ഫോണിലൂടെ നിങ്ങള്‍ നടത്തുന്ന സംഭാഷണം ആരെങ്കിലും ചോര്‍ത്തുന്നുണ്ടോ? സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന പരസ്യങ്ങള്‍ ഇതിന് തെളിവാകും; സ്വകാര്യത ഉറപ്പിക്കാന്‍ വഴികളുണ്ട്

ഫോണുകളിലെ സാങ്കേതിക വിദ്യ വളരുമ്പോള്‍ സാധ്യതകളേറെ

Update: 2024-11-22 10:03 GMT

ലണ്ടന്‍: ഫോണിലൂടെ നിങ്ങള്‍ നടത്തുന്ന സംഭാഷണം ആരെങ്കിലും ചോര്‍ത്തുന്നുണ്ടോ? സാങ്കേതിക വിദ്യ വളരുമ്പോള്‍ അതില്‍ അത്ഭുതപ്പെടേണ്ട; നിങ്ങളുടെ സെറ്റിങ്സില്‍ പോയി ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ സ്വകാര്യത ഉറപ്പിക്കാന്‍ കഴിയൂ

ഫോണുകള്‍ നിത്യജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഭാഗമായി മാറിയ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഫോണിന്റെ സ്വകാര്യത സംബന്ധിച്ച് ഇപ്പോഴും നിരവധി ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മള്‍ ഫോണിലൂടെ ഒരാളുമായി സംസാരിക്കുന്നത് മൂന്നാമതൊരാള്‍ കേള്‍ക്കുന്നുണ്ടോ എന്ന കാര്യം. ഫോണുകളിലെ സാങ്കേതിക വിദ്യ വളരുമ്പോള്‍ അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനും ആവില്ല.

എന്നാല്‍ ഫോണിന്റെ സെറ്റിംഗ്സില്‍ പോയി ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നമ്മുടെ സ്വകാര്യത ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. നാല് ഘട്ടങ്ങളിലായിട്ടാണ് ഫോണില്‍ ഈ മാറ്റങ്ങള്‍ വരുത്തേണ്ടത്. നേരത്തേ ഒരിക്കലും നടത്തിയിട്ടില്ലാത്ത ഒരു വിഷയത്തെ കുറിച്ചായിരിക്കണം ഫോണ്‍ സമീപത്ത് വെച്ചിട്ട് നമ്മള്‍ സംസാരിക്കേണ്ടത്. ഈ വിഷയം സംബന്ധിച്ച് ഒരു കാരണവശാലും ഇന്റര്‍നെറ്റില്‍ സെര്‍ച്ച് നടത്തരുത് എന്നും വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ നിങ്ങള്‍ സംസാരിച്ച വിഷയവുമായി ബന്ധപ്പെട്ട് എത്ര സമയത്തിനകം ഈ മേഖലയിലെ പരസ്യങ്ങള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ

പ്ലാറ്റ്ഫോമുകളില്‍ വരുന്നു എന്ന കാര്യം ശ്രദ്ധിക്കണം. ഇക്കാര്യം പലപ്പോഴും നമ്മള്‍ നിസാരമായിട്ടാണ് കാണുന്നത് എങ്കിലും നിങ്ങളുടെ സംഭാഷണം മറ്റൊരാള്‍ കേള്‍ക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഇതിനെ തടയിനായി ചില നിര്‍ദ്ദേശങ്ങള്‍ വിദഗ്ധര്‍ ഇപ്പോള്‍ നല്‍കുകയാണ്.

ഒന്നാമതായി നിങ്ങള്‍ സാധാരണ ഗതിയില്‍ പരസ്യത്തിന്റെ വിഷയമായേക്കാവുന്ന കാര്യങ്ങള്‍ ഫോണിന് സമീപത്തിരുന്ന് സംസാരിക്കുക എന്നതാണ്. എന്നാല്‍ സംസാരിക്കുന്ന കാര്യങ്ങള്‍ സാധാരണയായി നിങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ നിന്ന് വ്യത്യസ്തവുമാകണം. ഇത് മുമ്പൊരിക്കലും ഫോണ്‍ സമീപത്ത് വെച്ചിട്ട് നിങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയവുമാകരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

പരീക്ഷണം ആരംഭിക്കുന്നതിന് മുമ്പ് ഈ വിഷയത്തെ കുറിച്ച് ഒരിക്കലും ഉറക്കെ സംസാരിക്കരുത്. ചര്‍ച്ച ചെയ്യുന്ന വിഷയം കടലാസില്‍ എഴുതുന്നത് കൂടുതല്‍ സുരക്ഷിതമാണ്. ഫോണിന് ഒരിക്കലും ഇത് നിലവില്‍ പിടിച്ചെടുക്കാന്‍ ആകില്ല. അതല്ല നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്തേ തീരൂ എന്നാണെങ്കില്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തതിന് ശേഷം അടുത്ത മുറിയില്‍ കൊണ്ടു പോയി വെയ്ക്കുക.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത വിഷയത്തെ കുറിച്ച് ഒരേ സമയം മിനിട്ടുകളോളം സംസാരിക്കുക. പിന്നീട് സെര്‍ച്ച് എന്‍ജിനുകളില്‍ കീവേഡ് ആകാന്‍ സാധ്യതയുള്ള വാക്കുകളും സംഭാഷണത്തില്‍ ഉപയോഗിക്കണം. ഉദാഹരണമായി അസര്‍ബൈജാന്‍ എന്ന രാജ്യത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ ഹോളിഡെയ്സ് ഇന്‍ അസര്‍ബൈജാന്‍, ഫ്ളൈറ്റ്സ് ടു അസര്‍ബൈജാന്‍ എന്നോ അല്ലെങ്കില്‍ ആ രാജ്യത്തെ ഏതെങ്കിലും സ്ഥലങ്ങളുടേയോ ഹോട്ടലുകളുടേയോ പേരും ഉപയോഗിക്കാം.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിങ്ങളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വരുന്ന പരസ്യങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുക. അവയില്‍ നിങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പറഞ്ഞു പോയ ഏതെങ്കിലും വസ്തുതകളുമായി പരസ്യങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നും നോക്കുക. അസര്‍ബൈജാനെ കുറിച്ചാണ് നിങ്ങള്‍ സംസാരിച്ചതെങ്കില്‍ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും പരസ്യം നിങ്ങളുടെ

സമൂഹ മാധ്യമ പ്ളാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉറപ്പാണ് നിങ്ങളുടെ ഫോണ്‍ സുരക്ഷിതമല്ല എന്ന കാര്യം.

ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് നിയമവിരുദ്ധമല്ല എന്നതാണ് പ്രധാന കാര്യം. മൊബൈല്‍ ഫോണ്‍ സഹായി മാത്രമല്ല അപകടകാരി കൂടിയായി മാറിയിരിക്കുന്നു എന്നതാണ് ഇതില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്.

Tags:    

Similar News