പൊലീസ് സേനയില്‍ കേട്ടുകേള്‍വി ഇല്ല; കുറ്റാരോപണ മെമ്മോ പോലും നല്‍കിയില്ല; പി വി അന്‍വറിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ അസാധാരണ നടപടി; സസ്പന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ 12 ദിവസത്തിനകം സര്‍വീസില്‍ തിരിച്ചെത്തി; വിചിത്ര സംഭവം ഇങ്ങനെ
പി.വി അന്‍വറിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
മലപ്പുറം: മുന്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന് പോലീസിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് സസ്പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥരെ കുറ്റാരോപണ മെമ്മോ പോലും നല്‍കാതെ 12 ദിവസത്തിനകം സര്‍വീസില്‍ തിരിച്ചെടുത്തു. മാവോയിസ്റ്റ് ഓപ്പറേഷന്‍ അടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ കേരള പോലീസിന്റെ രഹസ്യ സ്വഭാവമുള്ള ഓപ്പറേഷന്‍ വിഭാഗമായ സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അരീക്കോട് ആസ്ഥാനത്തെ രഹസ്യ വിവരങ്ങള്‍ പി.വി അന്‍വറിന് ചോര്‍ത്തി നല്‍കിയതായുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ കമാന്‍ഡോ ഹവില്‍ദാര്‍ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യന്‍ എന്നിവരെ ഏപ്രില്‍ 28ന്് ഐ.ആര്‍.ബി തൃശൂര്‍ കമാന്‍ഡന്റ് മുഹമ്മദ് നജീമുദ്ദീന്‍ സസ്പെന്റ് ചെയ്തത്.
എസ്.ഒ.ജിയുടെ രഹസ്യ രേഖകള്‍ ഉന്നത രാഷ്ട്രീയ നേതാവിനും മാധ്യമങ്ങള്‍ക്കും നല്‍കിയതിനും എസ്.ഒ.ജി ആസ്ഥാനത്ത് ഹവില്‍ദാര്‍ വിനീത് സ്വയം വെടിവെച്ച് മരിച്ച സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനുമായിരുന്നു സസ്പെന്‍ഷന്‍. കേരള പോലീസിലെ കമാന്‍ഡോ വിഭാഗത്തില്‍ അച്ചടക്കം പരമപ്രധാനമായ സേനാവിഭാഗത്തിന്റെ രഹസ്യവിവരങ്ങള്‍ കൈമാറിയത് ഗുരുതരമായ അച്ചടക്ക ലംഘനവും ആശങ്കപ്പെടുത്തുന്നതും പോലീസിന് കളങ്കപ്പെടുത്തുന്നതുമാണെന്ന് കണ്ടെത്തിയായിരുന്നു സസ്പെന്‍ഷന്‍. വാച്യാന്വേഷണം നടത്താനായി ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എന്‍.വി സജീഷ്ബാബുവിനെ നിയമിച്ചിരുന്നു. സസ്പെന്‍ഷനിലായവര്‍ക്ക് 15 ദിവസത്തിനകം കുറ്റാരോപണ മെമ്മോ നല്‍കാനും രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ പോലീസ് സേനയില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത തരത്തില്‍ കുറ്റാരോപണ മെമ്മോ പോലും നല്‍കാതെയാണ് സസ്പെന്‍ഷനിലായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ തൃശൂര്‍ കമാന്‍ഡന്റ് മുഹമ്മദ് നജീമുദ്ദീന്‍ ഉത്തരവിട്ടിരിക്കുന്നത്. സേനാംഗങ്ങളുടെ ട്രെയിനിങും മറ്റ് ഡ്യൂട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടി നിലവിലുള്ള അന്വേഷണത്തെ ബാധിക്കാത്ത തരത്തിലെന്നാണ് സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്. കുറ്റാരോപണ മെമ്മോക്ക് മറുപടിയും അന്വേഷണവും നടത്തി ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സസ്പെന്‍ഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കാറ്. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചാണ് ഐ.ആര്‍.ബി തൃശൂര്‍ കമാന്‍ഡന്റ് മുഹമ്മദ് നജീമുദ്ദീന്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.
അന്‍വറിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് കമാന്‍ഡോ ഹവില്‍ദാര്‍മാരായ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യന്‍ എന്നിവരെ അടിയന്തരമായി സസ്പെന്റ് ചെയ്യണമെന്ന ഉത്തരമേഖലാ ഐ.ജി കഴിഞ്ഞ മാര്‍ച്ച് 13ന് ഐ.ആര്‍.ബി തൃശൂര്‍ കമാന്‍ഡന്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ 45 ദിവസം കഴിഞ്ഞ് ഏപ്രില്‍ 28നാണ് കമാന്‍ഡന്റ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്.
അരീക്കോട് എസ്.ഒ.ജിയിലെ 5 ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും ഡ്യൂട്ടിയുമടക്കമുള്ള രഹസ്യ രേഖകള്‍ പി.വി അന്‍വര്‍ കഴിഞ്ഞ സെപ്തംബര്‍ 9തിന് മഞ്ചേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. ഇത് രാജ്യസുരക്ഷക്കും എസ്.ഒ.ജിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ജീവനും ഭീഷണിയാണെന്ന് കാണിച്ച് എസ്.ഒ.ജി എസ്.പി പി.ടി ഫിറാഷ് മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി.വി അന്‍വറിനെതിരെ ജാമ്യമില്ലാവകുപ്പില്‍ മഞ്ചേരി പോലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണവും എവിടെയുമെത്തിയിട്ടില്ല.
മാവോയിസ്റ്റ് ഓപ്പറേഷന്‍ അടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ കേരള പോലീസിന്റെ രഹസ്യ സ്വഭാവമുള്ള ഓപ്പറേഷന്‍ വിഭാഗമായ സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അരീക്കോട് ആസ്ഥാനത്തെ രഹസ്യ വിവരങ്ങള്‍ പി.വി അന്‍വറിന് ചോര്‍ത്തി നല്‍കിയതായുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ കമാന്‍ഡോ ഹവില്‍ദാര്‍ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യന്‍ എന്നിവരെ ഏപ്രില്‍ 28ന്് ഐ.ആര്‍.ബി തൃശൂര്‍ കമാന്‍ഡന്റ് മുഹമ്മദ് നജീമുദ്ദീന്‍ സസ്പെന്റ് ചെയ്തത്.