ബംഗാള്‍ ഉള്‍ക്കടലിൽ ചുഴലിക്കാറ്റ് ഭീക്ഷണി; ആന്‍ഡമാൻ കടലിന് മുകളിൽ ന്യൂനമര്‍ദം; ബുധനാഴ്ചയോടെ 'ദന' ചുഴലിക്കാറ്റ് രൂപപ്പെടും; ഒ‍ഡീഷ-ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങും; കേരളത്തിൽ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Update: 2024-10-20 13:46 GMT

തിരുവനന്തപുരം: വീണ്ടും ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഭീക്ഷണി. മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി വിവരം. വരുന്ന ബുധനാഴ്ചയോടെയായിരിക്കും ചുഴലിക്കാറ്റ് രൂപപ്പെടുക. 'ദന' എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്.

ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും 'ദന' ചുഴലിക്കാറ്റ് നീങ്ങുക എന്നാണ് റിപ്പോർട്ടുകൾ. അധികൃതർ ഇതിനോടകം ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. ജനങ്ങൾ എല്ലാവരും മുന്നറിയിപ്പുകൾ പാലിക്കണമെന്നും അപകടമേഖലയിൽ നിന്ന് മാറാൻ പറഞ്ഞാൽ മാറണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഈ മാസം 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ട്. മധ്യ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

നാളെ സംസ്ഥാനത്ത് പത്തനംതിട്ടയിലും ഇടുക്കിയിലും മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ്‌ സാധ്യത.

എന്താണ് ചുഴലിക്കാറ്റ്?

മണിക്കൂറിൽ 74 മൈൽ വേഗതയിൽ വരെ ഭ്രമണം ചെയ്യുന്ന കാറ്റിനൊപ്പം വരുന്ന വലിയ കൊടുങ്കാറ്റാണ് ചുഴലിക്കാറ്റുകൾ. ഭ്രമണം ചെയ്യുന്ന കാറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ചൂടുവെള്ളത്തിന് കുറുകെ ചുറ്റിക്കറങ്ങുകയും ഭയാനകമായ ഒരു ശക്തിയോടെ വരുന്നു. ഈ ശക്തി കരയിലേക്ക് ആഞ്ഞ് അടിക്കുകയും, ഇത് നാശത്തിനും മരണത്തിനും കാരണമാകുന്നു. കനത്ത മഴയും മാരകമായ തിരമാലകളും ഉഗ്രമായ കാറ്റും കൊണ്ടുവരുന്നതിനാൽ ചുഴലിക്കാറ്റുകൾ പ്രകൃതിയുടെ ഏറ്റവും വിനാശകരമായ കൊടുങ്കാറ്റായി അറിയപ്പെടുന്നു. മരങ്ങൾ കടപുഴകിയും വെള്ളപ്പൊക്കമുണ്ടാക്കിയും വീടുകൾ തകർത്തും ചുഴലിക്കാറ്റുകൾ ഭൂമിയിൽ സാന്നിധ്യം അറിയിക്കും.

ചുഴലിക്കാറ്റ് രൂപപെടുന്നത് എങ്ങനെ?

ഭൂമിയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ചുഴലിക്കാറ്റുകൾ എന്ന് അറിയപ്പെടുന്നത്. സാധാരണയായി, ചൂടുള്ള സമുദ്രജലത്തിന് മുകളിൽ ഭൂമധ്യരേഖയ്ക്ക് സമീപം അവ രൂപം കൊള്ളുന്നു. സമുദ്രങ്ങൾ അവയുടെ ഏറ്റവും ചൂടുള്ള താപനിലയിൽ ആയിരിക്കുമ്പോൾ തിരമാലകൾ ഉത്പാദിപ്പിക്കപ്പെടുന്നു, കൂടാതെ വെള്ളത്തിന് മുകളിലുള്ള വായു ധാരാളം ഈർപ്പം കൊണ്ട് കനത്തതായിത്തീരുന്നു. ഭൂമധ്യരേഖയുടെ വടക്കും തെക്കും അക്ഷാംശത്തിൻ്റെ 5 മുതൽ 15 ഡിഗ്രി വരെ ചുഴലിക്കാറ്റുകൾ സാധാരണയായി രൂപം കൊള്ളുന്നു.

Tags:    

Similar News