വ്ളോഗ് ചെയ്യാനായി ബസിൽ നിന്ന് ഇറങ്ങി; ആദ്യം പരിസരം ഒന്ന് നിരീക്ഷിച്ചു; നോക്കൂ..ഒരു ടുക് ടുക്; ആ ഓട്ടോ ഡ്രൈവറെ കണ്ട് കൊറിയൻ ദമ്പതികൾ അമ്പരന്നു; വീഡിയോ എടുക്കാതെ വേറെ മാർഗമില്ലെന്ന് മറുപടി; വീഡിയോ വൈറൽ; കൊറിയൻ ഷോക്ക്ഡ് ഇന്ത്യൻ റോക്ക്ഡ് എന്ന് കമന്റുകൾ!

Update: 2025-04-02 12:06 GMT

രാജസ്ഥാൻ: വിദേശ രാജ്യങ്ങളിൽ നിന്നും സഞ്ചാരികൾ ഇന്ത്യ സന്ദർശിക്കാൻ എത്തുന്നത് സ്ഥിരം കാഴ്ചയാണ്. നമ്മുടെ സംസ്കാരവും പാരമ്പര്യവും എല്ലാം നേരിട്ട് കണ്ട് ആസ്വാദിക്കാൻ അവർ ഈ സമയം ചെലവഴിക്കുന്നു. അതുപോലെ വിദേശത്ത് നിന്നും വ്ളോഗ് എടുക്കാനായി നിരവധി പേർ രാജ്യത്ത് എത്തുന്നു.

അവർ പല വെറൈറ്റി കാഴ്ചകളും കണ്ട് അത്ഭുതത്തോടെ എല്ലാം നോക്കി കാണുന്നു. ഇതോടെ കുറച്ചുപേർക്കേങ്കിലും ഇന്ത്യയുടെ യഥാർത്ഥ മുഖം തിരിച്ചറിയാനും സാധിക്കും. അതുപോലെ ഒരു കാര്യമാണ് കഴിഞ്ഞ ദിവസം വ്ളോഗ് ചെയ്യാനായി എത്തിയ കൊറിയൻ ദമ്പതികൾക്ക് സംഭവിച്ചത്. വളരെ വ്യത്യസ്തമായ അനുഭവമാണ് അവർക്ക് ലഭിച്ചത്.

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വച്ചാണ് സംഭവം ഉണ്ടായത്. കൊറിയൻ ഭാഷ അറിയുന്ന ഓട്ടോ ഡ്രൈവർമാരെ കണ്ട ദമ്പതികൾ ആകെ അന്തംവിട്ടു പോയി. ഈ നിമിഷങ്ങൾ വീഡിയോയിൽ പകർത്തിയത് പിന്നീട് വൈറലായി മാറുകയും ചെയ്തു. അങ്ങനെ കൊറിയക്കാരായ ദമ്പതികളെ മാത്രമല്ല, സോഷ്യൽ മീഡിയയേയും അമ്പരപ്പിച്ചിരിക്കുകയാണ്.

യാത്രാ വ്ലോഗർമാരാണ് വീഡിയോയിൽ ഉള്ള ദമ്പതികൾ. ഇരുവരും ജയ്‌സൽമീറിൽ ഒരു ബസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അവിടെ നിർത്തിയിട്ടിരിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓട്ടോകൾ കണ്ടത്. അപ്പോഴാണ് അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഓട്ടോ ഡ്രൈവർ കൊറിയൻ ഭാഷ സംസാരിച്ചത്. ഇതെല്ലാം 'ടുക് ടുക്' ആണ് എന്നായിരുന്നു ഇയാൾ പറഞ്ഞത്.

പിന്നാലെ, ഹിന്ദിയോ ഇം​ഗ്ലീഷോ സംസാരിക്കുന്നതിന് പകരം ആൾ കൊറിയൻ ഭാഷയിലാണ് ദമ്പതികളോട് ഹലോ പറഞ്ഞത്. പിന്നാലെ, നേരത്തെ ഇവിടെ കൊറിയയിൽ നിന്നുള്ള ഒരുപാടുപേർ വരുമായിരുന്നു. ഇപ്പോൾ അങ്ങനെ ആരേയും കാണുന്നില്ലല്ലോ, കുറേകാലം കൂടിയാണ് ഒരാളെ കാണുന്നത് എന്നെല്ലാം ഡ്രൈവർ കൊറിയൻ ഭാഷയിൽ പറഞ്ഞു. ഇത് അക്ഷരാർത്ഥത്തിൽ ദമ്പതികളെ ഞെട്ടിച്ചു.

പിന്നാലെ, ഓട്ടോ വേണോ എന്നും ഇയാൾ ചോദിക്കുന്നുണ്ട്. വേണ്ട നടക്കുകയാണ് എന്നാണ് ദമ്പതികൾ പറയുന്നത്. വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ഓട്ടോക്കാരന്റെ കൊറിയൻ ഭാഷയിലെ അറിവിനെ മിക്കവരും അഭിനന്ദിക്കുകയും ചെയ്തു. ഇപ്പോൾ വീഡിയോ ഭയങ്കരമായി വൈറലായി മുന്നോട്ട് പോവുകയാണ്.

Tags:    

Similar News