ഏഴര മീറ്റർ പൊക്കമുള്ള മതിൽ കുരുക്കിട്ട് കയറുക നടക്കാത്ത കാര്യം; എതിർഭാഗത്ത് ആരെങ്കിലും ബലമായിട്ട് പിടിച്ചാൽ മാത്രമേ രക്ഷയുള്ളൂ; എന്നാലും സുഖമായി കയറുക അസാധ്യം; ആ ഒറ്റക്കയ്യൻ കുറ്റവാളിക്ക് പിന്നിൽ വൻ ശക്തികളോ?; മുണ്ടിന്റെ മറുതലയിൽ പിടിച്ചതാര്?; ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ദുരൂഹത തുടരുമ്പോൾ
കണ്ണൂർ: ഇന്ന് രാവിലെയാണ് കേരളത്തെ ഞെട്ടിച്ച് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് നിമിഷ നേരം കൊണ്ട് പോലീസും നാട്ടുകാരും മാധ്യമ പ്രവർത്തകരുടെ ഇടപെടൽ മൂലവും പ്രതിയെ പിടികൂടുകയും ചെയ്തു. ഒറ്റക്കയ്യുളള ഗോവിന്ദച്ചാമിക്ക് ഇതൊക്കെ സാധിക്കുമോ? പൊലീസിന് സംശയമില്ല. മെരുക്കാന്‍ ഭയങ്കര ബുദ്ധിമുട്ടുള്ള കുറ്റവാളിയാണ് ഇയാള്‍. അത്രയും സ്ട്രോംഗായിട്ടുള്ള ആളാണ് ഗോവിന്ദച്ചാമി. മൂന്നാലുപൊലീസുകാര്‍ പിടിച്ചാല്‍ പോലും വരുതിയിലാക്കാന്‍ പെടാപ്പാട്.
ഇപ്പോഴിതാ, ജയിൽ ചാടാൻ ഗോവിന്ദച്ചാമിക്ക് പരസഹായം വല്ലതും ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് പരക്കുന്നത്. വലിയൊരു വടം കെട്ടിയാണ് ഏഴര മീറ്റർ നീളമുള്ള മതിൽ ചാടിയിരിക്കുന്നത്. പരസഹായം ഇല്ലാതെ എങ്ങനെയാണ് വടം എറിഞ്ഞ് പുറത്തു നിന്ന് മറ്റൊരാൾ പിടിക്കാതെ ഈ കൊടുംകുറ്റവാളിക്ക് ചാടാൻ സാധിച്ചത്. നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. ഇപ്പോൾ ഈ വിഷയയുമായി ബന്ധപ്പെട്ട് മറുനാടനോട് പ്രതികരിക്കുകയാണ് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ്.
നവാസിന്റെ വാക്കുകൾ..
തീർച്ചയായിട്ടും വലിയൊരു ചോദ്യ ചിഹ്നമാണ് ഗോവിന്ദച്ചാമിയെന്ന കൊടുംകുറ്റവാളിയുടെ ജയിൽചാട്ടം. സത്യം പറഞ്ഞാൽ ജനങ്ങളുടെ പരിശ്രമവും മാധ്യമപ്രവർത്തകരുടെ ഇടപെടൽ കൊണ്ടുമാത്രമാണ് ഗോവിന്ദച്ചാമിയെ പിടികൂടാൻ സാധിച്ചത്. അല്ലാതെ കേരളാപോലീസിന്റെയോ ജയിൽ അധികൃതരുടെയോ ശ്രമങ്ങൾ കൊണ്ട് അല്ല. കാരണം കേരളത്തിലെ ജയിലുകളിൽ അത്യാവശ്യം സുരക്ഷയൊക്കെ ഉണ്ട്. പക്ഷെ കണ്ണൂർ സെൻട്രൽ ജയിലിൽ എന്ന് പറയുന്നത് കേരളത്തിലെ ജയിലുകളിൽ ഏറ്റവും സുരക്ഷയുള്ളത് എന്നാണ് പറയുന്നത്. ഈ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ തന്നെ അതീവ സുരക്ഷയുള്ള ബ്ലോക്ക് ആണ് ഈ പത്താം നമ്പർ എന്ന് പറയുന്നത്. ഈ ഗോവിന്ദച്ചാമി അസാധാരണ ക്രിമിനൽ കേസിലെ പ്രതിയാണ്.
https://youtu.be/kMc3jNJgvZM?si=nyAKC-OQJmEIZcO0
അതിനുള്ള വ്യക്തമായ തെളിവുകളും ഞാൻ തരാം. ഈ ജയിലിൽ മുഴുവൻ സിസിടിവി യുടെ നിരീക്ഷണത്തിൽ വരുന്നതാണ്. അതുപോലെ പത്താം നമ്പർ ഈ ബ്ലോക്ക് ഹൈ സെക്യൂരിറ്റിയുടെ പരിധിയിൽ വരുന്നതാണ്. അതും ഒരു ശബ്ദം കേട്ടാൽ പോലും മനസിലാക്കാൻ സാധിക്കും. അപ്പോൾ ഈ പ്രതി ആരുമറിയാതെ ഇറങ്ങണമെങ്കിൽ ഒരു വലിയ ശക്തി തന്നെ ഇതിന് പിന്നിൽ ഉണ്ട്. ഈ പ്രതി നടന്ന് ബ്ലോക്കിൽ നിന്ന് ഇറങ്ങി ബ്ലോക്കിനോട് ചേർന്ന് അല്ല ഈ മതിൽ. ബ്ലോക്കിൽ നിന്നും മീറ്ററുകൾ മാറിയാണ് മതിൽ സ്ഥിതി ചെയ്യുന്നത്. ഇയാൾ ഉടുത്തിരുന്ന മുണ്ട് രണ്ടുമുണ്ട് കൂട്ടി മറുഭാഗത്തേക്ക് എറിഞ്ഞ് തൂങ്ങി കയറി എന്നാണ്.
ഈ മറുഭാഗത്തേക്ക് എറിയുമ്പോൾ നമ്മൾ കൈയ്യിൽ പിടിച്ച് വലിച്ചുകഴിഞ്ഞാൽ ആ മുണ്ട് ഇങ് തിരികെവരും. അപ്പൊ ആ മുണ്ട് മറുതലയിൽ നിന്ന് ഒന്നെങ്കിൽ ആരേലും പിടിച്ച് എവിടേലും കെട്ടണം. അല്ലെങ്കിൽ ആരെങ്കിലും ആ മറുതലയ്ക്ക് പ്രതിയെ കാൽ ബലം കൊടുത്ത് പിടിച്ചേക്കണം. പ്രതി കുരുക്കിട്ടല്ല കയറിയിരിക്കുന്നത് ഗോവിന്ദാച്ചാമി കയറിയത് ആ മുണ്ടിൽ പിടിച്ചു കയറി. അപ്പോൾ ആ മുണ്ട്. മതിലിന്റെ എതിർ ഭാഗത്ത് ഒന്നെങ്കിൽ ആരെങ്കിലും പിടിച്ചു കെട്ടിയിരിക്കണം. അല്ലെങ്കിൽ ബലമായിട്ട് ആരെങ്കിലും അനങ്ങാത്ത രീതിയിൽ പിടിച്ചാൽ മാത്രമേ പ്രതിക്ക് സുഖമായിട്ട് കയറാൻ പറ്റു.
അപ്പോൾ ഒരു കൈയുള്ള ആളിനെ എതിർ ഭാഗത്ത് നിന്ന് വലിക്കുകയും കൂടി ചെയ്താൽ മാത്രമേ ഈ കയറ്റം കൃത്യമാകൂ. അല്ലാതെ മുണ്ട് പിടിച്ച് കെട്ടിയത് കൊണ്ടോ ബലം കൊടുത്തത് കൊണ്ടോ പ്രതിക്ക് വളരെ പെട്ടെന്ന് കയറാൻ സാധിക്കില്ല. ഈ പ്രതി കയറുന്നതിന് അനുസരിച്ച് മതിലിന് പുറത്ത് നിന്ന് മുണ്ട് വലിക്കണം അത് ആര് ചെയ്തു?. ഇനി ഏഴര മീറ്റർ പൊക്കമാണ് മതിലിന് ഈ പൊക്കത്തിൽ ഒറ്റകൈയ്യനായ പ്രതി മുണ്ടിൽ പിടിച്ച് കയറുക നടക്കാത്ത കാര്യമാണ്. അപ്പോൾ പുറകുവശത്ത് നിന്ന് നോക്കുമ്പോൾ ആരോ വലിച്ചുകയറ്റി.
ഇനി അഞ്ച് മീറ്റർ കഴിയുമ്പോൾ അര മീറ്റർ പൊക്കത്തിലാണ് ഫെൻസിങ് നടത്തുന്നത്. അതും ഹൈ വോൾടേജ് വിത്ത് അലാറം ഫെൻസിങ് ആണ്. അപ്പോൾ അഞ്ച് മീറ്റർ പൊക്കത്തിൽ തന്നെ അലാറം അടിക്കും. അന്നേരം ഫെൻസിങ് എങ്ങനെ ഓഫായി?. സമയത്ത് ജയിലിൽ മാത്രമാണോ കറണ്ട് പോയത് ആ പരിധിയിലുള്ള മുഴുവൻ സ്ഥലങ്ങളിലും കറണ്ട് പോയിട്ടുണ്ടോ? അതുപോലെ ജയിലിൽ ജനറേറ്റർ ഉണ്ടാകുമല്ലോ. പിന്നെ ഈ സിസിടിവി ക്യാമെറ എന്ന് പറയുന്നത് മറ്റ് ജയിലുകളിലേക്കും പോലീസ് ഉദ്യാഗസ്ഥന്മാരുടെ ഫോണിൽ സഹിതം ഇത് ചെയ്തിട്ടുണ്ട്. അപ്പോൾ ഇതൊന്നും സംഭവിക്കാതെ ഗോവിന്ദച്ചാമി ഈസി ആയിട്ട് പോയി എങ്കിൽ ഇതിന് പിന്നിൽ വലിയൊരു ശക്തി തന്നെ ഉണ്ട്. അതുപോലെ കണ്ണൂർ ജയിലിൽ നേരത്തെയും ഇത്തരം സമാന സംഭവങ്ങൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പ്രിസണ്‍ ഓഫീസര്‍ അടക്കം നാല് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരമേഖല ജയില്‍ ഡിഐജിയാണ് ഉത്തരവിട്ടത്. സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്.
കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. സെല്ലിന്റെ രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ആകാശവാണിയുടെ സമീപത്തെ മതിലാണ് ചാടിക്കടന്നത്. ഒറ്റക്കെയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ക്വാറന്റൈന്‍ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്.
കണ്ണൂര്‍ ഡിസിസി ഓഫീസിന് സമീപത്ത് വെച്ച് ഗോവിന്ദച്ചാമിയുടെ സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.നാട്ടുകാര്‍ ഓടിച്ചതിനെതുടര്‍ന്ന് ഇയാള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് ഓടിക്കയറി. നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് ഇയാളെ ആളില്ലാത്ത വീട്ടിലെ കിണറ്റില്‍ ഒളിച്ചിരുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പുറത്തേക്കിറക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. സെല്ലിന്റെ രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.
വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ജയില്‍ 10 ആ ബ്ലോക്കിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. 7.5 മീറ്റര്‍ ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് ഇയാള്‍ രക്ഷ്പപെട്ടത്.