പറമ്പിലിറങ്ങിയാൽ പാമ്പ് കൊത്തും; ഈ വർഷം മാത്രം വിഷ പാമ്പിന്റെ കടിയേറ്റത് 62 പേർക്ക്; ചികിത്സ തേടുന്നവരിൽ കൂടുതലും കർഷകർ; മഴയ്ക്ക് പിന്നാലെ പാമ്പ് ശല്യം വർധിക്കുന്നു; നാഗപേടിയിൽ വലഞ്ഞ് ഒരു നാട്...!
കർണാടക: കർണാടകയിലെ ഒരു ഗ്രാമം മുഴുവനും നാഗപേടിയിൽ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പക്ഷെ അത് സത്യമാണ്. രാപ്പകൽ ഭേദമില്ലാതെ പറമ്പിലിറങ്ങിയാൽ പാമ്പ് കൊത്തുന്ന അവസ്ഥയിലാണ് ഒരു നാട് മുഴുവനും. കർണാടകയിലുള്ള റായ്ച്ചൂരിന് സമീപത്തെ യാഡ്ഗിറിലാണ് സംഭവം നടന്നത്. വെറും 90 ദിവസത്തിനുള്ളിൽ ഇവിടെ വിഷ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിൽ ആയത് 34 പേരാണ്.
ജനുവരി 1 മുതൽ സെപ്തംബർ 27 വരെയുള്ള കാലത്ത് ആശുപത്രിയിൽ എത്തിയത്ത് 62 ആളുകളാണ്. ഇതിൽ പലരേയും ജീവൻ രക്ഷിക്കാനായെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. ആരോഗ്യ വകുപ്പിന് കീഴിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയവരുടെ കണക്കുകൾ ആണ് ഇത്.
നാട്ടുവൈദ്യന്മാരെ തേടിപോയ കൃഷിയിടത്തിലെ തൊഴിലാളികളും ഇവിടെ ധാരാളം ഉണ്ട്. കർഷകരുടെ അഭിപ്രായത്തിൽ മഴയിയിൽ ഉണ്ടായ വ്യത്യാസമാണ് പറമ്പിലേക്ക് ഇറങ്ങാൻ ആവാത്ത സാഹചര്യം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
മൺസൂൺ തുടങ്ങുന്നതിന് മുൻപായി കാർഷിക വൃത്തികൾ നടക്കാനായി പാടവും പറമ്പും ഉഴുതുമറിക്കുമ്പോഴാണ് വിഷ പാമ്പുകളുടെ കൂടുതലും കടിയേൽക്കുന്നത്. മുൻ കരുതലുകൾ പലത് സ്വീകരിച്ചിട്ടും മൂർഖന് മുന്നിൽ പെടുന്ന കർഷകരുടെ എണ്ണം വർധിക്കുന്നതെ അല്ലാതെ കുറയുന്നില്ലെന്ന് മാത്രമാണ് കർഷകർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.
പാമ്പിന്റെ കടിയേൽക്കുന്ന സംഭവങ്ങൾ ഏറിയതിന് പിന്നാലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആന്റി വെനം അടക്കമുള്ളവ കൂടുതലായി സൂക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് ഇപ്പോൾ സർക്കാർ.
യാഡ്ഗിർ ജില്ലയിൽ ആണ് ഈ വർഷം ജനുവരി 1 നും സെപ്തംബർ 7നും ഇടയിലായി 62 പാമ്പ് കടിയേറ്റ സംഭവങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യ വകുപ്പ് നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്.
62 പേരിൽ ഒരാൾ മാത്രമാണ് മരിച്ചത്. കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളിൽ ഏറെയും ഉള്ളത്. അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെ പാമ്പ് ശല്യം കർഷകർക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ലെന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ.
അതേസമയം, രാവിലെ നടക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആയിരിക്കുകയാണ്. തെലങ്കാനയിലെ നിസാമബാദിലെ ആർമൂറിലാണ് സംഭവം നടന്നത്. ആർമൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ രവി കുമാറിനാണ് മൂർഖൻ പാമ്പ് കടിച്ചത്.