ആദ്യ വിവാഹത്തില്‍ മൂന്ന് മക്കള്‍; മൂത്തവന്‍ ട്രംപ് സാമ്രാജ്യത്തിന്റെ ചുമതലക്കാരന്‍; ഇവാങ്ക മോഡലായി പേരെടുത്തു; തൊട്ടതെല്ലാം പിഴച്ച് ടിഫാനി; മെലാനിയയില്‍ ജനിച്ച രണ്ട് മക്കളും വിദ്യാര്‍ഥികള്‍: ട്രംപിന്റെ അഞ്ച് മക്കളുടെ കഥ

Update: 2024-11-07 08:12 GMT

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റ് പദവിയില്‍ എത്തുന്നത് ഒരിടവേളക്ക് ശേഷമാണ്. ട്രംപിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് നേരത്തേയും നിരവധി നിറം പിടിപ്പിച്ച കഥകളാണ് പ്രചരിച്ചിരുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ട്രംപ് എത്ര തവണ വിവാഹം കഴിച്ചു എന്ന കാര്യവും അദ്ദേഹത്തിന്റെ മക്കളുടെ ജീവിതവും . രണ്ട് വിവാഹങ്ങളിലായി ട്രംപിന് അഞ്ച് മക്കളാണ് ഉള്ളത്. ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാങ്ക, എറിക്ക്, ടിഫാനി , ബാരണ്‍ എന്നിവരാണ് അവര്‍.

ജീവിതത്തില്‍ എക്കാലത്തും വന്‍കിട വ്യവസായി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ട്രംപ് എക്കാലത്തും ലൈംലൈറ്റില്‍ നിറഞ്ഞു നിന്നത് കാരണം മക്കളും എല്ലായ്പ്പോഴും മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പല പ്രമുഖരുടേയും ജീവിതത്തില്‍ സംഭവിക്കാറുള്ളത് പോലെ ട്രംപിന്റെ മക്കള്‍ എല്ലാവരും വിജയകരമായി ജീവിക്കുന്ന വ്യക്തികളല്ല എന്നതാണ് സത്യം. മൂത്ത മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ആണ് ട്രംപിന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിക്കുന്നത്. ലോകമകെ പടര്‍ന്ന് കിടക്കുന്ന വ്യവസായ സാമ്രാജ്യമാണ് ട്രംപ് പണിതുയര്‍ത്തിയിരിക്കുന്നത്.

ട്രംപിന്റെ മകളായ ഇവാങ്ക പ്രശസ്തയായ മോഡലാണ്. മറ്റൊരു മകളായ ടിഫാനി സമൂഹ മാധ്യമരംഗത്തെ സജീവ സാന്നിധ്യമാണ്. ഫാഷന്‍ വ്യവസായ രംഗത്തും സംഗീത മേഖലയിലും അവര്‍ നടത്തിയ ബിസിനസുകള്‍ പലതും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇവാങ്ക ആകട്ടെ പ്രശസ്തയായ മോഡല്‍ എന് നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയതിന് ശേഷം ആഭരണ, വസ്ത്ര നിര്‍മ്മാണ മേഖലകളിലും വന്‍ വിജയം നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ട്രംപ് പ്രസിഡന്റായപ്പോള്‍ തന്റെ ബിസിനസ് എല്ലാം വിട്ട് അവര്‍ വൈറ്റ് ഹൗസില്‍ അച്ഛന്റെ ഉപദേഷ്ടാവായി കഴിയുകയായിരുന്നു.

എന്നാല്‍ 2001 ല്‍ ട്രംപിന്റെ പരാജയത്തിന് ശേഷം ഇവാങ്ക താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇനിയുളള സമയം കുടുംബത്തിനായി ചെലവഴിക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു. ഡൊണാള്‍ഡ് ട്രംപ് ആദ്യ ഭാര്യ ഇവാനയുമായി 1990ലാണ് വേര്‍പിരിഞ്ഞത്. പഠിക്കുന്ന സമയത്ത് ജീവിതം ആഘോഷമാക്കി മാറ്റിയ വ്യക്തിയായിരുന്നു മൂത്ത മകനായ ഡൊണാള്‍ഡ്് ട്രംപ് ജൂനിയര്‍. അത് കൊണ്ട് തന്നെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം കുടുംബ ബിസിനസിന്റെ കാര്യങ്ങള്‍ നോക്കാന്‍ അദ്ദേഹത്തിന് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു.

വീട് വിട്ട് പോയി കൊളറാഡോയില്‍ ഒരു ട്രക്കിലാണ് ട്രംപ് ജൂനിയര്‍ താമസിച്ചിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹം വീണ്ടും കുടുംബത്തില്‍ തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ പഴയ ശീലങ്ങള്‍ ഉപക്ഷേിക്കാത്ത ട്രംപ് ജൂനിയര്‍ 2001 ല്‍ പരസ്യമായി മദ്യപാനം നടത്തിയ കേസില്‍ അകത്തായിരുന്നു. 2002 ല്‍ തന്റെ ദുശീലങ്ങള്‍ എല്ലാം ഉപേക്ഷിച്ച് കുടുംബ വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മൂത്തമകന്‍ ഇപ്പോള്‍ ട്രംപിന്റെ വ്യവസായ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണ്. എന്നാല്‍ ട്രംപിന്റെ മറ്റൊരു മകനായ എറിക്ക് സ്‌ക്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ അച്്ഛനെ ബിസിനസ് കാര്യങ്ങളില്‍ സഹായിക്കാന്‍ തുടങ്ങിയിരുന്നു.

ഇപ്പോള്‍ ട്രംപിന്റെ വ്യവസായ ശൃംഖലയിലെ പ്രമുഖനായ മേധാവിയാണ് എറിക്ക്. നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും എറിക്ക് സജീവ സാന്നിധ്യമാണ്. ഇളയ മകനായ ബാരണ്‍ 18 കാരനാണ്. അസാമാന്യമായ പൊക്കം കൊണ്ടാണ് ബാരണ്‍ ഇപ്പോള്‍ ശ്രദ്ധേയനാകുന്നത്.

Tags:    

Similar News