പ്രതിഷേധം അതിരുകടന്നു; 50 സീനിയർ ഡോക്ടർമാർ രാജിവെച്ചു; വനിതാ ഡോക്ടർമാർക്കും, ജീവനക്കാർക്കും സുരക്ഷയൊരുക്കണമെന്ന് ആവശ്യം; നിരാഹാര സമരവുമായി ജൂനിയർ ഡോക്ടർമാർ; കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രക്ഷോഭം ആളിക്കത്തുന്നു...!

Update: 2024-10-08 10:48 GMT

കൊൽക്കത്ത: രാജ്യത്തെ തന്നെ ഏറെ ഞെട്ടിച്ച സംഭവം ആയിരിന്നു. കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയത്. കൊല്‍ക്കത്തയിലുള്ള ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളിൽ ആണ് ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ സ്വകാര്യഭാഗങ്ങളില്‍ വലിയ ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒടുവിൽ നടന്ന പ്രാഥമികാന്വേഷണത്തിനും ആശുപത്രി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമെറകൾ പരിശോധിച്ചതിനും ശേഷം കൊല്‍ക്കത്ത പോലീസ് സഞ്ജയ് റോയ് എന്ന സിവില്‍ വോളന്റിയറെ പിടികൂടിയിരുന്നു. ഒടുവിൽ നടന്ന ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. പിടികൂടിയ പ്രതിയുടെ ഫോണ്‍ നിറയെ അശ്ലീല വീഡിയോകളാണെന്നും പോലീസ് വെളിപ്പെടുത്തി.

വലിയൊരു ക്രൂരകൃത്യം നടന്ന് ഇത്രമാസമായിട്ടും പ്രതിഷേധത്തിന് ഒരു അയവും ഇതുവരെ ഉണ്ടായിട്ടില്ല. ഓരോ ദിവസം കഴിയുതോറും പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ കൊൽക്കത്തയിലെ കൊടുംക്രൂരത നടന്ന ആശുപത്രിയിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് 50 സീനിയർ ഡോക്ടർമാർ രാജിവെച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട ഡോക്ടർന്ന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച മുതൽ നിരാഹാര സമരത്തിലാണ് . സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കേന്ദ്രീകൃത റഫറൽ സംവിധാനം ഏർപ്പെടുത്തണം, നിരീക്ഷണ സംവിധാനം നടപ്പിലാക്കണം, സിസിടിവി, ഓൺ-കോൾ റൂമുകൾ, ശുചിമുറികൾ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക എന്നിവയാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യങ്ങൾ.

ജോലിസ്ഥലങ്ങളിലും ആശുപത്രികളിൽ പോലീസ് സംരക്ഷണം വർധിപ്പിക്കാനും, സ്ഥിരം വനിതാ പോലീസുകാരെ നിയമിക്കുക, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഒഴിവുകൾ വേഗത്തിൽ നികത്തുക എന്നീ ആവശ്യങ്ങളാണ് ഡോക്ടർമാർ മുന്നോട്ടുവെച്ചിരിക്കുന്നത്.

പതിനഞ്ചോളം മുതിർന്ന ഡോക്ടർമാർ തങ്ങളുടെ ജൂനിയർമാരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതീകാത്മക നിരാഹാര സമരം നടത്തുകയും ചെയ്തു. കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് ഇപ്പോൾ ജൂനിയർ ഡോക്ടർമാരുടെ പ്രക്ഷോഭം ആളിക്കത്തിയിരിക്കുന്നത്.

Tags:    

Similar News