'ഗംഗയില്‍ മുങ്ങിനിവര്‍ന്നാല്‍ നിങ്ങളുടെ വയറ് നിറയുമോ? ദാരിദ്ര്യം ഇല്ലാതാകുമോ?; ക്യാമറയില്‍ പതിയുന്നത് വരെ അവര്‍ മുങ്ങി നിവരും; ബിജെപി മത്സരം തുടരും; ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല'; അമിത് ഷാ മഹാകുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഖര്‍ഗെ

ഗംഗയില്‍ മുങ്ങിനിവര്‍ന്നാല്‍ ദാരിദ്ര്യം ഇല്ലാതാകുമോ?

Update: 2025-01-27 14:34 GMT

ന്യൂഡല്‍ഹി: ഗംഗയില്‍ മുങ്ങി നിവര്‍ന്നാല്‍ ദാരിദ്ര്യം ഇല്ലാതാകുമോ എന്ന ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് അധ്യാക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ മുങ്ങിനിവര്‍ന്ന ദിവസം തന്നെയാണ് ഖര്‍ഗെയുടെ ചോദ്യം. കുംഭമേളയില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയമായ ഇടപെടലിനെ വിമര്‍ശിച്ചുകൊണ്ടാണ് ഖാര്‍ഗെയുടെ ചോദ്യം. ക്യാമറക്ക് മുന്നില്‍ നിന്ന് ഗംഗയില്‍ മുങ്ങുന്നത് ബിജെപി നേതാക്കള്‍ ഒരു മത്സരമാക്കി എടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. മധ്യപ്രദേശിലെ മ്ഹൗയില്‍ ജയ് ബാപു, ജയ് ഭീം, ജയ് സംവിധാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

'നരേന്ദ്ര മോദിയുടെ വ്യാജ വാഗ്ദാനങ്ങളുടെ കെണിയില്‍ വീണുപോകരുത്. ഗംഗയില്‍ മുങ്ങി നിവര്‍ന്നാല്‍ നിങ്ങളുടെ വയറ് നിറയുമോ. ഗംഗയില്‍ മുങ്ങി നിവരുന്നത് മത്സരമായാണ് കണക്കാക്കുന്നത്. ക്യാമറയില്‍ പതിയുന്നത് വരെ അവര്‍ മുങ്ങി നിവരും. അത്തരക്കാര്‍ രാജ്യത്തിന് ഗുണം ചെയ്യില്ല. പക്ഷേ, ഒരു കുട്ടിക്ക് പഠിക്കാന്‍ പറ്റാത്ത അവസ്ഥ, സ്‌കൂളില്‍ പോകാനാവാത്ത അവസ്ഥ, തൊഴിലാളികള്‍ക്ക് കൂലി കിട്ടാത്ത അവസ്ഥ.. ഇത്തരം സമയങ്ങളില്‍ ഈ ആളുകള്‍ ആയിരക്കണക്കിന് രൂപയാണ് ഗംഗയില്‍ മുങ്ങി നിവരാന്‍ ചെലവിടുന്നത്. ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. അങ്ങനെയുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. ', ഖാര്‍ഗെ പറഞ്ഞു.

ക്യാമറയില്‍ ശരിയായി പതിയുന്നതുവരെ അവര്‍ ഗംഗയില്‍ മുങ്ങിനിവരും. അത്തരക്കാര്‍ രാജ്യത്തിന് ഗുണകരമാകില്ല. നമ്മുടെ വിശ്വാസം ദൈവത്തിലാണ് എല്ലാ ദിവസവും വീട്ടില്‍ പൂജ ചെയ്യും, പൂജയ്ക്കുശേഷം സ്ത്രീകളൊക്കെ പുറത്തുപോകും അതിലൊന്നും പ്രശ്‌നമില്ല. പാവപ്പെട്ടവരെ മതത്തിന്റെ പേരില്‍ ചൂഷണം ചെയ്യുന്നതാണു പ്രശ്‌നം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ വിശ്വാസം ദൈവത്തിലാണ്. എല്ലാ ദിവസവും വീട്ടില്‍ പൂജ ചെയ്യും. പൂജയ്ക്ക് ശേഷം സ്ത്രീകളെല്ലാം പുറത്തുപോകും അതിലൊന്നും പ്രശ്‌നമില്ല. പാവപ്പെട്ടവരെ മതത്തിന്റെ പേരില്‍ ചൂഷണം ചെയ്യുന്നതാണ് പ്രശ്‌നമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. മഹാകുംഭമേള നടക്കുന്നതിനാല്‍ ഗംഗാ സ്‌നാനം നടത്താന്‍ നിരവധിയാളുകളാണ് എത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുംഭമേളയ്‌ക്കെത്തി ത്രിവേണിയില്‍ സ്‌നാനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കുംഭമേളയ്ക്ക് എത്തിയിരുന്നു.

Tags:    

Similar News