മോഷ്ടാക്കള്‍ക്ക് ഇറാനില്‍ വീണ്ടും കടുത്ത ശിക്ഷ; വലത് കയ്യിലെ നാല് വിരലുകള്‍ മുറിച്ച് കളഞ്ഞു; അംഗവിഛേദം ഗില്ലറ്റിന്‍ എന്ന ഉപകരണം ഉപയോഗിച്ച്

മോഷ്ടാക്കള്‍ക്ക് ഇറാനില്‍ വീണ്ടും കടുത്ത ശിക്ഷ

Update: 2024-10-31 04:55 GMT

ടെഹ്‌റാന്‍: ഇറാനില്‍ ശരിയത്ത് നിയമം അനുസരിച്ചുള്ള കഠിന ശിക്ഷാ വിധികള്‍ നടപ്പിലാക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരികയാണ്. കഴിഞ്ഞ ദിവസം രണ്ട് മോഷ്ടാക്കളുടെ വലത് കൈയ്യിലെ നാല് വിരലുകളാണ് ശരിയത്ത് നിയമം അനുസരിച്ച് മുറിച്ച് കളഞ്ഞത്. ഇത്തരം നടപടികള്‍ക്കെതിരെ വലതുപക്ഷ ഗ്രൂപ്പുകള്‍ ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഇറാനിലെ നിലവിലുള്ള നിയമപ്രകാരം മോഷണത്തിന് ഇത്തരത്തിലുള്ള ശിക്ഷാവിധി നടപ്പിലാക്കാം. എന്നാല്‍ ഇതൊക്കെ കാലഹരണപ്പെട്ടതും മനുഷ്യാവകാശങ്ങളുടെ ലംഘനവും ആണെന്നാണ് പുരോഗമനവാദികള്‍ ഉന്നയിക്കുന്നത്. സഹോദരന്‍മാരായ മോഷ്ടാക്കളുടെ വിരലുകളാണ് അധികൃതര്‍ മുറിച്ചു മാറ്റിയത്. ഗില്ലറ്റിന്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് ഇവരുടെ അംഗവിഛേദം നടത്തിയത്. വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ ഉര്‍മിയയിലെ ഒരു ജയിലിലാണ് ശിക്ഷാവിധി നടപ്പാക്കിയത്.

തുടര്‍ന്ന് രണ്ട് പേരെയും വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഹാബ്, മെഹര്‍ദാദ് ടിമൂറി എന്നിവരാണ് ഇത്തരത്തില്‍ ക്രൂരമായ ശിക്ഷാവിധിക്ക് ഇരയായവര്‍. 2019 ലാണ് മോഷണക്കുറ്റത്തിന് ഇവര്‍ ശിക്ഷിക്കപ്പെട്ടത്്. തടവ് ശിക്ഷ വിധിച്ച കോടതി ഇവരുടെ കൈവിരലുകള്‍ മുറിച്ചു കളയാനും ഉത്തരവിട്ടിരുന്നു. ശിക്ഷ നടപ്പിലാക്കിയതിന് ശേഷം ഇവരെ കാണാനോ ബന്ധപ്പെടാനോ ആരേയും അനുവദിക്കുന്നില്ല എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.

ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റാനുള്ള ശിക്ഷാ വിധി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ തന്നെ നേരത്തേ ഒരു ധാരണ ഉണ്ടായിരുന്നതായും ഇറാനും അന്ന് വ്യവസ്ഥകള്‍ അംഗീകരിച്ച് കൊണ്ട് ഒപ്പിട്ടിരുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനില്‍ നിലവിലുളള ശരിയത്ത് നിയമം അനുസരിച്ചാണ് മോഷണത്തിന് കൈവിരലുകള്‍ മുറിക്കുന്ന ശിക്ഷാവിധി നടപ്പിലാക്കുന്നത്.

2000 ജനുവരി മുതല്‍ ഇതു വരെ ഇറാനില്‍ 131 പുരുഷന്‍മാര്‍ ഈ പ്രാകൃതശിക്ഷക്ക് വിധേയരായിട്ടുണ്ടെന്നാണ് കണക്ക്. 2022 മെയ്, ജൂലൈ മാസങ്ങളില്‍ രണ്ട് മോഷ്ടാക്കളുടെ വിരലുകള്‍ ഇത്തരത്തില്‍ ശിക്ഷയുടെ ഭാഗമായി മുറിച്ചു കളഞ്ഞിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും വെളിപ്പെടുത്തിയിട്ടുണ്ട്. വലത്തേ കൈയ്യിലെ തള്ളവിരല്‍ ഒഴികെ മറ്റ് നാല് വിരലുകളാണ് ഈ ശിക്ഷാവിധി പ്രകാരം മുരിച്ച് മാറ്റുന്നത്. കഴിഞ്ഞ മാസങ്ങളില്‍ എല്ലാം ഇത്തരത്തില്‍ ശരിയത്ത് നിയമത്തിന്റെ പേരില്‍ പല തരത്തിലുമുള്ള പ്രാകൃത ശിക്ഷകളും ഇറാനില്‍ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇറാന്‍ വംശജനായ ഒരു ജര്‍മ്മന്‍ പൗരനെ ഈയാഴ്ച തൂക്കിക്കൊന്നതാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം. 2020 ല്‍ യു.എ.ഇയില്‍ നിന്നാണ് ഇറാന്‍ സുരക്ഷാ സേന ഇയാളെ പിടിച്ചു കൊണ്ട് വന്നത്. നോര്‍വ്വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന വെളിപ്പെടുത്തിയിരിക്കുന്നത് ഈ വര്‍ഷം മാത്രം ഇറാനില്‍ 633 പേരെ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട് എന്നാണ്. സമൂഹത്തില്‍ ഭീതി പരത്തുന്നതിന് വേണ്ടിയാണ്

ഇസ്രയേല്‍ ഭരണകൂടം ഇത്തരത്തില്‍ ക്രൂരമായ ശിക്ഷാ വിധികള്‍ നടപ്പിലാക്കുന്നതെന്നാണ് പൊതുവേ ഉയരുന്ന ആരോപണം.

Tags:    

Similar News