'കപ്പൂര്‍ മോഡല്‍ അല്ലെങ്കിലും സംഗതി കൊള്ള തന്നെ! ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ സയന്റിഫിക് ട്വിസ്റ്റ്; പാളികളില്‍ രാസവസ്തുക്കളുടെ സാന്നിധ്യം; ശാസ്ത്രജ്ഞരുടെ മൊഴി പുറത്തുവന്നതോടെ നേരിയ ആശ്വാസം ദേവസ്വം ബോര്‍ഡിന്; ആ ചെമ്പു പാളികള്‍ പോറ്റി കൊണ്ടു പോയില്ല; സ്വര്‍ണ്ണം കട്ടതു തന്നെ
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി വി എസ് എസ് സിശാസ്ത്രജ്ഞരുടെ മൊഴി മാറും. 1998-ല്‍ യുബി ഗ്രൂപ്പ് സമര്‍പ്പിച്ച സ്വപ്നം പൊതിഞ്ഞ ചെമ്പുപാളികള്‍ തന്നെയാണ് നിലവില്‍ ശബരിമലയിലുള്ളതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. കട്ടിളപ്പാളികള്‍ അപ്പാടെ മാറ്റിയിട്ടില്ലെന്നും എന്നാല്‍ അതിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്‍തോതില്‍ കുറവുണ്ടായെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നിഗമനം. ഇതോടെ കപ്പൂര്‍ മോഡല്‍ കൊള്ളയ്ക്കുള്ള സാധ്യത കുറയുകയാണ്. ഇത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ആശ്വാസമാണ്.
വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സമര്‍പ്പിച്ച ഈ ചെമ്പുപാളികള്‍ പ്രതികള്‍ ശബരിമലയില്‍നിന്ന് കടത്തി മറ്റാര്‍ക്കെങ്കിലും വിറ്റിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണ് ഹൈക്കോടതി ശാസ്ത്രീയ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ചെമ്പുപാളികളുടെ പഴക്കം നിര്‍ണ്ണയിക്കാനായി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് വിഎസ്എസ്സി നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ശാസ്ത്രജ്ഞരുടെ മൊഴി രേഖപ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് എസ്‌ഐടി നടപടികളിലേക്ക് കടന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ 'കപ്പൂര്‍ മോഡല്‍' കൊള്ള തള്ളാന്‍ പ്രത്യേക അന്വേഷണ സംഘത്തിനാകും. ഉണ്ണികൃഷ്ണന്‍ പോറ്റിയാകും ഇനി മുഖ്യ ആസൂത്രകന്‍.
കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഈ പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി തിരികെ എത്തിച്ചപ്പോള്‍ അതിലുണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായതായി മൊഴിയില്‍ പറയുന്നു. രാസപ്രക്രിയയിലൂടെ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതിനാല്‍ പാളികള്‍ക്ക് ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പരിശോധനയില്‍ ചില രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതും ഈ സംശയം ബലപ്പെടുത്തുന്നു. ഇതോടെ, പാളികള്‍ മാറ്റിയിട്ടില്ലെങ്കിലും സ്വര്‍ണ്ണം രാസവിദ്യയിലൂടെ കവര്‍ന്നു എന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തുന്നത്. അതായത് മോഷണത്തിനും സ്ഥിരീകരണം വരുന്നു.
അതേസമയം, വിഎസ്എസ്സി നല്‍കിയ ശാസ്ത്രീയ റിപ്പോര്‍ട്ട് കേസിലെ ആധികാരിക തെളിവായി കോടതി പരിഗണിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ശാസ്ത്രജ്ഞരുടെ മൊഴി ഹൈക്കോടതിയെ അറിയിക്കുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്ന കുറവ് കള്ളപ്പണ ഇടപാടുകളിലേക്ക് വിരല്‍ ചൂണ്ടുന്നതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കട്ടിളപ്പാളികള്‍ അപ്പാടെ മാറ്റിയിട്ടില്ലെന്ന കണ്ടെത്തല്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) കേസില്‍ പുതിയ ദിശാബോധം നല്‍കുന്നതാണ്. ഇതോടെ 'കപ്പൂര്‍ മോഡല്‍' കൊള്ളയ്ക്കുള്ള സാധ്യതകള്‍ അന്വേഷണ സംഘം തള്ളി. സ്വര്‍ണ്ണപ്പാളികള്‍ കടത്തി മറ്റാര്‍ക്കെങ്കിലും വിറ്റോ എന്ന ഹൈക്കോടതിയുടെ സംശയത്തെത്തുടര്‍ന്നാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. പാളികളുടെ പഴക്കം നിര്‍ണ്ണയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വി.എസ്.എസ്.സി. നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രജ്ഞരുടെ മൊഴി രേഖപ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി തിരികെ എത്തിച്ചപ്പോള്‍ അതിലുണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായതായി മൊഴിയില്‍ വ്യക്തമാക്കുന്നു. രാസപ്രക്രിയയിലൂടെ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതിനാല്‍ പാളികള്‍ക്ക് ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പാളികളില്‍ ചില രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത് സ്വര്‍ണ്ണം രാസവിദ്യയിലൂടെ കവര്‍ന്നു എന്ന നിഗമനത്തിന് ബലം നല്‍കുന്നു.
