പാറയുടെ മുകളില്‍ സുരക്ഷാവേലിക്ക് 30 മീറ്റര്‍ മാറി അപകടകരമായി ഇരിക്കുന്ന വിദ്യാര്‍ഥിനികളെ കണ്ടയുടന്‍ പോലീസിനെ വിവരം അറിയിച്ച നാട്ടുകാരന്‍; സെക്യൂരിറ്റിക്കാരന്‍ ചോദിക്കാന്‍ എത്തിയപ്പോള്‍ അവര്‍ എടുത്തു ചാടി; സ്‌കൂള്‍ ബാഗിലെ നോട്ട് ബുക്കില്‍ കാരണമുണ്ട്; മുട്ടറ മരുതിമലയില്‍ ഒന്‍പതാം ക്ലാസിലെ ആ കൂട്ടുകാരികള്‍ എത്തിയത് ഉച്ചയോടെ

Update: 2025-10-18 04:40 GMT

മുട്ടറ: മുട്ടറ മരുതിമലയുടെ മുകളില്‍നിന്ന് താഴേക്കുവീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത. കൂട്ടുകാരികള്‍ താഴേക്ക് ചാടിയെന്നാണ് സംശയം. രണ്ട് വിദ്യാര്‍ഥിനികളും ഉച്ചമുതലേ പാറയ്ക്കുമുകളില്‍ ഉണ്ടായിരുന്നു.

പാറയുടെ മുകളില്‍ സുരക്ഷാവേലിക്ക് 30 മീറ്റര്‍ മാറി അപകടകരമായി ഇരിക്കുന്ന വിദ്യാര്‍ഥിനികളെ, മുട്ടറ ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന യുവാവ് കണ്ടിരുന്നു. ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. മലമുകളിലുണ്ടായിരുന്ന സെക്യൂരിറ്റി വിവരമറിഞ്ഞെത്തി കുട്ടികളോട് സംസാരിച്ചു. ഇതിനിടെ ഇവര്‍ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. രണ്ടു കുട്ടികളും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഇവരെ മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കുട്ടി മരിച്ചു.

കുട്ടികളുടെ സ്‌കൂള്‍ ബാഗുകള്‍ പെരിങ്ങനാട് സ്‌കൂളിനു സമീപത്തുള്ള കടയില്‍നിന്ന് ലഭിച്ചിരുന്നു. കടയുടെ ഭാഗത്തുനിന്ന കുട്ടികള്‍ ബാഗ് ഇവിടെ വയ്ക്കുകയായിരുന്നു. സ്‌കൂള്‍ ബാഗിലുണ്ടായിരുന്ന ബുക്കില്‍ കുട്ടികള്‍ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകള്‍ ഉണ്ടെന്നാണ് സൂചന. ബാഗും ബുക്കും പോലീസ് കസ്റ്റഡിയിലാണ്. വീട്ടില്‍നിന്ന് രാവിലെ സ്‌കൂളിലേക്കുപോയ കുട്ടികള്‍ സമയം ഏറെയായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ തിരക്കി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയിരുന്നു. അപ്പോഴാണ് കുട്ടികള്‍ സ്‌കൂളില്‍ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്. ബാഗിലെ ബുക്കില്‍ കാര്യകാരണമുണ്ടെന്നാണ് സൂചനകള്‍.

അടൂര്‍ സ്വദേശികളാണ്. പരിക്കേറ്റ കുട്ടി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. സംഭവത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം തുടരുകയാണ്. കൊല്ലം ജില്ലയിലെ മരുതിമല ഇക്കോ ടൂറിസം കേന്ദ്രം നിരവധി പേര്‍ എത്തുന്ന കേന്ദ്രമാണ്. കൊട്ടാരക്കരയില്‍ 300 ഓളം ഏക്കര്‍ സ്ഥലത്ത് ഭൂനിരപ്പില്‍ നിന്നും ആയിരത്തോളം അടി ഉയരത്തില്‍ സിഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളോടുകൂടിയ ഒരു മലനിരപ്പാണ് മുട്ടറ മരുതിമല.

കൊട്ടാരക്കര താലൂക്കില്‍ വെളിയം ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് അതിര്‍ത്തിയിലാണ് മരുതിമല സ്ഥിതി ചെയ്യുന്നത്. മാനംമുട്ടുന്ന കസ്തൂരിപ്പാറ, ഭഗവാന്‍ പാറ, കാറ്റാടിപ്പാറ എന്നിവയൊക്കെ കാഴ്ചക്കാര്‍ക്ക് കൗതുകമാണ്.

Tags:    

Similar News