തന്റെ ചിതാഭസ്മത്തില്‍ നിന്നും കഞ്ചാവ് വളർത്തണം; അച്ഛന്റെ വിചിത്രമായ ആ​ഗ്രഹം സഫലമാക്കി യൂട്യൂബറായ മകൾ; 'സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്' എന്ന വ്‌ളോഗും ഇറക്കി; കഞ്ചാവ് ഇരുത്തിവലിച്ച് പെൺകുട്ടി; വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകൾ; ഒരു ദിവസം കഴിയാൻ എന്തൊക്കെ കാണണമെന്ന് കാഴ്ച്ചക്കാർ; സോഷ്യൽ മീഡിയയിൽ വൈബ് ആയി ഒരു അച്ഛനും മകളും..!

Update: 2024-11-21 05:31 GMT

ന്യൂയോർക്ക്: ലോകത്ത് എവിടെ പോയാലും അവരവരുടെ ആചാരങ്ങൾ അനുസരിച്ച് മരിച്ചുപോയവർക്ക് പല രീതിയിലാണ് ആദരവ് അർപ്പിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽ വരുമ്പോൾ നിരവധി കർമ്മങ്ങളാണ് മരിച്ചുപോയവർക്കായി ചെയ്യുന്നത്. എന്നാൽ മാത്രമേ അവരുടെ ആത്മാവിന് നിത്യശാന്തി കിട്ടുകയുള്ളു എന്നാണ് പറയുന്നത്. അങ്ങനെ മരിച്ചു പോയ ഒരാൾക്ക് ആദരവ് അർപ്പിച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു അമേരിക്കൻ യൂട്യൂബറാണ് ഈ വെറൈറ്റി സംഭവം ചെയ്തിരിക്കുന്നത്. യൂട്യൂബറായ റോസന്ന പാൻസിനോ വളരെ അസാധാരണമായ രീതിയിലാണ് മരിച്ചുപോയ തന്റെ പിതാവിന് ആദരവ് അർപ്പിച്ചിരിക്കുന്നത്.


'Rodiculous' എന്ന തൻ്റെ പുതിയ പോഡ്‌കാസ്റ്റിൻ്റെ ആദ്യ എപ്പിസോഡിൽ, 39 -കാരിയായ റോസന്ന അച്ഛന്റെ ചിതാഭസ്മം ഇട്ടിരുന്ന പാത്രത്തിൽ വളർത്തിയ കഞ്ചാവ് വലിച്ചുകൊണ്ടാണ് തന്റെ അച്ഛനെ ആദരിക്കുന്നത്. 'സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്' എന്നാണ് അവൾ എപ്പിസോഡിന് പേര് നൽകിയിരിക്കുന്നത്.

പോഡ്കാസ്റ്റിൽ, റോസന്ന പറയുന്നത്, അച്ഛൻ മരിക്കുന്നതിന് മുൻപ് ഇങ്ങനെയൊരു ആ​ഗ്രഹം തന്റെ അടുത്ത് വെളിപ്പെടുത്തിയിരുന്നു എന്നാണ്. തന്റെ ചിതാഭസ്മത്തില്‍ നിന്നും കഞ്ചാവ് വളർത്തണം എന്നായിരുന്നത്രെ അച്ഛന്റെ വിചിത്രമായ ആ​ഗ്രഹമെന്നാണ് പെൺകുട്ടി പറയുന്നത്. അഞ്ച് വർഷം മുമ്പാണ് റോസന്നയുടെ അച്ഛൻ മരിക്കുന്നത്. റോസന്നയ്ക്ക് യൂട്യൂബിൽ 14.6 ദശലക്ഷത്തിൽ അധികം സബ്സ്ക്രൈബർമാരുണ്ട്. 'പാപ്പാ പിസ്സ' എന്നാണ് അവൾ തന്റെ അച്ഛനെ വിളിച്ചിരുന്നത്. ആറ് വർഷത്തോളം ലുക്കീമിയയുടെ പിടിയിലായിരുന്നു അദ്ദേഹം.

എപ്പിസോഡിൽ റോസന്നയുടെ സഹോദരി മോളിയും അമ്മ ജീനും റോസന്നയ്ക്കൊപ്പം ചേരുന്നത് കാണാം. അച്ഛൻ മരിക്കുന്നതിന് മുമ്പ് അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവ് തങ്ങൾ വലിക്കണമെന്ന് ആ​ഗ്രഹം പറഞ്ഞിരുന്നു. അതാണ് മകൾ ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത്. അച്ഛൻ അടിപൊളി ആയിരുന്നു, കുറച്ചൊരു വിപ്ലവകാരിയായിരുന്നു എന്നും റോസന്ന പറയുന്നുണ്ട്. അച്ഛന്റെ ആ​ഗ്രഹം എങ്ങനെ പൂർത്തീകരിക്കും എന്ന് അറിയില്ലായിരുന്നു, മറ്റുള്ളവരെന്ത് പറയുമെന്ന് ചിന്തിച്ചിരുന്നു. പക്ഷെ, ഇപ്പോൾ അച്ഛന്റെ ആ​ഗ്രഹം പൂർത്തിയാക്കി എന്നാണ് അവൾ പറയുന്നത്.

അതിനായി, കാലിഫോർണിയയിലെ കഞ്ചാവ് വളർത്താൻ ലൈസൻസുള്ള ഒരാളെ സമീപിച്ചു. അച്ഛന്റെ ചിതാഭസ്മം മണ്ണുമായി കലർത്തി ആ പാത്രത്തിൽ കഞ്ചാവ് വളർത്തി. അതാണ് താൻ വലിക്കുന്നത് എന്നും അവൾ പറയുന്നു. വീഡിയോ കണ്ടതും നിരവധിപ്പേരാണ് റോസന്നയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ അച്ഛന്റെ ആ​ഗ്രഹം പൂർത്തീകരിച്ചതിന് അവളെ അഭിനന്ദിക്കുകയും. ബാക്കി ചിലർ വീഡിയോ നെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

Tags:    

Similar News