മൂന്ന് കുട്ടികളെ കുത്തിക്കൊന്ന് 18 കാരന്‍ ഭീകരന്‍ തന്നെ; അല്‍-ക്വയ്ദ മാന്വല്‍ പഠിച്ച് വിഷം ഉണ്ടാക്കി ശീലിച്ചു; ജൈവ വിഷത്തില്‍ കുട്ടികളെ കൊന്നു; ബ്രിട്ടനെ കലാപത്തിലേക്ക് തള്ളിവിട്ട പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ലണ്ടന്‍: ബ്രിട്ടനില്‍ കലാപത്തിന് വഴിമരുന്നിട്ട സൗത്ത്‌പോര്‍ട്ടിലെ മൂന്ന് കുട്ടികളുടെ കൊലപാതകത്തിലെ പ്രതി അല്‍ - ക്വയ്ദയുടെ ആശയങ്ങളില്‍ തത്പരനായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അല്‍ - ക്വയ്ദയുടെ തീവ്രവാദ പരിശീലനം പുസ്തകം ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി പോലീസ് പറയുന്നു. സംഭവം നടന്ന ഉടന്‍ തന്നെ അക്രമി അഭയാര്‍ത്ഥിയാണെന്നും ഇസ്ലാമിക തീവ്രവാദിയാണെന്നുമൊക്കെ തരത്തില്‍ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ് ബ്രിട്ടനെ ഞെട്ടിച്ച കലാപത്തിലേക്ക് വഴിമാറിയത്.
സൗത്ത്‌പോര്‍ട്ടിലെ ഒരു അവധിക്കാല ഡാന്‍സ് ക്ലാസില്‍ വെച്ചായിരുന്നു അക്സല്‍ റുഡകുബാന എന്ന 18 കാരന്‍ ആറും, ഏഴും, ഒന്‍പതും വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ കുത്തിക്കൊന്നത്. അതുകൂടാതെ പത്ത്‌പേരെ വധിക്കാന്‍ ശ്രമിച്ചതിനെതിനും ഇയാളുടെ പേരില്‍ കേസുണ്ട്. ഇയാള്‍ തന്റെ വീട്ടില്‍ അതിമാരകമായ റിസിന്‍ എന്ന ജൈവവിഷം തയ്യാറാക്കിയിരുന്നുവത്രെ. ഈ ജൈവ വിഷം തയ്യാറാക്കിയതിനും ഒപ്പം ഭീകരവാദികളുടെ പുസ്തകം വായിച്ചതിനും ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യാന്‍ കൗണ്ട് പ്രോസിക്യൂഷന്‍ സര്‍വ്വീസ് അനുവാദം നല്‍കിയതായി മേഴ്സിസൈഡ് പോലീസിലെ ചീഫ് കോണ്‍സ്റ്റബിള്‍ സെറീന കെന്നെഡി അറിയിച്ചു. 'മിലിറ്ററി സ്റ്റഡീസ് ഇന്‍ ദി ജിഹാദ് എഗനിസ്റ്റ് ടിറന്റ്‌സ്: ദി അല്‍ - ക്വയ്ദ ട്രെയിനിംഗ് മാന്വല്‍' എന്ന പുസ്തകമായിരുന്നു ഇയാളില്‍ നിന്നും കണ്ടെടുത്തത്.
ജൂലായ് 29 ന് നടന്ന അക്രമത്തോട് പ്രതികരിച്ച് എമര്‍ജന്‍സി സര്‍വ്വീസിഉള്ളവര്‍ക്ക് കാര്യമായ അപകടങ്ങള്‍ ഒന്നും പറ്റിയിട്ടില്ലെന്നും കെന്നഡി പറഞ്ഞു. ജൈവായുധ നിയമമനുസരിച്ചും, ഭീകരവാദ നിയമമനുസരിച്ചും റുഡകുബാനയുടെ മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്നും കെന്നെഡി പറഞ്ഞു. ഇതുവരെ ജൂലായ് 29 ലെ അക്രമം ഒരു ഭീകര പ്രവര്‍ത്തനമായി കൗണ്ടര്‍ ടെറര്‍ പോലീസ് പരിഗണിച്ചിട്ടില്ല. ഇപ്പോള്‍ കേസിലുണ്ടായ പുരോഗതി കൂടുതല്‍ ഊഹോപോഹങ്ങള്‍ക്ക് വഴി തെളിച്ചേക്കാം എന്നും അവര്‍ പറഞ്ഞു. ഭീകരവാദ നിയമത്തിനു കീഴില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടാല്‍, കുറ്റകൃത്യത്തിന്റെ ലക്ഷ്യം തെളിയിക്കണമെന്നില്ല. കുറ്റവാളിയുടെ ലക്ഷ്യത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിലോ ഓണ്‍ലൈനിലോ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ പറഞ്ഞു.
പോലീസിന്റെ പുതിയ കണ്ടെത്തലുകള്‍ ആശങ്കയുളവാക്കുന്നതാണെന്ന് കണ്‍സര്‍വേറ്റീവ് എം പിമാര്‍ പറഞ്ഞു. സംഭവം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മേഴ്സിസൈഡ് പോലീസ് 18 കാരന് എതിരെ ജൈവ വിഷം തയ്യാറാക്കിയതിന് കേസ് എടുത്തിരിക്കുന്നത്. മാത്രമല്ല, ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഉപകാരപ്പെടുന്ന പല വിവരങ്ങളും ഈ 18 കാരന് അറിയാമായിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചു പിടിച്ചത് ആശങ്കയുയര്‍ത്തുന്നു എന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുന്ന റോബര്‍ട്ട് ജെന്റിക്കിന്റെ പ്രതികരണം.