ഉപതിരഞ്ഞെടുപ്പ് ഉത്സവത്തിലും എതിരാളികള്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ്; വോട്ടെണ്ണല്‍ വാരത്തിലും കേരള ജനതയുടെ പ്രിയപ്പെട്ട വാര്‍ത്താ ചാനലായി ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്; ട്വന്റി ഫോര്‍ തുടര്‍ ആഴ്ച്ചകളില്‍ പിന്നോട്ട്; റേറ്റിംഗ് നിലനിര്‍ത്തി കൈരളി; ഏറ്റവും പിന്നില്‍ മീഡിയാ വണ്‍

ഉപതിരഞ്ഞെടുപ്പ് ഉത്സവത്തിലും എതിരാളികള്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ്

Update: 2024-11-28 08:59 GMT

കൊച്ചി: വാര്‍ത്തകളെ ഇഷ്ടപ്പെടുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് എന്നത് ഉത്സവം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് കേരളത്തില്‍ വലിയ പ്രാധാന്യത്തോടെ നടന്നതും. വാര്‍ത്താ ചാനലുകള്‍ ആവേശം പൂര്‍വ്വം വോട്ടെണ്ണല്‍ ദിനം ആഘോഷിച്ച വാരമായിരുന്നു കടന്നുപോയത്. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു തെരഞ്ഞെടുപ്പു ഫലം വന്നത്. മലയാളികള്‍ പതിവു തെറ്റിക്കാത്ത കാഴ്ച്ചയും പോയവാരം കണ്ടു. ഇക്കുറിയെ കേരളം തെരഞ്ഞെടുപ്പ് ഉത്സവം ആഘോഷമാക്കിയത് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനൊപ്പം ആയിരുന്നു.

വോട്ടെണ്ണല്‍ വാരത്തിലും മലയാളികളുടെ പ്രിയപ്പെട്ട വാര്‍ത്താചാനലായി മാറിയത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. ബിജെപിയുടെ വന്‍തോല്‍വിയും തുടര്‍ന്ന് ബിജെപിയില്‍ ഉണ്ടായ പൊട്ടിത്തെറികളുമെല്ലാം പോയവാരത്തെ വാര്‍ത്തകളായിരുന്നു. ഈ വാരത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് എതിരാളികള്‍ ഇല്ലാതെ ബഹുദൂരം പിന്നിലാണ്. ഈ വര്‍ഷത്തെ നാല്‍പ്പത്തിയേഴാം ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാമത്. കഴിഞ്ഞ ആഴ്ച്ചത്തേക്കാള്‍ ഒരു പോയിന്റ് അധികം നേടി 92 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്.

റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് 76 പോയിന്റാണുള്ളത്. കഴിഞ്ഞ ആഴ്ച 75 പോയിന്റായിരുന്നു. ഒരു പോയിന്റിന്റെ നേട്ടം മാത്രമാണ് റിപ്പോര്‍ട്ടറിന് നേടാന്‍ സാധിച്ചത്. അതേസമയം ട്വന്റി ഫോര്‍ ന്യൂസ് ചാനലിന് തിരിച്ചടികളുടെ കാലമാണ്. റേറ്റിംഗ് ഉയര്‍ത്താന്‍ പുതിയ കുറുക്കുവഴികളുമായി രംഗത്തുവന്നിട്ടും ട്വന്റി ഫോര്‍ റേറ്റിംഗ് താഴേക്ക് പോയി. 47ാം ആഴ്ച്ചയില്‍ ട്വന്റി ഫോര്‍ 54 പോയിന്റാണ് നേടിയത്. കഴിഞ്ഞ ആഴ്ച്ചയില്‍ 55 ആയിരുന്നിടത്തു നിന്നുമാണ് ഈ ഇടിവ്.

ഷിരൂര്‍ രക്ഷാപ്രവര്‍ത്തന സമയത്ത് റേറ്റിംഗില്‍ ഒന്നാമത് എത്തിയ ചാനലാണ് മൂന്നാം സ്ഥാനത്തേക്ക പിന്തള്ളപ്പെട്ടത്. അതേസമയം റിപ്പോര്‍ട്ടറിന് കിട്ടിയ പ്രേക്ഷക പിന്തുണയാണ് ട്വന്റി ഫോറിന് തിരിച്ചടിയായത്. കേരളാ വിഷന്റെ സെറ്റ് ടോപ് ബോക്സില്‍ ഓണ്‍ ചെയ്യുമ്പോള്‍ തന്നെ റിപ്പോര്‍ട്ടര്‍ എത്തിയതും ട്വന്റി ഫോര്‍ ന്യൂസിനെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കാന്‍ ട്വന്റി ഫോറും തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. ചാനല്‍ റേറ്റിംഗില്‍ നാലാം സ്ഥാനത്ത് പതിവ് പോലെ മനോരമ ന്യൂസാണ്. 41 പോയിന്റാണ് മനോരമയ്ക്കുള്ളത്. കഴിഞ്ഞ ആഴ്ച 42 പോയിന്റാണ് നേടിയിരുത്.

അഞ്ചാമതുള്ള മാതൃഭൂമിയ്ക്ക് 33 പോയിന്റാണുള്ളത്. പോയ വാരവും ഇതേ പോയിന്റായിരുന്നു. ജനം ടിവിക്ക് 22 പോയിന്റുണ്ട്. കൈരളി ന്യൂസിന് 21ഉം. മൂന്ന് ആഴ്ച്ചകളില്‍ തുടര്‍ച്ചയായി ഇതേ പോയിന്റിലാണ് കൈരളി ന്യൂസ്. എട്ടാമതുള്ള ന്യൂസ് 18 കേരളയ്ക്ക് 13 പോയിന്റുണ്ട്. മീഡിയാ വണിന് പത്ത് പോയിന്റുമാണുള്ളത്.

മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്ഡേറ്റ് - ആഴ്ച്ച 46 -ബ്രാക്കറ്റില്‍ പോയ വാരത്തെ പോയിന്റ്)

ബ്രാക്കറ്റില്‍ പോയ വാരത്തെ പോയിന്റ്

ഏഷ്യാനെറ്റ് ന്യൂസ് - 92, (91), (92)

റിപ്പോര്‍ട്ടര്‍ ടിവി - 76, (75) (78)

ട്വന്റി ഫോര്‍ - 54, (55) (61)

മനോരമ ന്യൂസ് - 41, (42) (45)

മാതൃഭൂമി ന്യൂസ് - 33, (33), (35)

ജനം ടിവി - 22, (23), (23)

കൈരളി ന്യൂസ് -21, ( 21) (21)

ന്യൂസ് 18 കേരള - 13, (12) (13)

മീഡിയ വണ്‍ -10, (9), (10)

തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഏതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പതിവുശൈലി. അതു തന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പു കാലത്തും ആവര്‍ത്തിച്ചിരുന്നത്. വോട്ടെണ്ണല്‍ ദിനം ചാനലിന്റെ അമരക്കാരായ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി ജി സുരേഷ്‌കുമാര്‍ എന്നിവരാനാണ് ലൈവായി നിന്നത്. ചാനലിന്റെ പ്രമുഖ മുഖങ്ങളെല്ലാം എത്തിയതോടെ ഏതിരാളികളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പു തുടരുകയാണ്.

Tags:    

Similar News