ഖാലിസ്ഥാന്‍ പതാകയുമായി ആക്രോശിച്ചെത്തി കണ്ണില്‍ കണ്ടവരെ എല്ലാം ആക്രമിച്ചു; തടയാന്‍ പോലീസും ഉണ്ടായില്ല; ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ഖലിസ്ഥാന്‍ ആക്രമണം ഗൗരവത്തില്‍ എടുക്കാന്‍ ഇന്ത്യ; കാനഡയില്‍ കൈവിട്ട കളികള്‍
ന്യൂഡല്‍ഹി: കാനഡയിലെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ഖലിസ്ഥാന്‍ ആക്രമണം ഗൗരവത്തില്‍ എടുക്കാന്‍ ഇന്ത്യ. ഹിന്ദുമഹാസഭ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഖലിസ്ഥാന്‍ പ്രശ്‌നത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ പ്രശ്‌നം വഷളായിരിക്കെയാണ് ആക്രമണം. ഖലിസ്ഥാന്‍ അനുകൂലികളാണ് ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തിയത്. ക്ഷേത്രത്തിലുള്ളവര്‍ക്ക് നേരെ ഈ സംഘം ആക്രമണം നടത്തി. സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല.
ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തില്‍ ആശങ്കയുണ്ടെന്ന് ഫെഡറല്‍ മന്ത്രി അനിത ആനന്ദ് എക്‌സില്‍ കുറിച്ചു.' ''ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മതങ്ങള്‍ക്കും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാനും അവകാശമുണ്ട്.'' അവര്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ആക്രമണ ദൃശ്യങ്ങള്‍ കനേഡിയന്‍ എംപിമാര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എംപിമാര്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. സറേയിലെ ലക്ഷ്മിനാരായണ മന്ദിറിലും സമാനമായ ഒരുപ്രശ്‌നം ഉണ്ടായതായി ഹിന്ദു ഫോറം അറിയിച്ചിട്ടുണ്ട്. എല്ലാം ഇന്ത്യ ഗൗരവത്തില്‍ എടുക്കും. കാനഡയെ പ്രതിഷേധവും അറിയിക്കും.
കാനഡയിലെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിലെത്തിയ ഹിന്ദുക്കളെയാണ് ഒരു സംഘം സിഖ് വംശജര്‍ ആക്രമിച്ചത്. ഖലിസ്ഥാന്‍ പതാകകളുമായി എത്തിയവര്‍ ക്ഷേത്രത്തിലുണ്ടായവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തെ അപലപിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. ആക്രമണം അംഗീകരിക്കില്ലെന്നും സ്വന്തം വിശ്വാസവുമായി മുന്നോട്ടുപോകാന്‍ എല്ലാ കാനഡക്കാര്‍ക്കും അതികാരമുണ്ടെന്നും ട്രൂഡോ പറഞ്ഞു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം.
ഹര്‍ദീപ് നിജ്ജറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യ ഭീകരന്‍ ആയി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 -നാണ് വെടിയേറ്റ് മരിച്ചത്. ഇതിന്റെ പ്രതികാരമാണ് ക്ഷേത്ര ആക്രമണമെന്ന ആരോപണം ശക്തമാണ്. അക്രമിച്ചവരെ കനാഡ പിടികൂടുമോ എന്നതാണ് നിര്‍ണ്ണായകം. കാനഡയിലെ അധികാര രാഷ്ട്രീയത്തില്‍ ഖാലിസ്ഥാന്‍ വാദികള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഇതുകൊണ്ടാണ് ട്രോഡോ ഇന്ത്യയെ തള്ളി പറയുന്നതെന്ന വിലയിരുത്തലും സജീവമാണ്.
ക്ഷേത്ര ആക്രമണം നയതന്ത്ര തലത്തില്‍ ചര്‍ച്ചയാക്കാനാണ് ഇന്ത്യയുടെ ശ്രമം. കാനഡയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഇനിയും പോലും കുറച്ച് വിഷയങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കാനും ഇടയുണ്ട്. ലക്ഷ്മി നാരായണ്‍ ക്ഷേത്രമാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തര്‍ക്കു നേരെയും ആക്രമണമുണ്ടായി. ജൂണ്‍ 18-ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റര്‍ അക്രമികള്‍ ക്ഷേത്രത്തിന്റെ പ്രധാനവാതിലില്‍ ഒട്ടിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ ചിത്രവും പോസ്റ്ററില്‍ കാണാം.
ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് ലക്ഷ്മി നാരായണ്‍ മന്ദിര്‍. കാനഡയില്‍ ഇക്കൊല്ലം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ക്ഷേത്രമാണിത്. ഒരുസംഘം യുവാക്കള്‍ വടികളുമായി ഭക്തര്‍ക്കു നേരെ ഓടിയടുക്കുന്നതും ആക്രമിക്കുന്നതും കാണാം.