സാങ്കേതിക വിദ്യയില്‍ ലോകത്തെ വീണ്ടും അമ്പരപ്പിച്ചു ജപ്പാന്‍; ഭൂകമ്പ പ്രതിരോധശേഷിയുള്ള പുതിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി; അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ട്രെയിന്‍ 2030തോടെ സര്‍വീസ് തുടങ്ങും
ഭൂകമ്പ പ്രതിരോധശേഷിയുള്ള പുതിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി
ടോക്യോ: ഭൂകമ്പ പ്രതിരോധശേഷിയുള്ള പുതിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ജപ്പാന്‍. ഒരു ബ്രിട്ടീഷ് സ്ഥാപനം രൂപകല്‍പ്പന ചെയ്തതാണ് ഈ അതിവേഗ ട്രെയിന്‍. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ ടാംഗറിനാണ് ജപ്പാന്റെ ഐതിഹാസികമായ ഷിന്‍കാന്‍സെന്‍ എന്ന ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കാന്‍ സഹകരിച്ചത്. ഇത്തരത്തില്‍ ആദ്യമായിട്ടാണ് ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണത്തിന് മറ്റൊരു രാജ്യത്തെ സ്ഥാപനത്തിന്റെ സഹകരണം തേടുന്നത്.
പുതിയതായി ആരംഭിച്ച ഈസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനി ഈ ട്രെയിന്‍ 2030 ലാണ് സര്‍വ്വീസ് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇ-10 ഇനത്തില്‍ പെട്ടതാണ് ഈ ട്രെയിന്‍. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയെ രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള അമോറി നഗരവുമായി ബന്ധിപ്പിക്കുന്ന തോഹോകു റൂട്ടിലെ നിലവിലുള്ള ഇ-2 ഇ-5 നത്തില്‍ പെട്ട ബുള്ളറ്റ് ട്രെയിനുകള്‍ക്ക് പകരമായിരിക്കും ഇവ സര്‍വ്വീസ് നടത്തുക. ഈ ട്രെയിനിന്റെ ഉള്‍ഭാഗം കൃത്യമായി നിര്‍മ്മിക്കുന്നതിനായിട്ടാണ് സ്റ്റുഡിയോ ടഗാറിന്റെ സേവനം ജപ്പാന്‍ കമ്പനി തേടിയത്.
ട്രെയിന്‍ കടന്നു പോകുന്ന പാതകളിലെ ചുറ്റുമുളള മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങളാണ് ട്രെയിനിന്റെ ഉള്‍ഭാഗത്ത് ചേര്‍ത്തിരിക്കുന്നത്. സമൃദ്ധമായ പര്‍വ്വത നിരകളും വനങ്ങളും തീരപ്രദേശങ്ങളും നിറഞ്ഞ മേഖലകളിലൂടെ ആണ് ഈ ട്രെയിന്‍ കടന്ന് പോകുന്നത്. ട്രെയിനിന്റെ മുകള്‍ ഭാഗത്തിന് പച്ചനിറമാണ് നല്‍കിയിരിക്കുന്നത്. ട്രെയിനിന് ഉള്ളിലെ ലൈറ്റിംഗ് സംവിധാനവും ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്. ഇതിന്റെ ഇരിപ്പടങ്ങളും വളരെ സുഖകരമായ യാത്രാനുഭവമാണ് സമ്മാനിക്കുന്നത്.
എല്ലാ ക്ലാസുകളിലും ഒരേ രീതിയിലുള്ള ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്. ശബ്ദ സംവിധാനവും സ്വകാര്യതയും മെച്ചപ്പെടുത്തുന്നതിനുള്ള ഡിവൈഡറുകള്‍, വലിയ ഹെഡ്‌റെസ്റ്റ് യുഎസ്ബി പോര്‍ട്ടുകള്‍, വീതിയേറിയ ട്രേ ടേബിളുകള്‍ എന്നിവയും സീറ്റുകളുടെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഭൂകമ്പ സമയത്ത് ഉണ്ടാകുന്ന കുലുക്കം ആഗിരണം ചെയ്യുന്നതിനുള്ള ഡൈനാമിക് ഡാംപറുകളും ട്രെയിനില്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതിലെ ട്രെയിന്‍യാത്ര എക്കാലത്തേയും സുരക്ഷിതമായ അനുഭവം ആയിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്.