നിങ്ങളുടെ ലഗേജുകള്‍ ഓവര്‍ഹെഡ് ലോക്കറില്‍ എടുത്തു വയ്ക്കാനുള്ള ഉത്തരവാദിത്തം ക്യാബിന്‍ ക്രൂവിനില്ല; പരിക്കേറ്റാല്‍ ഇന്‍ഷുറന്‍സ് കവറേജ് കിട്ടാത്തതിനാല്‍ നോ പറയാന്‍ അധികാരമുണ്ട്; വിമാന യാത്രക്കാര്‍ അറിയേണ്ട കാര്യം ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പറയുന്നു
വിമാനയാത്രക്കാര്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുള്ള ഒന്നാണ്, തങ്ങളുടെ ലഗേജുകള്‍ ഓവര്‍ഹെഡ് ലോക്കറില്‍ വയ്ക്കാന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ സഹായിക്കാതിരിക്കുന്നത്. എന്നാല്‍, അങ്ങനെ പെരുമാറുന്നതിന് കാരണമുണ്ട് എന്നാണ് ടിക്ടോക് വീഡിയോയിലൂടെ കഴിഞ്ഞ ആറ് വര്‍ഷമായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന കാറ്റ് കമലാനി എന്ന യുവതി പറയുന്നത്. സമൂഹമാധ്യമത്തിലൂടെ തന്റെ ഒരു മില്യന്‍ ഫോളോവേഴ്സുമായി തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് അവര്‍.
എല്ലാ യാത്രക്കാരും വിചാരിക്കുന്നത്, ലഗേജുകള്‍ ഓവര്‍ഹെഡ് ലോക്കറില്‍ വയ്ക്കുന്നത് ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ ജോലിയാണ് എന്നാണ്, എന്നാല്‍ അത് അങ്ങനെയല്ല, അവര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍, താന്‍ ജോലി ചെയ്യുന്ന എയര്‍ലൈനും, അതുപോലെ മറ്റ് നിരവധി എയര്‍ലൈനുകളും അവരുടെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്മാരോട് പറയുന്നത് യാത്രക്കാരുടെ ലഗേജുകള്‍ എടുത്തുയര്‍ത്തി ഒവര്‍ഹെഡ് ലോക്കറില്‍ വയ്ക്കരുത് എന്നാണെന്ന് അവര്‍ പറയുന്നു.
ഇങ്ങനെ ചെയ്യുക വഴി പരിക്കുകള്‍ക്ക് സാധ്യതയുണ്ട് എന്നതിനാലും, ഈ പരിക്കുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല എന്നതിനാലുമാണിതെന്നും അവര്‍ വ്യക്തമാക്കുന്നു. മാത്രമല്ല, യു എസ് അസ്സോസിയേറ്റ് ഓഫ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്‌സും അവരുടെ അംഗങ്ങളോട്, യാത്രക്കാരുടെ ഭാരമേറിയ ലഗേജുകള്‍ എടുത്ത് പൊക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്ക് സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മെഡിക്കല്‍ ബില്ലുകള്‍ക്ക് പണം നല്‍കില്ല എന്നതിനാലാണ് ഇതെന്നും അവര്‍ പറഞ്ഞു.
ഒട്ടുമിക്ക എയര്‍ലൈനുകളിലും ഓവര്‍ഹെഡ് ലോക്കറിനുള്ളില്‍ ലഗേജ് തിരശ്ചീനമായി വെക്കണോ ലംബമായി വയ്ക്കണോ എന്ന് സൂചിപ്പിക്കുന്ന കാര്‍ഡുകള്‍ കാണും. അതുപോലെ, എത്രമാത്രം ഭാരം നിങ്ങള്‍ക്ക് തലക്ക് മീതെ ഉയര്‍ത്താന്‍ കഴിയും എന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രം ലഗേജുകള്‍ പാക്ക് ചെയ്യാനും അവര്‍ നിര്‍ദ്ദേശിക്കുന്നു. അമിത ഭാരം ഉയര്‍ത്തുക വഴി ഉണ്ടാകാനിടയുള്ള പരിക്കുകളും മറ്റും ഒഴിവാക്കുവാനാണിത്. ഭാരം ഉയര്‍ത്താന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയാണെങ്കില്‍, നിങ്ങള്‍ കൂടെ കരുതുന്ന വസ്തുക്കളില്‍ ചെറിയ മാറ്റം വരുത്തി അത് ചെറിയ ബാഗിലാക്കി സീറ്റിനടിയില്‍ സൂക്ഷിക്കുവാനും അവര്‍ നിര്‍ദ്ദേശിക്കുന്നു.
അങ്ങനെ ചെയ്താല്‍ അധിക ലഗേജ് കരുതുന്നതിനുള്ള ചാര്‍ജ്ജും ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍, ഇതിനുള്ള പ്രതികരണങ്ങളില്‍ പലരും ചോദിക്കുന്നത്, ഒരാള്‍ സഹായമഭ്യര്‍ത്ഥിച്ചാല്‍ അത് നല്‍കുന്നതില്‍ തെറ്റെന്താണ് എന്നാണ്. പലര്‍ക്കും ഭാരത്തേക്കാള്‍ ഉയരമായിരിക്കും പ്രശ്നം എന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഒരു കമന്റിനുള്ള മറുപടിയായി പറഞ്ഞിരിക്കുന്നത്, ഭാരം ഉയര്‍ത്തുന്നത് നടുവിന് പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതിനാല്‍ പല ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്മാരും ഇത്തരം കാര്യങ്ങളില്‍ സഹായിക്കാന്‍ നില്‍ക്കാറില്ല എന്നാണ്.
വിമാനം, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്