'നമ്മ എല്ലാരുമേ ഒന്ന് താൻ'; 'നമ്മ എല്ലാരുമേ സമം താൻ'; 'അതിനാലെ എൻ ഞെഞ്ചിൽ കുടിയിരിക്കും ഒട്ടുമൊത്തപേർക്കും എൻ ഉയിർ വണക്കങ്ങൾ...'!; സിനിമയെ ഓർമിപ്പിക്കുംവിധം മാസ് ഡയലോഗുകളുമായി നടനും ടിവികെ നേതാവുമായ സൂപ്പർതാരം 'വിജയ്'; സോഷ്യൽ മീഡിയ കൈയ്യടക്കി ചർച്ചകൾ പൊടിപൊടിക്കുന്നു; 'അണ്ണൻ ചുമ്മാ നിന്നാൽ തന്നെ ഓറ' എന്ന് ആരാധകർ

Update: 2024-10-28 13:28 GMT

ചെന്നൈ: നമ്മൾ കുട്ടിക്കാലം മുതൽ കണ്ട് തുടങ്ങിയ മുഖമാണ് തമിഴ് സൂപ്പർതാരം വിജയ് യുടേത്. 90 സ്‌ കിഡുകൾക്ക് ഒരുപാട് കഥ കാണും പറയാൻ. വർഷത്തിലൊരിക്കൽ അദ്ദേഹത്തിന്റെ മുഖം സ്‌ക്രീനിൽ കാണാൻ ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അദ്ദേഹം സ്‌ക്രീനിൽ വരുമ്പോൾ തന്നെ ഒരു 'ഓറ' യാണ്.

അങ്ങനെ കാലങ്ങൾ കടന്നുപോയി ഇപ്പോഴിതാ അദ്ദേഹം സിനിമാജീവിതം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പോകുകയാണ്. ആരാധകർക്ക് മനസ്സിൽ വലിയ സങ്കടം ഉണ്ട്. ഇനി സ്‌ക്രീനിൽ കാണാൻ പറ്റില്ലല്ലോ എന്ന ഒരു ആശങ്ക. പക്ഷെ ഇനി അദ്ദേഹത്തെ രാഷ്ട്രീയത്തിൽ തിളങ്ങുന്നത് കാണാം. 2026 ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അദ്ദേഹം ഇപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പോകുന്നത്.

എന്തായാലും ഒരു എംഎൽഎ സ്ഥാനം ഇപ്പോഴേ അദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞു. അങ്ങനെ ഒരു സമ്മേളനം ആണ് തമിഴക രാഷ്ട്രീയം ഇന്നലെ നേരിൽ കണ്ടത്. വിക്രവാണ്ടിയിൽ മിനിമം ഒരു 2 ലക്ഷത്തോളം ആരാധകരാണ് വിജയുടെ തമിഴക വെട്രി കഴക ത്തിന്റെ സമ്മേളനത്തിൽ പങ്ക് എടുത്തത്.

ആ സമ്മേളനത്തിൽ വലിയ ആവേശത്തോടെയാണ് വിജയ് പ്രസംഗിച്ചത്. 'ഇതാ നിങ്ങളുടെ വിജയ്‌യായി ഞാന്‍ മുന്നിലുണ്ടെന്ന് നടന്റെ വാക്കുകള്‍. കരിയറിന്റെ ഉന്നതിയില്‍ നിന്നാണ് ഞാന്‍ ഇതെല്ലാം ഉപേക്ഷിക്കുന്നത്. എന്റെ ശമ്പളവും ഉപേക്ഷിച്ച്, നിങ്ങളുടെ വിജയ് യായി ഇവിടെയുണ്ട്. വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ഒരുമിച്ച് നടക്കാം' വിജയ് പറഞ്ഞു.

'ഇത് സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനോ പണത്തിനോ വേണ്ടിയുള്ള ഒരു ഒത്തുചേരലല്ല. നല്ലതിനുവേണ്ടിയുള്ളതാണ്. ഇനി ഒരു തിരിഞ്ഞുനോട്ടമില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയമെന്നാല്‍ സിനിമാ മേഖലയല്ല.

അത് ഒരു പോരാട്ടഭൂമികയാണ്. ഗൗരവത്തോടെയും അല്‍പ്പം നര്‍മത്തോടെയും ഇത് ഏറ്റെടുത്താല്‍ മാത്രമേ എതിരാളികളെ സഹിക്കാനും കൈകാര്യം ചെയ്യാനുമാകൂ'. വിജയ് പറഞ്ഞു.

സംസ്ഥാനരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പേരെടുത്ത് പറയുന്നത് ഒഴിവാക്കുകയാണെന്നും നടന്‍ വ്യക്തമാക്കിയിരുന്നു. അത് പേടികൊണ്ടല്ല. മറിച്ച് മാന്യത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പേര് പറഞ്ഞ് വ്യക്തികളെ മോശം ഭാഷയില്‍ സംസാരിക്കുന്നതിനല്ല ഇവിടെ കൂടിയിരിക്കുന്നത്. മാന്യമായ രാഷ്ട്രീയം സംസാരിക്കുന്നതിനായാണ്. ആശയങ്ങളേയോ രാഷ്ടീയ എതിരാളികളേയോ വിമര്‍ശിക്കുന്നത് പോലും മാന്യമായിട്ടായിരിക്കണമെന്നും വിജയ് വ്യക്തമാക്കി.

എന്തായാലും ഇനി തമിഴ് രാഷ്ട്രീയത്തിൽ ഒരു പുതിയ കാലം എന്ന് തന്നെ പറയാം. ഡിഎംകെ കാര്യങ്ങളൊക്കെ ഇപ്പോൾ വിശദമായി വീക്ഷിക്കുകയാണ്. ഇനി 2026 ൽ പാക്കലാം എന്ന് സോഷ്യൽ ലോകവും ഒരേ സ്വരത്തിൽ പറയുന്നു.       

Tags:    

Similar News