55ാം വയസ്സിലും ഒളിമങ്ങാതെ ജ്വലിക്കുന്ന സൗന്ദര്യധാമം; സ്‌റ്റേജ് പെര്‍ഫോമന്‍സില്‍ ഊജ്ജസ്വതലയുടെ പര്യായം; ടെനറൈഫിലെ കൂക്ക് മ്യൂസിക് ഫെസ്റ്റില്‍ എക്‌സ്-റേറ്റഡ് സെക്‌സ് പൊസിഷനുകള്‍ അനുകരിച്ച് ഞെട്ടിച്ച് ജെന്നിഫര്‍ ലോപ്പസ്; മാദക തിടമ്പെന്ന് ആരാധകര്‍
55ാം വയസ്സിലും ഒളിമങ്ങാതെ ജ്വലിക്കുന്ന സൗന്ദര്യധാമം
അമ്പത്തിയഞ്ചാം വയസിലും സ്റ്റേജില്‍ സെക്സ് പൊസിഷനുകളുായി ചുവട് വെച്ച് ആരാധകരെ ഞെട്ടിച്ച് ജെന്നിഫര്‍ ലോപ്പസ്. ടെനറൈഫിലെ വേദിയിലാണ് അവര്‍ പുരുഷ നര്‍ത്തകര്‍ക്കൊപ്പം ഇത്തരത്തില്‍ ഒരു പ്രകടനം കാഴ്ച വെച്ചത്. അല്‍പ്പ വസ്ത്രം ധരിച്ച് വേദിയിലെത്തി ആടിപ്പാടിയ ജെന്നിഫറിനെ കണ്ട ആരാധകരും ഞെട്ടിപ്പോയി എന്നാണ് പറയപ്പെടുന്നത്. ഷര്‍ട്ട് ധരിക്കാത്ത ഒരു പുരുഷ നര്‍ത്തകനൊപ്പമാണ് അവര്‍ ലൈംഗിക സൂചനകളോടെ പെര്‍ഫോം ചെയ്തത്. മറ്റൊരു നര്‍ത്തകന്റെ തോല്‍ ജെന്നിഫര്‍ കയറിയിരുന്നതും കാഴ്ചക്കാരെ അമ്പരപ്പിച്ചു.
നര്‍ത്തകരായി എത്തിയ പലരും ബോഡി ബില്‍ഡര്‍മാരെ പോലെയുള്ള ശരീരഘടനയുളളവരായിരുന്നു. എനിക്ക് ആവശ്യമുള്ള സ്നേഹം, എനിക്ക് ആവശ്യമുള്ള സ്നേഹം, അത് എന്നില്‍ നിന്നാണ് ആരംഭിക്കുന്നത് എന്നാണ് ജെന്നിഫര്‍ പാടിയത്. എന്റെ ഹൃദയത്തില്‍ നിങ്ങള്‍ അവശേഷിപ്പിച്ച മുറിവുകള്‍ക്ക് നന്ദി, നക്ഷത്രങ്ങള്‍ ഇരുട്ടില്‍ കൂടുതല്‍ പ്രകാശിക്കുന്നുവെന്ന് എനിക്ക് കാണിച്ചുതന്നു. നമ്മള്‍ ആരാണെന്ന് അറിയുന്നതിനല്ല, മറിച്ച് നിങ്ങളുടെ തകര്‍ന്ന ഭാഗങ്ങള്‍ കൊണ്ടായിരിക്കും ഞാന്‍ തകര്‍ന്നുപോകുന്നത് എന്നും അവര്‍ പാടിത്തിമിര്‍ത്തു. ഭര്‍ത്താവായിരുന്ന ബെന്‍ അഫ്ളേക്കുമായി ഇനി ഒരിക്കലും ഒന്നിക്കില്ലെന്നും ജെ്ന്നിഫര്‍ വ്യക്തമാക്കി.
ബെന്‍ കാരണം താന്‍ കൂടുതല്‍ ശക്തയും അറിവുള്ളവളും ആയി തീര്‍ന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ബെന്നിന്റെ പേരെടുത്ത് പറയാതെ നിങ്ങള്‍ ഉണ്ടാക്കിയ വേദനക്ക് താന്‍ നന്ദി പറയുന്നതായും ജെന്നിഫര്‍ വ്യക്തമാക്കി. കഴിഞ്ഞ മെയ് മാസത്തില്‍ ജെന്നിഫര്‍ വ്യക്തമാക്കിയത് ബെന്നുമായുള്ള വേര്‍പിരിയല്‍ വളരെ ദുഷ്‌കരമായ സമയമായിരുന്നു എന്നും എന്നാല്‍ തന്നെ കൂടുതല്‍ ശക്തയാക്കി എന്നാണ്. ഇക്കാര്യത്തില്‍ തന്നെ കുറിച്ച് അഭിമാനം ഉണ്ടെന്നും തന്റെ കുട്ടികളെ ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജെന്നിഫറും ബെന്നും 2022 ലാണ് വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവരുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ രണ്ട് പേരും വിവാഹ മോചനത്തിനാിയ അപേക്ഷ നല്‍കി. എല്ലാവരേയും ഞെട്ടിപ്പിച്ച ഒരു തീരുമാനം ആയിരുന്നു ഇത്. എന്നാല്‍ വേര്‍പിരിയാന്‍ ഇടയാക്കിയ കാരണങ്ങള്‍ രണ്ട് പേരും ഇനിയും വ്യക്തമാക്കിയിട്ടില്ല.