സെര്‍ബിയക്കാരി ഭാര്യയുമായി വേര്‍പിരിഞ്ഞതോടെ ഹാര്‍ദ്ദികിന്റെ മനം കവര്‍ന്ന സുന്ദരി; മഹിക വന്നത് മുതല്‍ ജീവിതത്തില്‍ ഭാഗ്യങ്ങള്‍ മാത്രമെന്ന് പറഞ്ഞ് താരം; ഇഷാന്‍ കിഷന്റെ അത്ഭുതകരമായ മടങ്ങിവരവിന് പിന്നില്‍ താങ്ങായി നിന്ന കൂട്ടുകാരി അദിതി ഹുണ്ടിയ; അഹമ്മദാബാദിലെ വേദിയില്‍ തിളങ്ങി താരങ്ങളുടെ കാമുകിമാരും

സെര്‍ബിയക്കാരി ഭാര്യയുമായി വേര്‍പിരിഞ്ഞതോടെ ഹാര്‍ദ്ദികിന്റെ മനം കവര്‍ന്ന സുന്ദരി

Update: 2026-03-09 08:44 GMT

അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോര് വേദികളില്‍ താരങ്ങളെപ്പോലെ തന്നെ ചര്‍ച്ചയാകാറുള്ളതാണ് അവര്‍ക്കൊപ്പം എത്തുന്ന കാമുകിമാരും ഭാര്യമാരും ഒക്കെ.ജേതാക്കളായ താരങ്ങള്‍ക്കൊപ്പം ചിലര്‍ വിജയാഹ്ലാദം പങ്കിടുമ്പോള്‍ മറ്റുചിലര്‍ പരാജിതരുടെ ദുഖങ്ങളില്‍ അവര്‍ക്ക് പിന്തുണയുമായെത്തുന്ന കാഴ്ച്ചകളും ലോകകപ്പ് ഫൈനല്‍ വേദികളിലെ കാഴ്ച്ചകളാണ്. ക്രിക്കറ്റ് ഫുട്ബോള്‍ എന്നിങ്ങനെ കായിക ഇനങ്ങളുടെ വേര്‍തിരിവില്ലാതെ ഇത്തരം കാഴ്ച്ചകള്‍ സാധാരണമാണ്. ചിലപ്പോള്‍ കാമുകിമാരെക്കുറിച്ച് പുറം ലോകം അറിയുന്നത് തന്നെ ഇത്തരം സന്ദര്‍ഭങ്ങളിലായിരിക്കും. ഇത്തരത്തില്‍ ഇന്ത്യയുടെ ലോകകപ്പ് വിജയവേളയില്‍ കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധനേടിയ രണ്ടുപേരായിരുന്നു ഇഷാന്‍ കിഷന്റെ കാമുകി അദിതി ഹുണ്ടിയയും ഹര്‍ദ്ദിക് പാണ്ഡ്യയുടെ കാമുകി മഹിക ശര്‍മ.

തങ്ങളുടെ പ്രിയപ്പെട്ടവരെ പിന്തുണയ്ക്കാന്‍ രണ്ടുപേരും ഇന്നലെ സ്റ്റേഡിയത്തിലെത്തിയിരുന്നു.മഹിക ശര്‍മ്മ മത്സരശേഷവും ഫോട്ടോയെടുത്തും മറ്റും ഹര്‍ദ്ദിക്കിനൊപ്പം സജീവമായപ്പോള്‍ അദിതി ഗ്യാലറിയില്‍ ഇരുന്ന് താരത്തിന് പിന്തുണ നല്‍കി.മത്സരത്തിലെ താരങ്ങളുടെ ഒരോ മിന്നുന്ന പ്രകടനത്തിനൊപ്പം ക്യാമറക്കണ്ണുകള്‍ കാമുകിമാരെയും തേടിയെത്തി.ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ കാഴ്്ചകള്‍.

മഹിക വന്നത് മുതല്‍ ജീവിതത്തില്‍ ഭാഗ്യങ്ങള്‍ മാത്രമെന്ന് ഹര്‍ദ്ദിക്

മത്സരത്തില്‍ ഗ്യാലറിയിലും മത്സരശേഷം ഗ്രൗണ്ടിലും ഹര്‍ദ്ദിക്കിനൊപ്പം സജീവമായിരുന്നു മഹിക ശര്‍മ്മ.മഹിക തന്റെ ജീവിത്തില്‍ വന്നതിന് ശേഷം തനിക്ക് വിജയങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നാണ് കഴിഞ്ഞ ദിവസം ഹര്‍ദ്ദിക്ക് പ്രതികരിച്ചത്.നടിയും സെര്‍ബിയന്‍ മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും ഹാര്‍ദിക് പാണ്ഡ്യയും കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചിതരായത്.ഇതിന് പിന്നാലെയാണ് മഹികയുമായി ഹര്‍ദ്ദിക്ക് പരിചയത്തിലാകുന്നത്.മഹിക പങ്കുവച്ച ഒരു ചിത്രത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ജഴ്സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ആദ്യമായി ഉയരുന്നത്.എങ്കിലും ഇരുവരും പ്രണയം ഔദ്യോഗികമായി സ്ഥീരികരിച്ചിരുന്നില്ല.എന്നാല്‍ ഹര്‍ദ്ദിക്കിന്റെ കഴിഞ്ഞ പിറന്നാളിന് ഇരുവരും ഒരുമിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


 



അന്ന് ആദ്യമായാണ് പൊതുയിടത്തില്‍ ഇരുവരും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.ഇതോടെയാണ് ഇവരുടെ പ്രണയം 'ഒഫിഷ്യല്‍' ആയെന്ന് വ്യാഖ്യാനിക്കപ്പെട്ടത്.ചിത്രങ്ങള്‍ പങ്കുവച്ചതോടെ പ്രണയവാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായി.ഹാര്‍ദിക് പാണ്ഡ്യയ്ക്കു ജന്മദിനാശംസ നേര്‍ന്ന് മഹികയും ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു.1993ല്‍ ജനിച്ച ഹാര്‍ദിക്കിക്ക് 32 കാരനാണ്.24 വയസ്സുകാരിയാണ്.ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളില്‍ പലതും ഒരേ സ്ഥലങ്ങളില്‍നിന്നുള്ളതായിരുന്നെന്നും ആരാധകര്‍ കണ്ടെത്തി.കാലിന് ഏറ്റ പരിക്കിന് പിന്നാലെ കരിയറില്‍ ഹര്‍ദ്ദിക്കിന് നീണ്ട ഇടവേള വേണ്ടി വന്നിരുന്നു.ഇതിന് ശേഷം ദക്ഷിണാഫ്രിക്കകെതിരായ പരമ്പരയില്‍ താരം ഉജ്ജ്വലമായി തിരിച്ചുവരികയായിരുന്നു.

തിരിച്ചുവരവിന്റെയും മികച്ച പ്രകടനത്തിന്റെയും മുഴുവന്‍ ക്രെഡിറ്റും തന്റെ പുതിയ പങ്കാളിയായ മഹിക ശര്‍മ്മയ്ക്കാണ് ഹാര്‍ദിക് നല്‍കിയത്.

ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ സംസാരിക്കവേയാണ്,പരിക്കേറ്റ് പുറത്തിരുന്ന കഠിനമായ ദിവസങ്ങളെക്കുറിച്ച് താരം വാചാലനായത്. തന്റെ പങ്കാളി വളരെ നല്ലവളാണെന്നും,''അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതില്‍ പിന്നെ നല്ലതുമാത്രമാണ് സംഭവിച്ചിട്ടുള്ളത്''എന്നും ഹാര്‍ദിക് പറഞ്ഞു.പേരെടുത്ത് പറയാതെ, മഹിക തന്റെ പങ്കാളിയാണെന്ന് ഇതോടെ ഹാര്‍ദിക് സ്ഥിരീകരിച്ചു.ഹാര്‍ദിക്കിന്റെ ഈ വീഡിയോയ്ക്ക് താഴെ 'മൈ ഹീറോ' എന്ന അടിക്കുറിപ്പോടെ മഹിക ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ കമന്റ് ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.മഹികയുടെ 25-ാം ജന്മദിനത്തില്‍ ഹാര്‍ദിക് പങ്കുവച്ച റൊമാന്റിക് വിഡിയോ വൈറലായിരുന്നു. മഹികയും ഹാര്‍ദിക്കും ഒപ്പമുള്ള മനോഹര നിമിഷങ്ങളാണ് വിഡിയോയിലുണ്ടായിരുന്നത്.

മഹിക ശര്‍മ്മ ആരാണ്?

മോഡലിംഗിലും അഭിനയത്തിലും മുഴുവന്‍ സമയ കരിയറിലേക്ക് മാറുന്നതിനു മുമ്പ് സാമ്പത്തിക ശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദധാരിയാണ് മഹിക ശര്‍മ്മ.ഗുജറാത്തിലെ ദീന്‍ദയാല്‍ പെട്രോളിയം യുണിവേഴ്സിറ്റിയിലും യുഎസിലുമായാണ് മഹിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.തുടര്‍ന്ന് ഫാഷന്‍ ലോകത്ത് ഗണ്യമായ മുന്നേറ്റം നടത്തിയ അവര്‍, മനീഷ് മല്‍ഹോത്ര, അനിത ഡോംഗ്രെ, തരുണ്‍ തഹിലിയാനി തുടങ്ങിയ മുന്‍നിര ഡിസൈനര്‍മാരുടെ റാമ്പില്‍ ചുവടുറപ്പിച്ചു.

റാമ്പിപ്പുറം സംഗീത വീഡിയോകള്‍, സിനിമകള്‍,തനിഷ്‌ക്,വിവോ,യൂണിക്ലോ തുടങ്ങിയ ഉയര്‍ന്ന പ്രൊഫൈല്‍ ബ്രാന്‍ഡുകള്‍ എന്നിവയുടെ കാമ്പെയ്‌നുകളിലും ശര്‍മ്മ അഭിനയിച്ചിട്ടുണ്ട്.ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡുകളില്‍ 'മോഡല്‍ ഓഫ് ദി ഇയര്‍' ആയും അവര്‍ കിരീടമണിഞ്ഞു.

കൂടാതെ ഫാഷന്റെ വളര്‍ന്നുവരുന്ന താരങ്ങളില്‍ ഒരാളായി പ്രമുഖ മാസികകള്‍ അവരെ അംഗീകരിച്ചിട്ടുണ്ട്.മഹിക ശര്‍മ്മ നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ 52,000-ത്തിലധികം ഫോളോവേഴ്‌സുമായി വളര്‍ന്നുവരുന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ്.വിവേക് ഒബ്റോയി നായകനായ പിഎം നരേന്ദ്ര മോദി എന്ന സിനിമയില്‍ മഹിക അഭിനയിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ഗ്യാലറിയില്‍ ഇഷാന്റെ പിന്തുടര്‍ച്ചക്കാരി..ഒടുവില്‍ കുടുംബത്തിന്റെ പിന്തുണയും

ഏകദേശം 2 വര്‍ഷത്തോളം ടീമിനു പുറത്തിരുന്ന ശേഷമാണ് ഇഷാന്‍ കിഷന്‍ ട്വന്റി20 ലോകകപ്പ് ടീമില്‍ സ്ഥാനം നേടിയത്.ആഭ്യന്തര മത്സരങ്ങള്‍ കളിക്കാതിരുന്നതിന്റെ പേരില്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍നിന്നു പുറത്താക്കപ്പെട്ട താരം ആഭ്യന്തര ടൂര്‍ണമെന്റിലെ തന്നെ കിടിലന്‍ പ്രകടനത്തിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്.ബാക്അപ് ഓപ്പണറായും വിക്കറ്റ് കീപ്പറായും ടീമിലെത്തിയ താരം, ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ പ്ലേയിങ് ഇലവനിലെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.നമീബിയയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ ലോകകപ്പിലും മിന്നും ഫോമിലായിരുന്നു.

ഇപ്പോഴിതാ, കളിക്കളത്തിനും പുറത്തും ഇഷാന്‍ വാര്‍ത്തകളില്‍ ഇടംനേടുകാണ്.താരത്തിന്റെ കാമുകിയെക്കുറിച്ച് മുത്തച്ഛന്‍ വെളിപ്പെടുത്തിയതോടെയാണ് ഇഷാന്‍ ചര്‍ച്ചകളില്‍ നിറഞ്ഞത്.വര്‍ഷങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കുമാണ് ഇതോടെ വിരാമമായത്. ബിഹാറിലെ ഔറംഗാബാദില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ, ഇഷാന്‍ കിഷന്റെ മുത്തച്ഛന്‍ അനുരാഗ് പാണ്ഡെ തന്റെ ചെറുമകന്‍ നിലവില്‍ മോഡല്‍ അദിതി ഹുണ്ടിയയുമായി ഡേറ്റിങ്ങിലാണെന്ന് സ്ഥിരീകരിച്ചു.

''ഇഷാന്‍ ആരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും, അവന്റെ തീരുമാനം എന്റേതാണെന്ന് ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ഇഷാന്‍ കിഷന്‍ ആരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നോ അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയാറാണ്. അദിതി അവന്റെ കാമുകിയാണ്. അവള്‍ ഒരു മോഡലാണ്. കുട്ടികളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കണം.'' അനുരാഗ് പാണ്ഡെ പറഞ്ഞു.

ആറു വര്‍ഷമായി ഇഷാനും അദിതിയും തമ്മില്‍ പ്രണയത്തിലാണെന്നും ഇന്ത്യന്‍ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇഷാനൊപ്പം അദിതിയും ഒപ്പമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.2019ലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് താരുമായിരുന്ന ഇഷാന്‍ കിഷനെ പിന്തുണയ്ക്കാന്‍ ഗാലറിയിലെത്തിയപ്പോഴാണ് അദിതിയുടെ ചിത്രങ്ങള്‍ ആദ്യമായി വൈറലായത്. അന്ന് മുതല്‍ 'മിസ്റ്ററി ഗേള്‍' എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുമുണ്ടായിരുന്നു.

ആരാണ് അദിതി ഹുണ്ടിയ

ജയ്പൂര്‍ സ്വദേശിയായ അദിതി ഹുണ്ടിയ ഫാഷന്‍ ലോകത്തും സൗന്ദര്യമത്സരങ്ങളിലും സ്വന്തമായ ഇടം കണ്ടെത്തിയ വ്യക്തിയാണ്. 2017-ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ ഫൈനലിസ്റ്റായിരുന്ന അദിതി, 2018-ല്‍ മിസ് ദിവ സൂപ്പര്‍നാഷണല്‍ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ 'ലേബല്‍ അദിതി ഹുണ്ടിയ' എന്ന പേരില്‍ സ്വന്തമായി ഒരു ഫാഷന്‍ ബ്രാന്‍ഡും ഇവര്‍ നടത്തുന്നുണ്ട്. ജയ്പൂരിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദിതി, സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്നാണ് ബിബിഎ ബിരുദം കരസ്ഥമാക്കിയത്.


 



വ്യക്തിജീവിതം പൊതുവിടങ്ങളില്‍ ആഘോഷിക്കാന്‍ താല്‍പ്പര്യമില്ലാത്ത അദിതിക്ക് ഇന്‍സ്റ്റഗ്രാമില്‍ രണ്ടേമുക്കാല്‍ ലക്ഷത്തോളം ഫോളോവര്‍മാരുണ്ട്.അച്ഛന്‍ ലളിത് ഹുണ്ടിയയും അമ്മ ബബിതയും സഹോദരന്‍ യാഷും അടങ്ങുന്നതാണ് അദിതിയുടെ കുടുംബം. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം 16 കോടി മുതല്‍ 25 കോടി രൂപ വരെയാണ് ഈ യുവ സംരംഭകയുടെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. ഇഷാന്‍ കിഷന്റെ വിജയങ്ങളില്‍ എന്നും കരുത്തായി കൂടെയുള്ള അദിതിയുടെ ഗ്യാലറിയിലെ സാന്നിധ്യം ആരാധകര്‍ക്കും ആവേശമായിരിക്കുകയാണ്.

Tags:    

Similar News