു'വെന്ന് പിഴ ഉത്തരവില്‍
'ടാറ്റയ്ക്ക് കിട്ടിയത് എട്ടിന്റെ പണി! സര്‍ട്ടിഫിക്കറ്റില്ലാതെ വിമാനം പറത്തി കളിപ്പിച്ചു
മുംബൈ: എയര്‍ വര്‍ത്തിനസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എട്ട് തവണ എയര്‍ബസ് വിമാനം പറത്തിയതിന് വ്യോമയാനമന്ത്രാലയം എയര്‍ ഇന്ത്യക്ക് പിഴ ചുമത്തി. ഒരു കോടിയോളം രൂപയാണ് പിഴ ചുമത്തിത്. ഈ പിഴവ് രാജ്യത്തെ ഏറ്റവും പ്രമുഖ വിമാനക്കമ്പനിയില്‍ ഉള്ള പൊതുജനവിശ്വാസം കൂടുതല്‍ ഇല്ലാതാക്കിയതായി ഇത് സംബന്ധിച്ച രഹസ്യ ഉത്തരവ് വ്യക്തമാക്കുന്നു. നവംബര്‍ 24 നും നവംബര്‍ 25 നും ഇടയില്‍ നിര്‍ബന്ധിത എയര്‍ വര്‍ത്തിനസ് അവലോകന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എയര്‍ബസ് വിമാനങ്ങള്‍ ന്യൂഡല്‍ഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവയ്ക്കിടയില്‍ യാത്ര ചെയ്തിരുന്നു.
വിമാനം സുരക്ഷാ പരിശോധനകളില്‍ വിജയിച്ചതിന് ശേഷം വ്യോമയാന വകുപ്പ് വര്‍ഷം തോറും നല്‍കുന്ന ഒരു പ്രധാന പെര്‍മിറ്റാണിത്. ഡിസംബറില്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചുള്ള എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ പിഴവുകള്‍ കണ്ടെത്തിയതായി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 5 ന് സര്‍ക്കാര്‍ എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണിന് പുറപ്പെടുവിച്ച രഹസ്യ പിഴ ഉത്തരവില്‍, സംഭവം 'പൊതുജനവിശ്വാസം കൂടുതല്‍ ഇല്ലാതാക്കുകയും സ്ഥാപനത്തിന്റെ സുരക്ഷാ കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു' എന്നും പറഞ്ഞിരുന്നു.
എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്തമുള്ള മാനേജര്‍ ഈ വീഴ്ചകള്‍ക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ മനീഷ് കുമാര്‍ ഉത്തരവില്‍ എഴുതിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള റെഗുലേറ്ററി ഉത്തരവ് അംഗീകരിച്ചതായി എയര്‍ ഇന്ത്യ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
തിരിച്ചറിഞ്ഞ എല്ലാ പിഴവുകളും തൃപ്തികരമായി പരിഹരിക്കുകയും ഇക്കാര്യം വ്യോമയാന വകുപ്പിനെ അറിയിച്ചതായും എയര്‍ ഇന്ത്യ വെളിപ്പെടുത്തി. 30 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കാന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് 260 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ ഈ പ്രതിസന്ധി നേരിടുന്നത്.