'എമ്പുരാന്‍ ചരിത്ര വിജയമാകാന്‍ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍; അതിര്‍ത്തികള്‍ ഭേദിച്ച് മലയാള സിനിമയുടെ അഭിമാനമാകട്ടെ, പ്രിയ ലാലിനും പൃഥ്വിക്കുമൊപ്പം'; എമ്പുരാന്‍ ടീമിന് ആശംസ അറിയിച്ചു മമ്മൂട്ടി; റിലീസിന് തൊട്ടുമുമ്പ് എമ്പുരാന്‍ ടീമിന് പുത്തന്‍ ഊര്‍ജ്ജം

എമ്പുരാന്‍ ചരിത്ര വിജയമാകാന്‍ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍

Update: 2025-03-26 09:21 GMT

കൊച്ചി: മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ എമ്പുരാന്‍ റിലീസിന് ഒരുങ്ങുകയാണ്. നാളെ ചിത്രം തീയറ്ററുകളില്‍ എത്തുമ്പോള്‍ ഏവരും വലിയ ആകാംക്ഷയിലാണ്. ഇതിനിടെ എമ്പുരാന്‍ ടീമിനെ തേടി ഒരു സ്‌പെഷ്യല്‍ ആശംസയും എത്തി. സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് രംഗത്തുവന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം എമ്പുരാന്‍ ടീമിന് ആശംസ അറിയിച്ചത്. 'എമ്പുരാന്‍

ചരിത്ര വിജയമാകാന്‍ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. അതിര്‍ത്തികള്‍ ഭേദിച്ച് സിനിമ മലയാള സിനിമയുടെ അഭിമാനമാകട്ടെ. പ്രിയ ലാലിനും പൃഥ്വിക്കുമൊപ്പം', എന്നാണ് മമ്മൂട്ടി കുറിച്ചത്.

മമ്മൂട്ടിയും സിനിമയുടെ ഭാഗമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും തന്നെ ഉണ്ടായിട്ടില്ല. സിനിമയുടെ പോസ്റ്ററില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന താരം ആരെന്ന വിധത്തില്‍ പലവിധത്തിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. ആമിര്‍ഖാനാണ് എന്ന വിധത്തില്‍ അടക്കം ചര്‍ച്ചകള്‍ സൈബറിടത്തില്‍ ഉയരുന്നുണ്ട്. മറ്റു പല പേരുകളും ഉയരുന്നുണ്ട്. ഇതോടെയാണ് മമ്മൂട്ടിയുടെ ആശംസ എത്തുന്നതും.

നാളെ രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോ ആരംഭിക്കുക. ചിത്രം തീയറ്ററില്‍ എത്തുന്നതിന് മുമ്പു തന്നെ സിനിമ മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. റിലീസിന് മുമ്പ് 50 കോടി വില്‍പ്പന പിന്നിട്ട ആദ്യ മലയാള ചിത്രമായി എമ്പുരാന്‍ ഇതിനകം മാറിക്കഴിഞ്ഞു. കേരളത്തില്‍ മാത്രം 750ലേറെ സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ആദ്യ ദിനം തന്നെ 100 കോടി കടക്കുന്ന മലയാള സിനിമയായി എമ്പുരാന്‍ മാറുമോ എന്ന ചോദ്യത്തിന് ഉത്തരം നാളെ ലഭിക്കും.

വിദേശ ബോക്സ് ഓഫീസില്‍, എമ്പുരാന്റെ പ്രീ-സെയില്‍സ് ഗ്രോസ് 4 മില്യണ്‍ ഡോളറിനടുത്ത് , അതായത് 30 കോടിയില്‍ ഇതിനകം എത്തി. ജര്‍മനിയില്‍ എമ്പുരാന്റെ അഡ്വാന്‍സ് സെയില്‍സ് സമീപകാല മെഗാ ബ്ലോക്ക്ബസ്റ്റര്‍ പുഷ്പ 2 ന്റെ ആകെ കളക്ഷനെ മറികടന്നതും ശ്രദ്ധേയമാണ്. 2025ലിറങ്ങിയ മലയാളം ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിച്ചതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ചിത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ പലവിധത്തിലുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പേരും ചര്‍ച്ചചെയ്യുന്നത് ചിത്രത്തിലെ പ്രധാനവില്ലന്‍ ആരാണെന്നതിനെക്കുറിച്ചാണ്. എമ്പുരാന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ വെള്ള കോട്ടില്‍ ഡ്രാഗണിന്റെ ചിത്രവുമായി പുറംതിരിഞ്ഞു നില്‍ക്കുന്ന പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ഇതോടെയണ് വില്ലനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.ആ ചര്‍ച്ച ഇപ്പോഴിത റിലീസിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോഴും അതേപടി തുടരുകയാണ്.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയ്‌ലറും ഒന്നും തന്നെ വില്ലനെക്കുറിച്ച് സുചനകള്‍ തന്നില്ല.

കൂടാതെ ദിവസങ്ങള്‍ക്ക് മുന്നെ പുറത്തുവിട്ട കറുത്ത കോട്ടില്‍ ഡ്രാഗണ്‍ ചിത്രവുമായി പുറംതിരഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോയും ഇന്നലെ വന്ന അതിന്റെ തന്നെ മുഴുവന്‍ ഫിഗര്‍ ഫോട്ടോട്ടയും വില്ലന്‍ ആരെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.ഒരോ ചിത്രം വരുമ്പോഴും ഒരോ താരങ്ങളെയാണ് പ്രേക്ഷകര്‍ ഊഹിക്കുന്നത്.ഫഹദ് ഫാസിലില്‍ തുടങ്ങി റിക്ക് യൂനെ വഴി ഇപ്പോഴിത ഷാരൂഖ് ഖാന്‍,അമീര്‍ഖാനില്‍ വരെ എത്തി നില്‍ക്കുകയാണ് വില്ലനെക്കുറിച്ചുള്ള ചര്‍ച്ചകള്‍.

ഇന്ന് രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെതായ ഒരു സ്‌ക്രീന്‍ ഷോട്ടാണ് വിഷയത്തിലെ ഒടുവിലെ ചര്‍ച്ച.കാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു എന്ന കുറിപ്പുമായി കൗണ്ട്ഡൗണ്‍ സ്റ്റാര്‍ട്ട് ചെയ്തിരിക്കുകയാണ് അമീര്‍ഖാന്‍ പ്രൊഡക്ഷന്‍.ഇത്തരത്തിലൊരു സ്‌ക്രീന്‍ഷോട്ടാണ് അമീര്‍ഖാനാണോ വില്ലനെന്ന ചര്‍ച്ചകളഎ വീണ്ടും സജീവമാക്കുന്നത്.ഏതായാലും അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ സസ്‌പെന്‍സ് എന്താണെന്ന് 2-3 മണിക്കൂറില്‍ ഉത്തരം ലഭിക്കും.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

Tags:    

Similar News