ജീവിതത്തിന്‍രെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടവരെ തേടിയെത്തിയ ദുരന്തം; നാടകത്തിലും മരണത്തിലും അവര്‍ ഒരുമിച്ച്; വില്ലനായത് ഗൂഗിള്‍ മാപ്പ്; ജെസ്സിയുടെ ഭര്‍ത്താവ് മരിച്ചിട്ട് ആറ് മാസമായി; നാടക പ്രവര്‍ത്തകരുടെ ദുരന്തത്തില്‍ ദുഃഖം താങ്ങാനാകാതെ സഹപ്രവര്‍ത്തകര്‍; ദേവ കമ്മ്യൂണിക്കേഷന്‍സിലെ അഞ്ജലിയും ജെസ്സിയും ഓര്‍മ്മയാകുമ്പോള്‍..!
കണ്ണൂർ: ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. നാടക ട്രൂപ്പ് സഞ്ചരിച്ച വാഹനം വളവിൽ മറിഞ്ഞ് രണ്ടു നാടക നടിമാരാണ് മരണത്തിന് കീഴടങ്ങിയത്. അവർ അരങ്ങിലെ കളി കഴിഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് കടന്നുവരുമ്പോഴാണ് കാലൻ ഗൂഗിൾ മാപ്പിന്റെ രൂപത്തിൽ എത്തിയത്. ഓരോ നാടകവും കിട്ടുമ്പോൾ കുറെ പ്രതീക്ഷകളുമായി ആണ് നാടക കലാകാരൻമാർ പോകുന്നത്. അതുപോലെ കഷ്ടപ്പാട് ആണ് അവരുടെ ജീവിത സാഹചര്യങ്ങൾ.
പണ്ടൊക്കെ 15 രൂപയിൽ തുടങ്ങിയ പ്രതിഫലം ഇന്ന് 2,500 എന്ന നിലയിലാണ് എത്തിനിൽക്കുന്നത്. അഭിനയിക്കുന്ന മിക്ക കലാകാരന്മാരും വേറെ ജോലികൾ ചെയ്തിട്ടാണ് വർഷത്തിലൊരിക്കൽ ഉത്സവപ്പറമ്പിലൊക്കെ നാടകം കളിക്കാൻ പോകുന്നത്. പ്രതിഫലം ഒരു വശത്തായി നിൽക്കുമ്പോൾ കലയോടുള്ള അടങ്ങാത്ത സ്നേഹവും ഇവരെ ഈ ജോലിയിൽ നിന്ന് പിന്തിരിയിക്കാതെ നിർത്തുന്നു.
അതുപോലെ നിരവധി സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിട്ടാണ് കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിലെ അഞ്ജലിയും ജെസ്സിയും നാടകം കളിക്കാൻ പോയത്. പക്ഷെ അത് അവസാനത്തെ യാത്ര ആയിരിക്കുമെന്ന് അവർ. മരിച്ച ജേസി നാടക രംഗത്തേക്ക് വന്നിട്ട് 35 വർഷം ആയിട്ടുണ്ട്. അവരുടെ ജീവിതവും തീർത്തും യാതനകൾ നിറഞ്ഞത് ആയിരിന്നു. മരിച്ച ജെസ്സിയുടെ ഭർത്താവും ഒരു നാടക നടൻ ആയിരുന്നു. തേവലക്കര മോഹൻ എന്നാണ് അയാളുടെ പേര്. ഇവർ രണ്ടുപേരും കൊല്ലം യവന ട്രൂപ്പിൽ ഏകദേശം 15 വർഷം ഒരുമിച്ച് ഉണ്ടായിരുന്നു. ഒടുവിൽ എന്തൊക്കെയോ സാങ്കേതിക കാരണങ്ങൾ കൊണ്ട് കൊല്ലം യവന നിർത്തിപോയി. കാഥികൻ കൊല്ലം ബാബു ആയിരുന്നു ട്രൂപ്പിന്റെ സംഘാടകൻ. കൊല്ലം ബാബുവിന്റെ മരണ ശേഷം ഇവർ രണ്ടുപേരും രണ്ട് സമിതിയിൽ ആയി.
ഇടയ്ക്ക് നൃത്തനാടക ട്രൂപ്പ് തേവലക്കര മോഹൻ ആരംഭിച്ചു പക്ഷെ അത് വിജയിച്ചില്ല പരാജയപ്പെട്ടു. അതിനുശേഷം ഭർത്താവ് എല്ലാത്തിൽ നിന്നും പിന്മാറി ഭാര്യ ജെസ്സി നാടകത്തിൽ തുടരുകയും ചെയ്തു. അങ്ങനെ ഭർത്താവിന് സുഖം ഇല്ലാതെ ആയി അദ്ദേഹവും മരണത്തിന് കീഴടങ്ങി. അദ്ദേഹം മരിച്ചിട്ട് ഒരു ആറ് മാസം ആയിട്ടുണ്ട്. അങ്ങനെ ജെസ്സി കണ്ണൂരിലെ ട്രൂപ്പിൽ നിന്നും ഈ വർഷമാണ് കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിൽ ചേരുന്നത്. അങ്ങനെ കണ്ണൂരിൽ പരിപാടി കഴിഞ്ഞ് തിരിച്ച് തലയോല പറമ്പിലേക്ക് പോകുമ്പോൾ ആയിരിന്നു അപകടം നടന്നത്.
അതുപ്പോലെ മരിച്ച അഞ്ജലി നൃത്തകലാകാരി ആയിരുന്നു. പിന്നെ പ്രെഫഷണൽ നാടക രംഗത്തേക്ക് ഈ വർഷം മുതലാണ് വന്നത്.നല്ലൊരു നൃത്തകി ആയിരിന്നു അഞ്ജലി. അങ്ങനെ വിധി അപകടമായി എത്തി രണ്ടുപേരും മരിച്ചു. ഗൂഗിൾ മാപ്പ് ഉപോയോഗിക്കാൻ അറിയാത്തതും അപകടത്തിന് വിനയായി.
ബസിന് സുഗമമായി പോകാൻ കഴിയാത്ത വഴിയിലൂടെ ഗൂഗിൾ മാപ്പ് നോക്കി പോയതാവാം കേളകത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ചുരം റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ ഗൂഗിൾ മാപ്പ് നോക്കി എളുപ്പവഴിയിലൂടെ പോകാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയതെന്ന് ആംബുലൻസ് ഡ്രൈവർ ശ്രീനിവാസൻ പറഞ്ഞു.
കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ ‘എസ്’ വളവിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ അപകത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തിൽ അതിധാരുണമായി മരിച്ചത്. 12 പേർക്ക് പരിക്കേറ്റിരുന്നു.
‘അപകടവിവരമറിഞ്ഞ് പുലർച്ചെ തന്നെ നിരവധി നാട്ടുകാർ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒരിക്കലും ബസ് കേറിപ്പോകാൻ പറ്റുന്ന വഴിയല്ല ഇതെന്നും അവർ പറയുന്നു. കേളകത്ത് നിന്ന് പൂവത്തിൻചോല വഴി 29ാം മൈലിലേക്ക് പോകുന്ന ഇടുങ്ങിയ റോഡാണത്. ചെറിയ വാഹനങ്ങൾ പോകുന്ന റോഡാണിത്. രണ്ടാമത്തെ ഹെയർപിന്നിൽനിന്ന് വണ്ടി വലിമുട്ടി പിന്നോട്ട് വന്ന് അപകടത്തിൽപെടുകയായിരുന്നു. വളവിൽനിന്ന് താഴെ കുത്തനെ നിർത്തിയ നിലയിലായിരുന്നു ബസ്’ -ശ്രീനിവാസൻ പറഞ്ഞു.
കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഏഴു പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും അഞ്ചുപേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ ദുഃഖം താങ്ങാനാകാതെ സഹപ്രവർത്തകരും വിലപിക്കുന്നു.