ആഭിചാരക്രിയകള്‍ രണ്ടു സ്ത്രീകളെ വെട്ടിനുറുക്കി കുഴിച്ചു മൂടിയ മുഹമ്മദ് ഷാഫിയും ലൈലയും ഭഗവല്‍സിങും; രണ്ടു യുവാക്കളെ വീട്ടില്‍ വിളിച്ചു വരുത്തി മരണത്തിന് തുല്യമായ ശാരീരിക പീഡനം നടത്തിയ രേഷ്മയും ജയേഷും; ഇലന്തൂര്‍ ആഭിചാരക്കൊലയ്ക്ക് ശേഷം ചരല്‍ക്കുന്നിലെ സൈക്കോ പീഡനം: പത്തനംതിട്ട വീണ്ടും നടുക്കുമ്പോള്‍
പത്തനംതിട്ട: 2022 ഒക്ടോബര്‍ 11 നാണ് കേരളം നടുങ്ങിയ ഇലന്തൂര്‍ ആഭിചാര കൊലപാതകം വാര്‍ത്തകളില്‍ നിറയുന്നത്. മുഹമ്മദ് ഷാഫി എന്ന കൊടുംസൈക്കോയുമായി ചേര്‍ന്ന് ഇലന്തൂരിലെ പാരമ്പര്യ വൈദ്യന്‍ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവര്‍ ക്രൂരമായി കൊലപ്പെടുത്തിയത് രണ്ടു സ്ത്രീകളെയായിരുന്നു. അവയവങ്ങള്‍ മുറിച്ചെടുത്ത ശേഷം മൃതദേഹങ്ങള്‍ വീടിന് ചുറ്റുമായി മറവ് ചെയ്തു. നാടു നടുക്കിയ ഇലന്തൂര്‍ ഇരട്ടക്കൊലയ്ക്ക് ശേഷം പത്തനംതിട്ട വാര്‍ത്തകളില്‍ നിറയുകയാണ്. ഇക്കുറി കൊലപാതകമില്ല, പക്ഷേ, കൊല്ലുന്നതിന് സമാനമായ ക്രൂരപീഡനത്തിന്റെ കഥയാണ് ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചരല്‍ക്കുന്നില്‍ നിന്ന് പുറത്തു വരുന്നത്.
ഹണിട്രാപ്പിലൂടെ വിളിച്ചു വരുത്തിയ രണ്ടു യുവാക്കളെ മൃഗീയമായി പീഡിപ്പിക്കുകയാണ് യുവദമ്പതികള്‍ ചെയ്തത്. സെപ്റ്റംബര്‍ ഒന്നിന് ആലപ്പുഴ സ്വദേശിയും തിരുവോണ നാളില്‍ റാന്നി സ്വദേശിയുമാണ് സൈക്കോ ദമ്പതികളുടെ ക്രൂരതയ്ക്ക് ഇരയായത്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകളാണ് അടിച്ചു കയറ്റിയത്. ആലപ്പുഴക്കാരനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു.
സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണ്. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്‍ അടിച്ചത് രശ്മിയാണെന്നും നഖത്തില്‍ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവില്‍ മുളക് സ്പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരുക്കുകളാണുള്ളത്. മര്‍ദനത്തില്‍ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്റ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.
ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി. കൊല്ലുമെന്ന ഭയത്തില്‍ പുറത്താരോടും പറഞ്ഞില്ല എന്ന് റാന്നി സ്വദേശി പറയുന്നു. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വീടുമെന്ന് ഭീഷണിപ്പെടുത്തി മുഖ്യപ്രതി ജയേഷിനൊപ്പംജോലി ചെയ്തിരുന്നു. ആ പരിചയത്തില്‍ ആണ് ഓണക്കാലത്ത് വിളിച്ചപ്പോള്‍ വീട്ടിലേക്ക് പോയത്. തുടര്‍ന്നാണ് അവിടെ വെച്ച് ക്രൂരമര്‍ദനമേറ്റത്.ക്രൂരമര്‍ദ്ദനത്തിനു മുന്‍പ് ആഭിചാരക്രിയകള്‍ പോലും നടത്തിയെന്നും ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും മരിച്ചുപോയ ആരൊക്കെയൊ ദേഹത്തുകയറിയ പോലെയാണ് അവര്‍ സംസാരിച്ചതെന്നും യുവാവ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും ഒന്നും പറയാതെയിരുന്നതും പൊലീസിന് തെറ്റായ മൊഴി നല്‍കിയതെന്നും യുവാവ് പറഞ്ഞു. ബ്ലേഡ് വെച്ച് വരയുകയും കണ്ണിന് അടക്കം പരിക്കേറ്റെന്നും ക്രൂരമര്‍ദനത്തിനാണ് മകന്‍ ഇരയായതെന്നും മര്‍ദനമേറ്റ ആലപ്പുഴ സ്വദേശിയായ യുവാവിന്റെ പിതാവ് പറഞ്ഞു.
റാന്നി സ്വദേശിയുടെ തെറ്റായ മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യം വേറെ യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, ഇവര്‍ നിരപരാധികളാണെന്ന് മനസിലാക്കി വിട്ടയച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ യുവാവ് സത്യം പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ് റിമാന്‍ഡ് ചെയ്തു. ഇവരുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സ്വദേശിയെ മര്‍ദിച്ചതിന് രണ്ടാമതൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ദമ്പതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി വരികയാണ്.