സ്രാവുകള്‍ ഇണ ചേരുന്നതിന്റെ ദൃശ്യങ്ങള്‍ പങ്ക് വെച്ച് ഒരു സംഘം ശാസ്ത്രജ്ഞര്‍; ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; ന്യൂ കാലിഡോണിയ തീരത്ത് നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറല്‍

ന്യൂ കാലിഡോണിയ തീരത്ത് നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറല്‍

Update: 2025-09-23 07:40 GMT

സ്രാവുകള്‍ ഇണചേരുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍ പങ്ക് വെച്ച് ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍. ന്യൂ കാലിഡോണിയ തീരത്ത് രണ്ട് ആണും ഒരു പെണ്ണും ഇണചേരുന്നതിന്റെ ദൃശ്യങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. ഇത്് വളരെ അപൂര്‍വ്വമാണ് എന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്. 110 സെക്കന്‍ഡുകള്‍ നീണ്ടു നില്‍ക്കുന്ന ഇണ ചേരലിന്റെ ദൃശ്യങ്ങളാണ് ശാസ്ത്രജ്ഞന്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയുന്നത് വല്ലപ്പോഴും മാത്രമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

ഒന്നിനുപുറകെ ഒന്നായി അത് വേഗത്തില്‍ അവസാനിക്കുകയായിരുന്നു. ആദ്യത്തേതിന് 63 സെക്കന്‍ഡും എടുത്തു, മറ്റൊന്നിന് 47 സെക്കന്‍ഡുമാണ് സമയമെടുത്തത്. ഡോ. ഹ്യൂഗോ ലസ്സൗസ് എന്ന ശാസ്ത്രജ്ഞനാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത്. പിന്നീട്, ആണ്‍ സ്രാവുകള്‍ കടല്‍ത്തീരത്തിന്റെ അടിത്തട്ടില്‍ നിശ്ചലമായി കിടക്കുന്നതായും പെണ്‍ സ്രാവ് സജീവമായി നീന്തി പോകുന്നതായും കാണാം. ഈ ഇനത്തിലെ രണ്ട് ആണ്‍ സ്രാവുകള്‍ ഒരു പെണ്‍ സ്രാവുമായി ഇണചേരുന്നതതിന്റെ ദൃശ്യങ്ങള്‍ ഒരു പക്ഷെ ലോക്ത് തന്നെ ആദ്യമായി ചിത്രീകരിച്ച സംഭവമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.


Full View

എന്നാല്‍ സ്രാവുകള്‍ മാത്രമല്ല ഇത്തരത്തില്‍ മൂന്ന് പേര്‍ ഒരുമിച്ച് ഇണചേരുന്നത് എന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയവര്‍ പറയുന്നത്.

ബോണബോസ്, ബോട്ടില്‍നോസ് ഡോള്‍ഫിനുകള്‍, ചാരനിറത്തിലുള്ള തിമിംഗലങ്ങള്‍ എന്നിവയും ഇത്തരത്തില്‍ ഇണ ചേരാറുണ്ട്. സണ്‍ഷൈന്‍ കോസ്റ്റ് സര്‍വകലാശാലയിലെ സമുദ്ര ജീവശാസ്ത്രജ്ഞനായ ഡോ. ലസ്സൗസ്, ന്യൂ കാലിഡോണിയ തീരത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ പര്യവേഷണം നടത്തുമ്പോള്‍ അസാധാരണമായ എന്തോ ഒന്ന് കണ്ടെത്തിയിരുന്നു.

പെണ്‍ സ്രാവുകളുടെ പിന്നാലെ വേഗത്തില്‍ നീന്തുന്ന ആണ്‍ സ്രാവുകളെ മുമ്പ് അദ്ദേഹം കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ഇണ ചേരുന്നത് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പ്രത്യേക കൂട്ടത്തെ സര്‍വേ ചെയ്യുന്നതിനിടയിലാണ് ഈ പെണ്‍ സ്രാവിനെ അദ്ദേഹം കണ്ടെത്തിയത്. ഒപ്പം ആണ്‍സ്രാവുകളേയും കണ്ട ഗവേഷകര്‍ അവയെ ശല്യപ്പെടുത്താതെ കാത്തിരിക്കുകയായിരുന്നു. ലെപ്പേര്‍ഡ് സ്രാവുകള്‍ എന്നറിയപ്പെടുന്ന

ഈ ഇനം വംശനാശ ഭീഷണി നേരിടുന്നവയാണ്. ചര്‍മ്മത്തില്‍ കാണപ്പെടുന്ന വരയുള്ള പാറ്റേണ്‍ കാരണം ഇവയെ സീബ്ര സ്രാവുകള്‍ എന്നും വിളിക്കപ്പെടുന്നു.

ഇന്തോ-വെസ്റ്റ് പസഫിക് മേഖലയിലുടനീളമുള്ള തീരങ്ങളിലും ആഫ്രിക്കയുടെ കിഴക്കന്‍ തീരം മുതല്‍ പസഫിക് ദ്വീപുകള്‍ വരെയും ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ഭൂമിയിലെ ഏറ്റവും മികച്ച വേട്ടക്കാര്‍ എന്നാണ് സ്രാവുകളെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്. ഇവയുടെ, മൂര്‍ച്ചയേറിയ പല്ലുകളാണ് പ്രധാന ആയുധം.

Tags:    

Similar News