പൊന്ന് തേടി ആളുകൾ കൂട്ടത്തോടെ ഖനിയിൽ ഇറങ്ങി; പിന്നാലെ പണികൊടുത്ത് പോലീസ്; പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ജനങ്ങൾ മണ്ണിനടിയിൽ; ഭക്ഷണവും വെള്ളവും മരുന്നും അടക്കമുള്ളവയുടെ വിതരണം വിലക്കി; അഴുകിയ നിലയിൽ മൃതദേഹവും; അനധികൃത സ്വർണഖനനത്തിൽ ദക്ഷിണ ആഫ്രിക്കയിൽ സംഭവിക്കുന്നതെന്ത്..!
സ്റ്റിൽഫോണ്ടെയ്ൻ: ദക്ഷിണ ആഫ്രിക്കയിലെ സ്റ്റിൽഫോണ്ടെയ്നിൽ അനധികൃത സ്വർണഖനനം തടയാൻ കടുത്ത നടപടികളുമായി പോലീസും പ്രാദേശിക ഭരണകൂടവും രംഗത്ത്. പിന്നാലെ സ്വർണഖനിയിൽ കുടുങ്ങിയത് നൂറുകണക്കിന് പേരെന്ന് റിപ്പോർട്ടുകൾ. ഒടുവിൽ ഇടപെടലുമായി കോടതി. നേരത്തെ ഖനിയായ പ്രവർത്തിച്ചിരുന്ന മേഖലയിലാണ് അവസാന തരി പൊന്ന് തേടി നൂറ് കണക്കിന് ആളുകൾ മണ്ണിനടിയിൽ ഇപ്പോൾ കഴിയുന്നത്.
ഖനനം അനധികൃതമായതിനാൽ ഖനിയുടെ പുറത്തേക്ക് എത്താനുള്ള ഭാഗം പോലീസിന്റെ പരിധിയിലാക്കി . ഖനിയിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും മരുന്നും അടക്കമുള്ളവയുടെ വിതരണവും വിലക്കിയിട്ടുണ്ട്. അവശനിലയിൽ ആവുന്നോടെയെങ്കിലും ഖനിക്കുള്ളിൽ ഉള്ളവർ തിരികെ എത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. പക്ഷെ ഖനിക്കുള്ളിലുള്ളവർ പുറത്തേക്ക് വരാതെ വന്നതോടെ പോലീസ് പ്രതിക്കൂട്ടിലായി. പിന്നാലെയാണ് കോടതി ഇടപെടൽ എത്തുന്നത്. പ്രിട്ടോറിയയിലെ ഗ്വേട്ടേംഗ് ഹൈക്കോടതിയാണ് അനധികൃത ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് സുരക്ഷിതമായി പുറത്ത് എത്താനുള്ള ഇടക്കാല ഉത്തരവ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്.
ആദ്യം ഏകദേശം നാലായിരത്തോളം പേർ അനധികൃത സ്വർണ ഖനനത്തിനിടയിൽ കുടുങ്ങിയെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. പക്ഷെ ഇത് പോലീസ് നിഷേധിച്ചുയ നാനൂറോളം പേരാണ് ഖനിയിലുള്ളതെന്നാണ് പോലീസ് വിശദമാക്കുന്നത്. ഖനിയിലെ പ്രധാന വാതിലിന് സമീപത്തെ ഷാഫ്റ്റിൽ തടസം സൃഷ്ടിക്കരുതെന്നാണ് ഹൈക്കോടതി വിശദമാക്കിയിരിക്കുന്നത്. ഖനിക്കുള്ളിൽ കുടുങ്ങിയവർക്ക് നിയമ നടപടിയെ പേടിക്കാതെ പുറത്തേക്ക് എത്താമെന്നും അവശ്യ സേവനത്തിൽ ഉൾപ്പെടുന്നവരല്ലാതെ മറ്റാരും ഖനിക്കുള്ളിൽ കയറരുതെന്നുമാണ് കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.
ഖനിയിൽ നിന്ന് അഴുകിയ നിലയിലുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തിയതും ആശങ്കയിലാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ മിനറൽ കമ്മീഷൻ വിശദമാക്കുന്നത് അനുസരിച്ച് ഉപേക്ഷിക്കപ്പെട്ട ഖനികളിലൂടെ നാല് കിലോമീറ്ററിലേറെ ദൂരമാണ് അനധികൃത ഖനനത്തിന് എത്തുന്നവർ സഞ്ചാരിക്കുന്നത്.
ഖനിയുടെ കവാടത്തിൽ പോലീസ് നിലയുറപ്പിച്ചതോടെ ഖനിക്കുള്ളിലുള്ളവരുടെ കുടുംബങ്ങളും ഇവിടേക്ക് എത്തിയത് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഖനിയിലുള്ളവരുടെ ബന്ധുക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് മാസത്തിലേറെയായി ഖനിക്കുള്ളിൽ കഴിയുന്നവർ ഇവിടെ ഉണ്ട്.
ഖനി വ്യവസായത്തിൽ കൃത്യമായ നിയമ സംവിധാനം ഇല്ലാതെ വന്നതാണ് നിലവിലെ അവസ്ഥയ്ക്ക് പിന്നിലെ എന്നാണ് വ്യാപകമാവുന്ന ആരോപണം. കവാടങ്ങൾ അടയ്ക്കാത്ത നിലയിലുള്ള നിരവധി ഖനികളാണ് ഇവിടെ ഉപേക്ഷിച്ച നിലയിൽ ഉള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.